പൗരാവകാശരേഖ
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്
01. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് – പൊതുവിവരം
| പഞ്ചായത്തിന്റെ പേര് | മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് |
| ഗ്രാമപഞ്ചായത്ത് കോഡ് | G030607 |
| ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
| താലൂക്ക് | കോന്നി |
| ജില്ല | പത്തനംതിട്ട |
| പാർലമെന്റ് മണ്ഡലം | പത്തനംതിട്ട |
| അസംബ്ലി മണ്ഡലം | കോന്നി |
| വിസ്തീർണ്ണം | 27.53 ച.കി.മീ |
| ജനസംഖ്യ | 17,033 |
| ജനസാന്ദ്രത | 618.71 |
| ആകെ കുടുംബങ്ങൾ | 4,720 |
| വാർഡുകൾ | 14 |
| ഗ്രാമങ്ങൾ | 4 |
| ഗ്രാമങ്ങളുടെ പേര് | മലയാലപ്പുഴ, കോന്നിത്താഴം, പത്തനംതിട്ട, വടശേരിക്കര |
02. ഭരണ സമിതി – ലഭ്യമായ വിവരങ്ങൾ
| പ്രസിഡന്റ് | ബിന്ദു പ്രദീപ് |
| വൈസ് പ്രസിഡന്റ് | എ. ശ്യാംലാൽ |
| വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | കെ. ആർ. ശ്യാമള |
| ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | രാജേഷ് എം |
| ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | ബിന്ദു ജോർജ് |
03. പ്രധാന ബന്ധപ്പെടൽ വിവരങ്ങൾ
| ഗ്രാമപഞ്ചായത്ത് ഓഫീസ് | 0468-2300223 |
| ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് | 9496042682 |
| ഗ്രാമപഞ്ചായത്ത് സെക്രട്ടറി – ഔദ്യോഗിക LSGD ഡയറക്ടറി | 9496042683 |
| ഇ-മെയിൽ | gpmalayalappuzha@gmail.com |
| മലയാലപ്പുഴ പോലീസ് സ്റ്റേഷൻ | 0468-2300333, 9497908048, 9497980253 |
| മലയാലപ്പുഴ വില്ലേജ് ഓഫീസ് | 0468-2302450, 8547611116 |
04. ഇ-സേവനങ്ങളും ഓൺലൈൻ സേവനങ്ങളും
എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സൗകര്യപ്രദവുമാക്കുന്നതിനായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച KSMART സംവിധാനം ഉപയോഗിക്കുന്നു.
സേവനങ്ങൾക്കായി ഓൺലൈനിൽ അപേക്ഷിക്കാനും അനുബന്ധ ഫീസുകൾ ഓൺലൈനായി അടയ്ക്കാനും KSMART Citizen Portal സൗകര്യം ലഭ്യമാണ്.
05. ഗ്രാമസഭ
- ഗ്രാമസഭയുടെ പ്രധാന ചുമതലകൾ
- പഞ്ചായത്തിന്റെ വികസന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനാവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും സമാഹരിക്കുന്നതിനും സഹായിക്കുക.
- ഗ്രാമപ്രദേശത്ത് നടപ്പാക്കേണ്ട പദ്ധതികളുടേയും വികസന പരിപാടികളുടേയും നിർദ്ദേശ ങ്ങൾക്ക് രൂപം നൽകുകയും മുൻഗണന നിർദ്ദേശിക്കുകയും ചെയ്യുക.
- വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനാവശ്യമായ സൗകര്യങ്ങൾ, സഹായങ്ങൾ, സന്നദ്ധ സേവനം എന്നിവ നൽകുക.
- തെരുവു വിളക്കുകൾ, കുടിവെള്ളത്തിനുള്ള പൊതുടാപ്പുകൾ, പൊതുകിണറുകൾ, പൊതു ശുചീകരണ സംവിധാനങ്ങൾ തുടങ്ങിയവ സ്ഥാപിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകുക.
- ശുചിത്വം, പരിസ്ഥിതി സംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയ പൊതു താല്പര്യ മുള്ള സംഗതികളെ സംബന്ധിച്ച്, അറിവ് പകരുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്ക്ക രിക്കുകയും അഴിമതി, വ്യാജവും കൃത്രിമവുമായ ഇടപാടുകൾ തുടങ്ങിയ സാമൂഹ്യ തിന്മ കൾക്കെതിരെ ജാഗ്രത പാലിക്കുകയും ചെയ്യുക.
- പൊതുജനങ്ങൾക്കിടയിൽ ഐക്യവും സൗഹാർദ്ദവും വളർത്തുക. ആളുകളിൽ സന്മ നോഭാവം വളർത്തുന്നതിനായി കലാ- കായിക മേളകൾ സംഘടിപ്പിക്കുക.
- പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ നടത്തുന്ന ഗുണഭോക്തൃകമ്മിറ്റികളെ നിരീ ക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക.
- സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ, സബ്സിഡി എന്നിവ പോലുള്ള വിവിധതരം ക്ഷേമ സഹായങ്ങൾ ലഭിക്കുന്ന ആളുകളുടെ അർഹത പരിശോധിക്കുക.
- ഗ്രാമസഭയുടെ പ്രദേശത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പണികളെ സംബന്ധിച്ച് എസ്റ്റിമേ റ്റുകളുടെ വിശദമായ വിവരങ്ങൾ ശേഖരിക്കുക.
- അടുത്ത മൂന്ന് മാസത്തിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അനുഷ്ഠിക്കേണ്ട സേവന ങ്ങളും ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളും സംബന്ധിച്ച് വിവരങ്ങൾ ലഭ്യമാക്കുക.
- ഗ്രാമസഭാ പ്രദേശത്തെ സംബന്ധിച്ച് പഞ്ചായത്ത് എടുത്തിട്ടുള്ള ഓരോ തീരുമാനത്തി ന്റെയും യുക്തി അറിയുക.
- ഗ്രാമസഭയുടെ തീരുമാനങ്ങൾ സംബന്ധിച്ച് എടുത്തിട്ടുള്ള തുടർ നടപടികളെക്കുറിച്ചും ഏതെങ്കിലും തീരുമാനം നടപ്പിലാക്കിയിട്ടില്ലായെങ്കിൽ അതിനുള്ള വിശദമായ കാരണങ്ങ ളെക്കുറിച്ചും അറിയുക.
- ശുചീകരണ പ്രക്രിയകളിൽ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുമായി സഹകരിക്കുകയും ചപ്പു ചവറുകൾ നീക്കം ചെയ്യുന്നതിന് സന്നദ്ധസേവനം നൽകുകയും ചെയ്യുക.
- ഗ്രാമസഭയുടെ പ്രദേശത്തെ ശുദ്ധജലവിതരണം, തെരുവ് വിളക്ക് കത്തിക്കൽ എന്നീ സംവി ധാനങ്ങളിലെ പോരായ്മകൾ കണ്ടെത്തി പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുക.
- ഗ്രാമസഭാ പ്രദേശത്തെ സ്ക്കൂളുകളിലെ അദ്ധ്യാപക - രക്ഷാകർത്തൃ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സഹായിക്കുക.
- പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് രോഗ പ്രതിരോധത്തിലും കുടുംബക്ഷേമ പ്രവർത്തനങ്ങളിലും സഹായിക്കുക. കൂടാതെ, കാലാകാലങ്ങളിൽ നിർണ്ണയിക്കപ്പെടുന്ന മറ്റു ചുമതലകളും നിർവ്വഹിക്കുക.
- ഗ്രാമസഭയുടെ പ്രധാന ഉത്തരവാദിത്ത്വങ്ങൾ
- വികസനവും ക്ഷേമവും സംബന്ധിച്ച് പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരി പ്പിക്കുക.
- ആരോഗ്യവും സാക്ഷരതയും സംബന്ധിച്ചതും അതുപോലെയുള്ള വികസനപരമായ മറ്റ് സമയബന്ധിത പരിപാടികളിലും പങ്കെടുക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്യുക.
- അവശ്യ സാമൂഹിക - സാമ്പത്തിക അടിസ്ഥാന രേഖകൾ ശേഖരിക്കുക.
- വികസന പ്രവർത്തനങ്ങളുടെ പുരോഗതിയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് നൽകുക
- നികുതി നൽകുന്നതിനും വായ്പ തിരിച്ചടയ്ക്കുന്നതിനും പരിസ്ഥിതി ശുചീകരണം മെച്ച പ്പെടുത്തുന്നതിനും സമൂഹത്തിൽ ഐക്യം നിലനിർത്തുന്നതിനുമായി ധാർമ്മികമായ മാർഗ്ഗ ങ്ങൾ അവലംബിക്കുക.
- പഞ്ചായത്തിന്റെ ധനാഗമ മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രാദേശികമായി വിഭവ സമാ ഹരണം നടത്തുക.
- സന്നദ്ധ സംഘങ്ങളെന്ന നിലയിൽ വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുക
- സാംക്രമിക രോഗങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ മുതലായവ ഉണ്ടായാൽ പെട്ടെന്ന് വിവരം നൽകുവാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുക.
- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അവിദഗ്ദ്ധ/വിദഗ്ദ്ധ കായിക തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള പ്രായപൂർത്തിയായ അംഗങ്ങളുള്ള ഏതൊരു ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വർഷത്തിൽ 150 ദിവസത്തെ തൊഴിൽ ഉറപ്പു നൽകുന്നു. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതിയും സാമുഹിക സമത്വവും ഉറപ്പാക്കുക, പ്രാദേശികമായി തൊഴിൽ, വരുമാനം എന്നിവ വർദ്ധിപ്പിക്കുക, സ്ത്രീ - പുരുഷ അസമത്വം കുറയ്ക്കുക, തുല്യ ജോലിയ്ക്ക് തുല്യവേതനം, നഗരങ്ങളിലേയ്ക്കുള്ള കുടിയേറ്റം തടയുക, മണ്ണ്, ജലം, ജൈവസമ്പത്ത് പരിസ്ഥിതി എന്നിവയുടെ സംരക്ഷണം ഉറപ്പാക്കി കാർഷിക മേഖലയെ ശക്തിപ്പെടുത്തുക, ദാരിദ്ര്യ ജന വിഭാഗങ്ങളുടെ ആവാസകേന്ദ്രങ്ങളുടെ പാരിസ്ഥിതിക ശോഷണം തടയുക, തൊഴിലെടുക്കുന്നവരെ സംഘബോധവും സാമുഹിക ബോധവും വളർത്തി കൂട്ടായ്മ ഉറപ്പുവരുത്തുക, ഇടത്തട്ടുകാരുടേയും കരാറുകാരുടേയും ചൂഷണത്തിൽ നിന്ന് തൊഴിലെടുക്കുന്നവരെ സംരക്ഷിക്കുക തുടങ്ങിയവയും തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സ്ഥായിയായി ദാരിദ്ര്യലഘൂകരണത്തിനുള്ള ഈ സാദ്ധ്യതകളാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ മുൻകാല തൊഴിൽദാന പദ്ധതികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
- ഏറ്റെടുക്കേണ്ട പ്രവൃത്തികളുടെ മുൻഗണനാക്രമം
- ജലസംരക്ഷണവും മഴകൊയ്ത്തും
- വനസംരക്ഷണവും മരം വച്ചു പിടിപ്പിക്കലും അത് വഴി വരൾച്ച തടയലും
- ജലസേചന തോടുകൾ ഉൾപ്പെടെയുള്ള ജലസേചന പദ്ധതികൾ
- പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ, ഭൂപ രിഷ്ക്കരണത്തിലൂടെ ഭൂമി ലഭിച്ചവർ, ഐ.എ.വൈ. ഗുണഭോക്താക്കൾ, 5 ഏക്കർ വരെ ഭൂമിയുള്ള ചെറുകിട പരിമിത കർഷകർ എന്നിവരുടെ ഭൂമിയിൽ ജലസേചന സൗകര്യം, ഹോൾട്ടികൾച്ചർ പ്ലാൻ്റേഷൻ, മറ്റ് ഭൂവികസന പരിപാടികൾ.
- കുളങ്ങൾ വൃത്തിയാക്കൽ മുതലായ പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനർനിർമ്മാണം
- ഭൂവികസനം
- വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ അഴുക്ക് ചാൽ നിർമ്മിക്കുന്നതുൾപ്പെടെയുള്ള വെള്ള പ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങളും മറ്റ് സംരക്ഷണ പ്രവർത്തനങ്ങളും
- ഗ്രാമങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഏത് കാലാവസ്ഥയിലും ഉപയോഗയോഗ്യമായ റോഡുകളുടെ നിർമ്മാണം.
- ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ പശ്ചാത്തല സൗകര്യ വികസനത്തിനായി യഥാക്രമം 25 ലക്ഷം, 10 ലക്ഷം രൂപ വീതം ചെലവഴിച്ചുള്ള ഭാരത് നിർമ്മാൺ, രാജീവ്ഗാന്ധി സേവാ കേന്ദ്ര നിർമ്മാണം.
- സംസ്ഥാന സർക്കാരുമായുള്ള കൂടിയാലോചനകൾക്ക് ശേഷം കേന്ദ്ര ഗവണ്മെന്റ് വിജ്ഞാ പനം ചെയ്ത മറ്റേത് ജോലിയും.
06. വിവരാവകാശ നിയമം – 2005
വിവരാവകാശ നിയമം
അധികാരസ്ഥാനീയർ
1. പൊതു വിവരാവകാശ ഓഫീസർ & സെക്രട്ടറി
2. ഉപപൊതു വിവരാവകാശ ഓഫീസർ & ഹെഡ് ക്ലർക്ക്
3. അപ്പീൽ അധികാരി
അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്
ഇ-സേവനം
ഓൺലൈൻ അപേക്ഷയും ഓൺലൈൻ പേയ്മെന്റും
എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിത മായി ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണമുണ്ടാക്കുകയെന്നത് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യം മുൻനിർത്തി ഗ്രാമപഞ്ചായത്തുകളിലെ ഭരണ നിർവ്വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഖമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിൻ്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ (ഐ. കെ.എം) വികസിപ്പിച്ച അതിനൂതനമായ സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ ആണ് KSMART (Kerala Solution for Managing Administrative Reformation and Transformation).
സേവനങ്ങൾക്കായി ഓൺലൈനിൽ അപേക്ഷിക്കുന്നതിനും അപേക്ഷയോടൊപ്പം നൽകാനുള്ള ഫീസുകൾ ഓൺലൈനിൽ അടയക്കുന്നതിനും സർക്കാർ നിർദ്ദേശപ്രകാരം കെ.സ്മാര്ട്ടിന്റെ തന്നെ ഭാഗമായി പ്രത്യേകം സിറ്റിസൺ പോർട്ടൽ (https://ksmart.lsgkerala.gov.in/) തയ്യാറാക്കിയിട്ടുണ്ട്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വിവിധ വകുപ്പുകളിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ ഘടക സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സാമൂഹ്യപ്രവർത്തകർക്കും പരിശിലനം നല്കുന്നതിലൂടെ പ്രാദേശിക ഭരണസംവിധാനം ശാക്തീകരിക്കുകയാണ് 'കില'യുടെ മുഖ്യ ഉദ്ദേശ്യം. അധികാര വികേന്ദ്രീകരണവുമായും പ്രാദേശികാസൂത്രണവുമായും പൊതുഭരണവുമായും ബന്ധപ്പെട്ട പഠന-ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിനും നയരൂപീകരണത്തിനുമാവശ്യമായ വിദഗ്ദ ഉപദേശവും സഹായവും നല്കുകയും 'കില'യുടെ ഉത്തരവാദിത്തമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനുള്ള ഹെല്പ് ലൈൻ സംവിധാനവും 'കില'യുടെ നേതൃത്വത്തിൽ പ്രവൃത്തിച്ചുവരുന്നു.
അധികാരവികേന്ദ്രീകരണവും പ്രാദേശികാസൂത്രണവും സംബന്ധിച്ച പരിശീലനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ദേശീയവും അന്തർദേശീയവുമായ പ്രാധാന്യം കൈവരിക്കാനും ജനാധിപത്യ അധികാര വികേന്ദ്രീകരണത്തിൽ പരിശീലനം നല്കുന്നതിനുള്ള ദക്ഷിണേന്ത്യയിലെ സുപ്രധാനമായ പരിശീലന സ്ഥാപനമായി മാറാനും 'കില'യ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജില്ലാതലത്തിൽ വികേന്ദ്രീകൃതമായ പരിശീലന സംവിധാനം സൃഷ്ടിച്ചുകൊണ്ടാണ് സമയബന്ധിതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിശീലനാവശ്യങ്ങൾ നിറവേറ്റുന്നത്.
ഗ്രാമവികസന പരിപാടികളുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അനുദ്യോഗസ്ഥന്മാരുടെയും പരിശീലനത്തിനുള്ള മുഖ്യസ്ഥാപനവുമാണ് കില ജില്ലാ ദാരിദ്ര്യ നിർമ്മാർജ്ജന യൂണിറ്റിലെ പ്രോജക്ട് ഡയറക്ടർ, അസിസ്റ്റൻ്റ് ഡവലപ്മെൻ്റ് കമ്മിഷണർമാർ, വകുപ്പിലെ സംസ്ഥാന/ജില്ലാതല ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർക്കും വിവിധ വകുപ്പുകളിലെ ജില്ലാ-ബ്ലോക്കുതല ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനവും കിലയുടെ കേന്ദ്രങ്ങളിൽ നല്കുന്നുത്. പഞ്ചായത്തീരാജ് സംവിധാനം, ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ, ദേശീയ തൊഴിലുറപ്പ് പദ്ധതി, ഇന്ദിര ആവാസ് യോജന, ലാബ് ടു ലാൻ്റ് ഇനിഷ്യേറ്റീവ്, പ്രാദേശിക സാമ്പത്തിക വികസനം, കമ്പ്യട്ടർ അധിഷ്ഠിത പരിശീലനം, വിവരാവകാശ നിയമം 2005, നീർത്തട വികസനം, നിർമ്മൽ ഭാരത് അഭിയാൻ, രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നല്കുന്നു. കൂടാതെ ഗ്രാമവികസനം, ദാരിദ്ര നിർമ്മാർജ്ജനം, പ്രാദേശിക ആസൂത്രണം, ജൻ്റർ, പരിസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, പഠനങ്ങൾ എന്നിവയും കിലയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു.
അന്തർദേശീയ വികസന ഏജൻസിയായ യൂ.എൻ.ഡി.പി, എസ്.ഡി.സി, യൂനിസെഫ്, യു.എൻ. ഹാബിറ്റാറ്റ്, കോമൺവെൽത്ത് ലോക്കൽ ഗവണ്മെന്റ്റ്റ് ഫോറം, ലോകബാങ്ക് എന്നിവയുടെയും ദേശീയതലത്തിൽ ഹഡ്കോ, എൻ.ഐ.യു.എ. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം, കേന്ദ്ര നഗരവികസന മന്ത്രാലയം എന്നിവയുടെയും സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനും കില പ്രവൃത്തിച്ചുവരുന്നു. കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം 'കില'യെ പ്രാദേശികാസൂത്രണത്തിൻ്റെയും പ്രാദേശിക ഭരണ നിർവ്വഹണത്തിൻ്റെയും 'സെൻ്റർ ഓഫ് എക്സലൻസ്' ആയി അംഗീകരിച്ചിട്ടുണ്ട്.
കൊട്ടാരക്കര, മണ്ണുത്തി, തളിപ്പറമ്പ എന്നിവിടങ്ങളിലെ റിജിയണൽ സെൻ്ററുകളിൽ ബ്ലോക്കുകളിലെ വിവിധ വിഭാഗം എക്സ്റ്റൻഷൻ ഓഫീസർമാർക്കുള്ള പ്രീ-സർവീസ്/ കണ്ടൻസ്ഡ്/ റിഫ്രഷർ/ഓറിയന്റെഷന് ട്രെയിനിംഗ് കോഴ്സുകൾ, മിനിസ്റ്റീരിയൽ ജീവനക്കാർക്കുള്ള ഓറിയൻ്റേഷൻ കോഴ്സുകൾ, പഞ്ചായത്ത് പ്രസിഡന്റ്മാർ പഞ്ചായത്ത് മെമ്പർമാർ, മഹിളാസമാജം പ്രസിഡൻ്റമാർ, പഞ്ചായത്തിലെ വനിതാ അംഗങ്ങൾ, ഗ്രൂപ്പ് സാമ്പത്തിക പരിപാടി കൺവീനർമാർ തുടങ്ങിയവർക്കുള്ള ഓറിയൻ്റേഷൻ പരിശീലനം, വില്ലേജ് ആർട്ടിസാൻ പരിശീലനം, ഡി.ഡബ്ല്യൂ.സി.ആർ.എ. പ്രവർത്തകർക്കും ബാലവാടി അദ്ധ്യാപികമാർക്കുമുള്ള പോഷകാഹാര പരിശീലനം തുടങ്ങിയവയും ഈ കേന്ദ്രങ്ങൾ നല്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി അദ്ധ്യക്ഷനായുള്ള ഗവേണിംഗ് കൗൺസിലും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർപേഴ്സണുമായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ് ഇൻ്റഗ്രേറ്റഡ് കിലയുടെ ഭരണപരവും നയപരവുമായ തീരുമാനമെടുക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ വ്യത്യസ്തമായ നിരവധി സംവിധാനങ്ങൾ കാര്യശേഷി വികസനത്തിനായി കില ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ പരിശീലനങ്ങളും കോഴ്സുകളും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കുമായി കില ആരംഭിച്ചിട്ടുണ്ട്. അതിൻ്റെ ഭാഗമായി e-courseskilaac.in എന്ന പോർട്ടലും ആരംഭിച്ചിട്ടുണ്ട്.
കുടുംബശ്രീ
ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി 1998-ൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് രൂപം നൽകിയ നൂതന സംവിധാനമാണ് കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ ദാരിദ്ര്യ നിർമ്മാർജ്ജനം മുഖ്യചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ മിഷൻ അതിൻ്റെ പ്രവർത്തന പരിപാടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നത്. ഇരുപത് വർഷത്തിനുള്ളിൽ കുടുംബശ്രീയുടെ പ്രവർത്തനം ശക്തവും വിപുലവുമാകുകയും സാമ്പത്തിക-സാമൂഹ്യ-സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനമായി നിലവിൽ വരികയും ചെയ്തു.
സംഘടനാ സംവിധാനം
ഓരോ പ്രദേശത്തെയും കുടുംബങ്ങളിൽ നിന്നും 18 വയസ്സ് പൂർത്തിയായ ഓരോ സ്ത്രീയെ വീതം ഉൾപ്പെടുത്തി പ്രവൃത്തിക്കുന്ന 10 മുതൽ 20 വരെ അംഗങ്ങൾ ഉള്ള അയൽക്കൂട്ടങ്ങളാണ് സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം. ഈ അയൽക്കൂട്ടങ്ങളെ വാർഡ് തലത്തിൽ ഏര്യാ ഡെവലപ്മെൻ്റ് സൊസൈറ്റികളായും (എഡിഎസ്), നഗരസഭാ/പഞ്ചായത്ത് തലത്തിൽ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളായും (സി.ഡി.എസ്.) ഫെഡറേറ്റ് ചെയ്തിരിക്കുന്നു. മൂന്നു തലത്തിലും പ്രവൃത്തിക്കുന്ന ഇത്തരം സംഘടനകളുടെ ഭാരവാഹിത്വം ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, എ.ഡി.എസ്സിൻ്റെ രക്ഷാധികാരി എന്ന നിലയിലും തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻ കുടുംബ ശ്രീ സി.ഡി.എസ്. വിലയിരുത്തൽ സമിതിയുടെ അദ്ധ്യക്ഷൻ എന്ന നിലയിലും ഈ സാമൂഹ്യാധിഷ്ഠിത സംഘടനയ്ക്ക് നേതൃത്വം നൽകുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 14 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീയിൽ അംഗങ്ങളാണ്. ഓരോ കുടുംബത്തിൽ നിന്നും ഓരോ വനിത ഉൾപ്പെടുന്ന 2.98 ലക്ഷം അയൽക്കൂട്ടങ്ങളും അവയെ ഏകോപിപ്പിച്ച് 15,489 ഏരിയാ ഡെവലപ്പ്മെന്റ് സൊസൈറ്റികളും 1065 കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റികളും ഉൾപ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുണ്ട്. പൊതുധാരാ അയൽക്കൂട്ടങ്ങൾക്കൊപ്പം ശാരീരിക, മാനസിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾ, ട്രാൻസ്ജെൻഡർ ജനവിഭാഗങ്ങൾ, വയോജനങ്ങൾ എന്നിവരുടെ പ്രത്യേക അയൽക്കൂട്ടങ്ങളും രൂപീകരിച്ചിട്ടുണ്ട്
പ്രധാന പദ്ധതികൾ
കണക്ട് ടു വർക്ക് : 5,000 വിദ്യാസമ്പന്നരായ കുടുംബശ്രീ അംഗങ്ങൾ/കുടുംബശ്രീ കുടുംബാംഗങ്ങളായ യുവതി-യുവാക്കൾക്ക് സോഫ്റ്റ് സ്കിൽ പരിശീലനം നല്കുന്ന പരിപാടിയാണിത്.
കുടുംബശ്രീ മൈക്രോ ഫിനാൻസ്: കുടുംബശ്രീ സംഘടനാ സംവിധാനത്തിൽ ഉൾപ്പെട്ടിട്ടുള്ള അയൽക്കൂട്ടാംഗങ്ങൾ 4992 കോടി രൂപ നിക്ഷേപമായി സമാഹരിക്കുകയും 20,000 കോടി രൂപ അംഗങ്ങൾക്ക് ആന്തരിക വായ്പയായി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
സ്റ്റാർട്ടപ്പ് വില്ലേജ് എൻ്റർപ്രണർഷിപ്പ് പ്രോഗ്രാം (എസ്.വി.ഇ.പി): കുടുംബശ്രീ മുഖേന ഗ്രാമീണ മേഖലയിൽ ദാരിദ്ര്യനി ർമ്മാർജ്ജനം ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. 2020 സെപ്റ്റംബർ 30 വരെ 12,312 സംരംഭങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് 8,011 സംരംഭങ്ങൾക്ക് 31.82 കോടിരൂപ വായ്പയിനത്തിൽ വിതരണം ചെയ്തു.
ലിങ്കേജ് ബാങ്കിംഗ് : ലഘുസമ്പാദ്യത്തെ മൂലധന നിക്ഷേപമാക്കി മാറ്റി അയൽക്കൂട്ടങ്ങളെ ലഘുസംരംഭങ്ങളിൽ ഏർപ്പെടുന്നതിന് പ്രേരിപ്പിക്കത്തക്ക വിധത്തിൽ ബാങ്ക് ലിങ്കേജ് പ്രോഗ്രാമിലൂടെ 19640 കോടി രൂപ അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കി.
മൈക്രോ സംരംഭങ്ങൾ: കുടുംബശ്രീ വനിതകൾക്ക് സ്വയംതൊഴിലിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് സൂക്ഷ്മ സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ആർ.എം.ഇ/യുവശ്രീ പദ്ധതികളാണ് നിലവിലുള്ളത്. പലിശ സബ്സിഡിയും മറ്റു പല സാമ്പത്തിക സഹായങ്ങളും കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങൾക്ക് ലഭ്യമാക്കുന്നുത്.
അമൃതം ഫുഡ് സപ്ലിമെൻ്റ് : സംസ്ഥാനത്ത് 6 മാസം മുതൽ 3 വയസ്സുവരെ പ്രായമുള്ള കട്ടികളുടെ പോഷകകുറവ് പരിഹരിക്കുന്നതിനും അധിക പോഷകാഹാരം നൽകുന്നതിനും സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന റ്റി.എച്ച്. ആർ.എസ് പദ്ധതിയാണ് അമൃതം ഫുഡ് സപ്ലിമെൻ്റ്. ഇതിൻ്റെ ഭാഗമായി കുടുംബശ്രീയുടെ കീഴിലുള്ള ആറു മുതൽ പത്തു വരെ സംരംഭകർ അടങ്ങുന്ന 242 യൂണിറ്റുകൾ ഫോർട്ടിഫൈഡ് അമൃതം ന്യൂട്രിമിക്സ് ഉല്പാദിപ്പിച്ച് അംഗൻവാടികളിലൂടെ വിതരണം ചെയ്യുന്നു.
ജനകീയ ഹോട്ടൽ : സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'വിശപ്പു രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, ഭക്ഷ്യപൊതുവിതരണ വകുപ്പിൻ്റെയും സഹകരണത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ 20 രൂപക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന ജനകീയ ഹോട്ടലുകൾ സംസ്ഥാനമൊട്ടാകെ ആരംഭിച്ചിട്ടുണ്ട്.
സാന്ത്വനം: ആരോഗ്യ രംഗത്തെ കടുംബശ്രീയുടെ ഭാവനാപൂർണ്ണമായ പദ്ധതിയാണ് സാന്ത്വനം. മാറിവരുന്ന ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന രോഗങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവ പരിശീലനം സിദ്ധിച്ച സാന്ത്വനം വോളന്റിയേഴ്സ് വീടുകൾ സന്ദർശിച്ച് യഥാസമയം പരിശോധിക്കുകയാണ് 'സാന്ത്വനം' എന്ന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
ഹർഷം : ആരോഗ്യരംഗത്ത് വയോജന പരിപാലനത്തിന് പരിശീലനം സിദ്ധിച്ച എക്സിക്യൂട്ടീവുകളുടെ സേവനം ലഭ്യമാക്കിക്കൊണ്ട് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ഹർഷം ‘ജെറിയാടിക്ക് കെയർ’ പദ്ധതി. മുതിർന്ന തലമുറയ്ക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന സംരംഭ ഗ്രൂപ്പുകളെ രൂപീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്ന
ഹരിതകർമ്മസേന : തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ തൊഴിൽ സംരംഭഗ്രൂപ്പുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിതകർമ്മസേന കുടുംബശ്രീ മിഷൻ ഹരിതകേരളം മിഷനുമായും ശുചിത്വമിഷനുമായും സംയോജിപ്പിച്ച്കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 28000 ൽ പരം കുടുംബശ്രീ വനിതകൾ ഇതിനകം പരിശീലനം പൂർത്തികരിച്ചു പ്രവർത്തനസജ്ജരായി.
പ്രത്യാശ സമൂഹത്തിലെ പാർശ്വവൽകൃത വിഭാഗങ്ങൾ ഉൾപ്പെടുന്ന അവിവാഹിതരായ അമ്മമാർ, ട്രാൻസ്ജെന്റേഴ്സ്, മാനസിക വൈകല്യം നേരിടുന്ന കുട്ടികൾ/ അവരുടെ അമ്മമാർ കിടപ്പ് രോഗികൾ / അവരുടെ സംരക്ഷകരായ സ്ത്രീകൾ, വൃദ്ധ വിധവകൾ തുടങ്ങിയവർക്ക് സൂക്ഷ്മ സംരംഭം ആരംഭിക്കുന്നതിനുള്ള പദ്ധതി.
എറൈസ്: സംസ്ഥാനത്ത് പ്രളയക്കെടുതികൾ മൂലം ഉപജീവന മാർഗ്ഗങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തി നല്കുന്നതിൻ്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 50,000 പേർക്ക് 10 മേഖലകളിലായി സൗജന്യ സ്വയം തൊഴിൽ പരിശീലനം നല്കുന്നതിനായി എറൈസ് പ്രോഗ്രാം ആരംഭിച്ചിട്ടുള്ളത്. പ്ലംബിംഗ്, ഇലക്ട്രോണിക്സ് റിപ്പയറിംഗ്, ഇലക്ട്രിക്കൽ ജോലികൾ, കൃഷി അനുബന്ധ ജോലികൾ (തെങ്ങുകയറ്റം/കാടുവെട്ടൽ), ലോൺട്രി & അയണിംഗ്, സെയിൽസ്, ഹൗസ് കീപ്പിംഗ്, ഡേ കെയർ, ഹൗസ് മെയ്ഡ്, ഡാറ്റ എന്ട്രി എന്നീ മേഖലകളിലാണ് പരിശീലനം ലഭ്യമാക്കുന്നത്.
07. കേരള സംസ്ഥാന സേവനാവകാശ നിയമം – 2012
കേരള സംസ്ഥാന സേവനാവകാശ നിയമം 2012
2012-ലെ കേരള സംസ്ഥാന സേവനാവകാശനിയമം നിശ്ചിത സമയപരിധിക്കുള്ള പൊതുജനങ്ങൾക്ക് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്നു.
ഗ്രാമപഞ്ചായത്തുകളിൽ നിന്നും പ്രദാനം ചെയ്യുന്ന സേവനങ്ങളിൽ 16 സേവനങ്ങള് 2012- ലെ സേവനാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപ പഞ്ചായത്ത് ഡയറക്ടർ 26.04.2013 - ലെ കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
സേവനാവകാശ നിയമം ബാധകമാക്കിയ സേവനങ്ങളുടെ പട്ടിക
ജനന രജിസ്ട്രേഷൻ (1969- ലെ ജനന - മരണ രജിസ്ട്രേഷൻ ആക്ട് / 1999-ലെ കേ ജനന - മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ)
ജനന രജിസ്റ്ററിൽ പേര് ചേർക്കൽ (ജനനം രജിസ്റ്റർ ചെയ്തപ്പോൾ പേര് ചേർത്തിട്ടില്ലാ ങ്കിൽ മാത്രം) (1969- ലെ ജനന - മരണ രജിസ്ട്രേഷൻ ആക്ട്/1999-ലെ കേരള ജനന - മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ)
മരണ രജിസ്ട്രേഷൻ (1969- ലെ ജനന - മരണ രജിസ്ട്രേഷൻ ആക്ട്) (1999 - ലെ കേ ജനന - മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ)
ജനനം/മരണം താമസിച്ചു രജിസ്റ്റർ ചെയ്യൽ (1969-ലെ ജനന-മരണ രജിസ്ട്രേഷന് ആക്ട്)
ജനന / മരണ സർട്ടിഫിക്കറ്റ്
ദത്തെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷൻ
വിദേശത്ത് നടന്ന ജനനങ്ങളുടെ രജിസ്ട്രേഷൻ (ബന്ധപ്പെട്ട നിയമം/ചട്ടങ്ങൾക്ക് വിധേയമായി)
വിവാഹ രജിസ്ട്രേഷൻ (1955- ലെ ഹിന്ദു വിവാഹ ആക്ട് / 1957 - ലെ കേരള ഹിന്ദു
വിവാഹം താമസിച്ചു രജിസ്റ്റർ ചെയ്യൽ, 30 ദിവസത്തിന് ശേഷമുള്ളവ (1955- ലെ ഹിന്ദു വിവാഹ ആക്ട് / 1957 - ലെ കേരള ഹിന്ദു വിവാഹം രജിസ്റ്റർ ചെയ്യൽ ചട്ടങ്ങൾ)
വിവാഹ സർട്ടിഫിക്കറ്റ് (1955-ലെ ഹിന്ദുവിവാഹനിയമപ്രകാരം നടത്തിയ രജിസ്ട്രേഷൻ)
വിവാഹ രജിസ്ട്രേഷൻ (2008- ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ട ങ്ങൾ പ്രകാരം. ഒരു വർഷത്തിന് ശേഷമുള്ള വിവാഹ രജിസ്ട്രേഷൻ)
കെട്ടിട ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യൽ
കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
താമസക്കാരനാണെന്നുള്ള സർട്ടിഫിക്കറ്റ്
ഫാക്ടറികൾ, വ്യവസായ സ്ഥാനപങ്ങൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയവ ആരംഭിക്കുന്ന തിനുള്ള ലൈസൻസ്
വ്യാപാര സ്ഥാപനത്തിനുള്ള ലൈസൻസ്
ഈ പട്ടികയിലെ സേവനങ്ങൾ പ്രദാനം ചെയ്യുന്ന നിയുക്ത ഉദ്യോഗസ്ഥൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഒന്നാം അപ്പീൽ അധികാരി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും രണ്ടാം അപ്പീൽ അധികാരി പഞ്ചായത്ത് ഡയറക്ടറുമാണ്.
സേവനം ലഭ്യമാക്കുന്ന നിശ്ചിത സമയപരിധി, അപേക്ഷകൻ പാലിക്കേണ്ട നിബന്ധനകൾ എന്നിവ ഈ പൗരാവകാശ രേഖയിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്.
08. ഫ്രണ്ട് ഓഫീസ്
ഫ്രണ്ട് ഓഫീസ് പ്രവർത്തനങ്ങൾ
ലഭിക്കുന്നതോ അല്ലാത്തതോ ആയ മുഴുവൻ തപാലുകളും ഫ്രണ്ട് ഓഫീസി ലാണ് സ്വീകരിക്കുന്നത്.
കവറിൽ പേരോട് കൂടിയ തപാൽ ഒഴികെ മുഴുവൻ തപാലുകളും തുറന്ന് രജിസ്റ്റർ ചെയ്ത് കൈപ്പറ്റ് രസീതും നൽകും. രസീതിൽ സേവനം ലഭിക്കുന്ന തീയതി കൂടി രേഖപ്പെടുത്തി യിട്ടുണ്ടാകും.
സ്വീകരിക്കുന്ന മുഴുവൻ തപാലുകളും പൂർണ്ണവും, ആവശ്യമായ രേഖകൾ അടങ്ങുന്നതു മാണെന്ന് ഫ്രണ്ട് ഓഫീസിൽ വച്ചു തന്നെ ഉറപ്പ് വരുത്തണം. അപാകത ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകും.
പഞ്ചായത്തിലേയ്ക്കുള്ള പണ വരവുകളും ഫ്രണ്ട് ഓഫീസ് വഴിയാണ് സ്വീകരിക്കുന്നത്
ഫ്രണ്ട് ഓഫീസ് പ്രവർത്തനം 10 മണി മുതൽ 5 മണി വരെയാണ്. (ഉച്ചയ്ക്ക് 1.15 വരെ 2 മണി വരെ ഇടവേള)
പണം ഇടപാടുകൾ നടക്കുന്നത് 3 മണി വരെ
പൊതുജനങ്ങൾക്കായുള്ള ഭൗതിക സൗകര്യങ്ങൾ
സ.ഉ.123/2009/തസ്വഭവ, തീയതി 02.07.2009 പ്രകാരം പൊതുജനങ്ങൾക്കായി ഏർപ്പെടുത്തേണ്ട എല്ലാ സൗകര്യങ്ങളും സജ്ജീകരിക്കുകയും അവയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും നിരന്തരം ഉറപ്പു വരുത്തുന്നുമുണ്ട്.
ഓഫീസ് പ്രവർത്തനത്തിന് ശേഷം വരുന്ന അപേക്ഷകൾ, നിക്ഷേപിക്കാനുള്ള പെട്ടി സ്ഥാപിക്കുകയും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അവ തുറന്ന് അപേക്ഷകൾ സ്വീകരി ക്കുകയും അത് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഫ്രണ്ട് ഓഫീസ് സൂപ്പർ വൈസർ ഉറപ്പു വരുത്തുണ്ട്.
അപേക്ഷാഫോറങ്ങളും, സ്റ്റേഷനറി (പേന, പശ, നൂൽ, സ്റ്റാപ്ലർ, മൊട്ടുസൂചി, പേപ്പർ, പഞ്ച്) സാധനങ്ങൾ എല്ലാ ദിവസവും അവയുടെ ലഭ്യത സൂപ്പർവൈസർ ഉറപ്പ് വരുത്തുന്നുണ്ട്.
ഫ്രണ്ട് ഓഫീസ് കൗണ്ടർ സൗകര്യപ്രദവും സുഖകരവുമായ ആശയ വിനിമയത്തിന് ഉത കുന്ന തരത്തിലും പരസ്പരം കാണാൻ കഴിയുന്ന രീതിയിലുമാണ്.
പൊതുജനങ്ങൾക്കായി ടോയ്ലറ്റ് സജ്ജീകരിച്ചിട്ടുണ്ട്.
പത്രമാസികകൾ വായിക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.
09. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
- മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം
- തൊഴിൽ കാർഡുള്ള കുടുംബങ്ങൾക്ക് വർഷത്തിൽ 100 ദിവസം തൊഴിലുറപ്പ് അവിദദ്ധ കായിക തൊഴിലിലൂടെ
- തൊഴിലിന് അപേക്ഷിച്ചാൽ 15 ദിവസത്തിനകം തൊഴിൽ
- അപേക്ഷ നൽകേണ്ടത് ഗ്രാമപഞ്ചായത്തിൽ
- താമസ സ്ഥലത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ തൊഴിൽ / 5 കിലോമീറ്ററിന് പുറ ത്താണെങ്കിൽ 10% അധികവേതനം
- ഒരു ദിവസത്തെ വേതനം 346 രൂപ
- വേതനം ചെയ്യുന്ന ജോലിയുടെ അനുപാതത്തിൽ
- കഴിയുന്നതും ആഴ്ചയിലൊരിക്കൽ വേതനം അല്ലെങ്കിൽ 15 ദിവസത്തിനകം
- സ്ത്രീകൾക്കും പുരുഷനും തുല്യ വേതനം
- തൊഴിൽ ചെയ്തത് സംബന്ധിച്ച വിവരങ്ങൾ തൊഴിൽ കാർഡിലും മസ്റ്റർ റോളിലും രേഖപ്പെടുത്തുന്നു.
- മസ്റ്റർ റോൾ സുതാര്യമാണ്. എല്ലാവർക്കും പരിശോധിക്കാം
- തൊഴിലിനിടയിൽ അപകടപ്പെട്ടാൽ സൗജന്യ ചികിത്സ
- തൊഴിലിനിടയിൽ അപകടമോ മരണമോ സ്ഥിരമായ അംഗവൈകല്യമോ ഉണ്ടാ യാൽ 75,000/- രൂപ എക്ഗ്രേഷ്യാ
- തൊഴിൽ സ്ഥലങ്ങളിൽ കുടിവെള്ളം, വിശ്രമസ്ഥലം, പ്രഥമശുശ്രൂഷ കിറ്റുകൾ
- സ്ത്രീ തൊഴിലാളികളോടൊപ്പം വരുന്ന 6 വയസിൽ താഴെയുള്ള അഞ്ചിലധികം കുട്ടികളുണ്ടെങ്കിൽ അവരെ നോക്കുവാൻ സൗകര്യം
- കൂടുതൽ വിവരങ്ങൾ ജില്ലാ പ്രോഗ്രാം കോ- ഓർഡിനേറ്റർ, ജോയിന്റ് പ്രോഗ്രാം കോ- ഓർഡിനേറ്റർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ, സെക്രട്ടറി എന്നിവരുടെ ഓഫീസുകളിൽ നിന്നും ലഭിക്കുന്നു.
10. കുടുംബശ്രീ
- കുടുംബശ്രീ
- ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി 1998-ൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് രൂപം നൽകിയ നൂതന സംവിധാനമാണ് കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ ദാരിദ്ര്യ നിർമ്മാർജ്ജനം മുഖ്യചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ മിഷൻ അതിൻ്റെ പ്രവർത്തന പരിപാടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നത്. ഇരുപത് വർഷത്തിനുള്ളിൽ കുടുംബശ്രീയുടെ പ്രവർത്തനം ശക്തവും വിപുലവുമാകുകയും സാമ്പത്തിക-സാമൂഹ്യ-സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനമായി നിലവിൽ വരികയും ചെയ്തു.
- സംഘടനാ സംവിധാനം
- ഓരോ പ്രദേശത്തെയും കുടുംബങ്ങളിൽ നിന്നും 18 വയസ്സ് പൂർത്തിയായ ഓരോ സ്ത്രീയെ വീതം ഉൾപ്പെടുത്തി പ്രവൃത്തിക്കുന്ന 10 മുതൽ 20 വരെ അംഗങ്ങൾ ഉള്ള അയൽക്കൂട്ടങ്ങളാണ് സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം. ഈ അയൽക്കൂട്ടങ്ങളെ വാർഡ് തലത്തിൽ ഏര്യാ ഡെവലപ്മെൻ്റ് സൊസൈറ്റികളായും (എഡിഎസ്), നഗരസഭാ/പഞ്ചായത്ത് തലത്തിൽ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളായും (സി.ഡി.എസ്.) ഫെഡറേറ്റ് ചെയ്തിരിക്കുന്നു. മൂന്നു തലത്തിലും പ്രവൃത്തിക്കുന്ന ഇത്തരം സംഘടനകളുടെ ഭാരവാഹിത്വം ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, എ.ഡി.എസ്സിൻ്റെ രക്ഷാധികാരി എന്ന നിലയിലും തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻ കുടുംബ ശ്രീ സി.ഡി.എസ്. വിലയിരുത്തൽ സമിതിയുടെ അദ്ധ്യക്ഷൻ എന്ന നിലയിലും ഈ സാമൂഹ്യാധിഷ്ഠിത സംഘടനയ്ക്ക് നേതൃത്വം നൽകുന്നു.
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 14 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീയിൽ അംഗങ്ങളാണ്. ഓരോ കുടുംബത്തിൽ നിന്നും ഓരോ വനിത ഉൾപ്പെടുന്ന 2.98 ലക്ഷം അയൽക്കൂട്ടങ്ങളും അവയെ ഏകോപിപ്പിച്ച് 15,489 ഏരിയാ ഡെവലപ്പ്മെന്റ് സൊസൈറ്റികളും 1065 കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റികളും ഉൾപ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുണ്ട്. പൊതുധാരാ അയൽക്കൂട്ടങ്ങൾക്കൊപ്പം ശാരീരിക, മാനസിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾ, ട്രാൻസ്ജെൻഡർ ജനവിഭാഗങ്ങൾ, വയോജനങ്ങൾ എന്നിവരുടെ പ്രത്യേക അയൽക്കൂട്ടങ്ങളും രൂപീകരിച്ചിട്ടുണ്ട്
- പ്രധാന പദ്ധതികൾ
- കണക്ട് ടു വർക്ക് : 5,000 വിദ്യാസമ്പന്നരായ കുടുംബശ്രീ അംഗങ്ങൾ/കുടുംബശ്രീ കുടുംബാംഗങ്ങളായ യുവതി-യുവാക്കൾക്ക് സോഫ്റ്റ് സ്കിൽ പരിശീലനം നല്കുന്ന പരിപാടിയാണിത്.
- കുടുംബശ്രീ മൈക്രോ ഫിനാൻസ്: കുടുംബശ്രീ സംഘടനാ സംവിധാനത്തിൽ ഉൾപ്പെട്ടിട്ടുള്ള അയൽക്കൂട്ടാംഗങ്ങൾ 4992 കോടി രൂപ നിക്ഷേപമായി സമാഹരിക്കുകയും 20,000 കോടി രൂപ അംഗങ്ങൾക്ക് ആന്തരിക വായ്പയായി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
- സ്റ്റാർട്ടപ്പ് വില്ലേജ് എൻ്റർപ്രണർഷിപ്പ് പ്രോഗ്രാം (എസ്.വി.ഇ.പി): കുടുംബശ്രീ മുഖേന ഗ്രാമീണ മേഖലയിൽ ദാരിദ്ര്യനി ർമ്മാർജ്ജനം ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. 2020 സെപ്റ്റംബർ 30 വരെ 12,312 സംരംഭങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് 8,011 സംരംഭങ്ങൾക്ക് 31.82 കോടിരൂപ വായ്പയിനത്തിൽ വിതരണം ചെയ്തു.
- ലിങ്കേജ് ബാങ്കിംഗ് : ലഘുസമ്പാദ്യത്തെ മൂലധന നിക്ഷേപമാക്കി മാറ്റി അയൽക്കൂട്ടങ്ങളെ ലഘുസംരംഭങ്ങളിൽ ഏർപ്പെടുന്നതിന് പ്രേരിപ്പിക്കത്തക്ക വിധത്തിൽ ബാങ്ക് ലിങ്കേജ് പ്രോഗ്രാമിലൂടെ 19640 കോടി രൂപ അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കി.
- മൈക്രോ സംരംഭങ്ങൾ: കുടുംബശ്രീ വനിതകൾക്ക് സ്വയംതൊഴിലിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് സൂക്ഷ്മ സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ആർ.എം.ഇ/യുവശ്രീ പദ്ധതികളാണ് നിലവിലുള്ളത്. പലിശ സബ്സിഡിയും മറ്റു പല സാമ്പത്തിക സഹായങ്ങളും കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങൾക്ക് ലഭ്യമാക്കുന്നുത്.
- അമൃതം ഫുഡ് സപ്ലിമെൻ്റ് : സംസ്ഥാനത്ത് 6 മാസം മുതൽ 3 വയസ്സുവരെ പ്രായമുള്ള കട്ടികളുടെ പോഷകകുറവ് പരിഹരിക്കുന്നതിനും അധിക പോഷകാഹാരം നൽകുന്നതിനും സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന റ്റി.എച്ച്. ആർ.എസ് പദ്ധതിയാണ് അമൃതം ഫുഡ് സപ്ലിമെൻ്റ്. ഇതിൻ്റെ ഭാഗമായി കുടുംബശ്രീയുടെ കീഴിലുള്ള ആറു മുതൽ പത്തു വരെ സംരംഭകർ അടങ്ങുന്ന 242 യൂണിറ്റുകൾ ഫോർട്ടിഫൈഡ് അമൃതം ന്യൂട്രിമിക്സ് ഉല്പാദിപ്പിച്ച് അംഗൻവാടികളിലൂടെ വിതരണം ചെയ്യുന്നു.
- ജനകീയ ഹോട്ടൽ : സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'വിശപ്പു രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, ഭക്ഷ്യപൊതുവിതരണ വകുപ്പിൻ്റെയും സഹകരണത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ 20 രൂപക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന ജനകീയ ഹോട്ടലുകൾ സംസ്ഥാനമൊട്ടാകെ ആരംഭിച്ചിട്ടുണ്ട്.
- സാന്ത്വനം: ആരോഗ്യ രംഗത്തെ കടുംബശ്രീയുടെ ഭാവനാപൂർണ്ണമായ പദ്ധതിയാണ് സാന്ത്വനം. മാറിവരുന്ന ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന രോഗങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവ പരിശീലനം സിദ്ധിച്ച സാന്ത്വനം വോളന്റിയേഴ്സ് വീടുകൾ സന്ദർശിച്ച് യഥാസമയം പരിശോധിക്കുകയാണ് 'സാന്ത്വനം' എന്ന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
- ഹർഷം : ആരോഗ്യരംഗത്ത് വയോജന പരിപാലനത്തിന് പരിശീലനം സിദ്ധിച്ച എക്സിക്യൂട്ടീവുകളുടെ സേവനം ലഭ്യമാക്കിക്കൊണ്ട് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ഹർഷം ‘ജെറിയാടിക്ക് കെയർ’ പദ്ധതി. മുതിർന്ന തലമുറയ്ക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന സംരംഭ ഗ്രൂപ്പുകളെ രൂപീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്ന
- ഹരിതകർമ്മസേന : തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ തൊഴിൽ സംരംഭഗ്രൂപ്പുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിതകർമ്മസേന കുടുംബശ്രീ മിഷൻ ഹരിതകേരളം മിഷനുമായും ശുചിത്വമിഷനുമായും സംയോജിപ്പിച്ച്കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 28000 ൽ പരം കുടുംബശ്രീ വനിതകൾ ഇതിനകം പരിശീലനം പൂർത്തികരിച്ചു പ്രവർത്തനസജ്ജരായി.
- പ്രത്യാശ സമൂഹത്തിലെ പാർശ്വവൽകൃത വിഭാഗങ്ങൾ ഉൾപ്പെടുന്ന അവിവാഹിതരായ അമ്മമാർ, ട്രാൻസ്ജെന്റേഴ്സ്, മാനസിക വൈകല്യം നേരിടുന്ന കുട്ടികൾ/ അവരുടെ അമ്മമാർ കിടപ്പ് രോഗികൾ / അവരുടെ സംരക്ഷകരായ സ്ത്രീകൾ, വൃദ്ധ വിധവകൾ തുടങ്ങിയവർക്ക് സൂക്ഷ്മ സംരംഭം ആരംഭിക്കുന്നതിനുള്ള പദ്ധതി.
- എറൈസ്: സംസ്ഥാനത്ത് പ്രളയക്കെടുതികൾ മൂലം ഉപജീവന മാർഗ്ഗങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തി നല്കുന്നതിൻ്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 50,000 പേർക്ക് 10 മേഖലകളിലായി സൗജന്യ സ്വയം തൊഴിൽ പരിശീലനം നല്കുന്നതിനായി എറൈസ് പ്രോഗ്രാം ആരംഭിച്ചിട്ടുള്ളത്. പ്ലംബിംഗ്, ഇലക്ട്രോണിക്സ് റിപ്പയറിംഗ്, ഇലക്ട്രിക്കൽ ജോലികൾ, കൃഷി അനുബന്ധ ജോലികൾ (തെങ്ങുകയറ്റം/കാടുവെട്ടൽ), ലോൺട്രി & അയണിംഗ്, സെയിൽസ്, ഹൗസ് കീപ്പിംഗ്, ഡേ കെയർ, ഹൗസ് മെയ്ഡ്, ഡാറ്റ എന്ട്രി എന്നീ മേഖലകളിലാണ് പരിശീലനം ലഭ്യമാക്കുന്നത്.
- കുടുംബശ്രീ ഭവന നിർമ്മാണ ഗ്രൂപ്പുകൾ :
- സേവന മേഖലയിൽ ഏറ്റവും വ്യത്യസ്തമായി കുടുംബശ്രീ കൊണ്ടുവന്ന പദ്ധതിയാണ് കുടുംബശ്രീ ഭവന നിർമ്മാണ ഗ്രൂപ്പുകൾ. നിർമ്മാണ മേഖലയിൽ താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തി, ഇവർക്ക് അംഗീകൃത പരിശീലന ഏജൻസികളുടെ നേതൃത്വത്തിൽ സർക്കാർ ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭവനങ്ങൾ നിർമ്മിച്ചുകൊണ്ട് പരിശീലനം നല്കി വരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഭവനങ്ങൾ നിർമ്മിക്കുന്നതിനുള്ള അംഗീകൃത ഏജൻസിയായി ഈ ഗ്രൂപ്പുകൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടു്.
- കടുംബശ്രീ നിർമ്മാണ സാമഗ്രി ഉല്പാദന യൂണിറ്റുകൾ
- സർക്കാർ പദ്ധതിയിൽ മാത്രമായി ഏകദേശം 2.50 ലക്ഷം ഭവനങ്ങൾ നിർമ്മിക്കേണ്ടതായിട്ടുണ്ട്. ഈ തൊഴിലവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി കുടുംബശ്രീ ഓരോ ബ്ലോക്കിലും, നഗരസഭകളിലും ആവശ്യം അനുസരിച്ചു നിർമ്മാണ സാമഗ്രി ഉൽപ്പാദന യൂണിറ്റുകൾ രൂപീകരിച്ചു വരുന്നു. നിലവിൽ 55 സിമൻ്റ് ബ്രിക്ക് യൂണിറ്റുകൾ രൂപീകരിച്ചിട്ടുണ്ട്.
- വിപണനത്തിനുള്ള നൂതന പദ്ധതികൾ
- ഓൺലൈൻ മാർക്കറ്റിംഗ് : കുടുംബശ്രീ വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ ലഭ്യമാക്കുന്നതിന് www.kudumbashreebazar.com എന്ന പേരിൽ ഒരു ഇ-കോമേഴ്സ് പോർട്ടൽ പ്രവൃത്തിച്ചുവരുന്നു. കുടുംബശ്രീ ഉൽപന്നങ്ങൾ ആമസോണിലും വിപണനത്തിനായി ലഭ്യമാക്കിയിട്ടുണ്ട്.
- മാസചന്തകൾ, വിപണനമേളകൾ, സരസ് മേളകൾ, ഭക്ഷ്യ മേളകൾ, സംയോജിത വിപണന കേന്ദ്രങ്ങൾ, നാനോ മാർക്കറ്റ്, മാർക്കറ്റിംഗ് കിയോസ്കുകൾ, കുടുംബശ്രീ ഔട്ട്ലെറ്റുകൾ ഹോംഷോപ്പ് എന്നിവയിലൂടെയും കുടുംബശ്രീ ഉൽപന്നങ്ങൾ വിതരണം ചെയ്തു വരുന്നുത്. ഉൽപന്നങ്ങൾക്ക് പ്രത്യേകമായി വിപണന സാധ്യത ഒരുക്കുന്നതിനായി എല്ലാ ജില്ലകളിലും ഒരു കുടുംബശ്രീ ബസാർ എന്ന രീതിയിൽ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
- അഗതി രഹിത കേരളം - അഗതി കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി
- സമ്പൂർണ്ണ ദാരിദ്ര്യനിർമ്മാർജ്ജനം എന്ന ലക്ഷ്യം സാർത്ഥകമാക്കുന്നതിനും സർക്കാർ ഒരുക്കിയിരിക്കുന്ന പ്രത്യേക പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരായ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതാണ് ഈ പദ്ധതി. വ്യക്തികളുടെ സമഗ്രമായ ഉന്നമനത്തിനും സുസ്ഥിരമായ വികസനത്തിനും അത്യന്താപേക്ഷിതമായ അതിജീവനം, അടിസ്ഥാന സൗകര്യം, മാനസികം, വികസനം എന്നീ നാല് തരത്തിലുള്ള ആവശ്യങ്ങൾ ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു. പദ്ധതി അംഗീകാരം ലഭിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്നു വർഷത്തിലാണ് പദ്ധതി നിർവ്വഹണം നടത്തുന്നത്.
- ബാലസഭ
- കുട്ടികളുടെ പങ്കാളിത്താവകാശം ഉറപ്പാക്കി അവരുടെ സമഗ്ര വികസനം സാദ്ധ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി കുടുബശ്രീ രൂപം കൊടുത്ത കട്ടികളുടെ സാമൂഹികാധിഷ്ഠിത ശൃംഖലയാണ് ബാലസഭകൾ. പൗരബോധമുള്ള പുതുതലമുറയെ സൃഷ്ടിക്കുകയാണ് ബാലസഭയുടെ ലക്ഷ്യം. നിലവിൽ 82,818 ബാലസഭകളിലായി 4,300,902 പേർ അംഗങ്ങളാണ്. ഭിന്നശേഷിക്കാർക്കായി 589 പ്രത്യേക ബാലസഭകളും പ്രവൃത്തിക്കുന്നുത്.
- ബഡ്സ് സ്ഥാപനങ്ങൾ (സ്ക്കൂൾ/ബി.ആർ.സി)
- ബൗദ്ധികമായ ഭിന്നശേഷിക്കാരായ വ്യക്തികളുടെ ക്രമമായ പരിചരണം, പരിശീലനം എന്നിവയിലൂടെ അവരെ സമൂഹത്തിന്റെ ഭാഗമായി തന്നെ ജീവിക്കുവാൻ പ്രാപ്തമാക്കുന്ന സ്ഥാപനങ്ങളാണ് ബഡ്സ് ബിആർസി എന്നിവ. സംസ്ഥാനത്ത് നിലവിൽ 243 ബഡ്സ് സ്ഥാപനങ്ങൾ പ്രവൃത്തിച്ചുവരുന്നു.
- ചൂഷണങ്ങൾക്കും അതിക്രമത്തിനും ഇരയാകുന്ന സ്ത്രീകൾക്കും കട്ടികൾക്കും താൽക്കാലിക പുനരധിവാസം, മറ്റു പിന്തുണകൾ എന്നിവ നൽകുന്നതിനായി സ്നേഹിത ജെൻ്റർ ഹെൽപ് ഡെസ്കുകൾ പ്രവൃത്തിക്കുന്നു. സമുഹത്തിൽ സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും വനിതാ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശവും വൈദഗ്ദ്ധ്യവും പിന്തുണയും പരിശീലനവും നൽകുന്ന ജെൻഡർ റിസോഴ്സ് സെൻ്ററുകൾ 647 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവൃത്തിക്കുന്നു. പഞ്ചായത്ത് തലത്തിൽ പരിശീലനം ലഭിച്ച 360 കമ്മ്യൂണിറ്റി കൗൺസിലർമാർ പ്രവൃത്തിക്കുന്നു.
- കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ട്
- കുടുംബശ്രീ സൂക്ഷ്മ സംരംഭകർക്ക് പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും സംരംഭവികസനത്തിനും വിപണി വികസനത്തിനുമായി കുടുംബശ്രീ സംഘടനാ സംവിധാനത്തിലൂടെ 4 ശതമാനം പലിശയ്ക്ക് ലഘുവായ്പകൾ നല്കുന്ന പദ്ധതിയാണ് കമ്മ്യൂണിറ്റി എൻ്റർപ്രൈസസ് ഫണ്ട്.
- ജൈവിക പ്ലാന്റ് നഴ്സറി
- ഗുണമേന്മയുള്ള സസ്യതൈകൾ മിതമായ നിരക്കിൽ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നതിനായി ജൈവിക എന്ന പേരിൽ സംസ്ഥാനത്തുടനീളം പ്ലാൻ്റ് നഴ്സറികൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു യൂണിറ്റിന് പരമാവധി 50,000/ രൂപ ആണ് റിവോൾവിംഗ് ഫണ്ടായി സാമ്പത്തിക സഹായം നല്കിവരുന്നത്. നാളിതുവരെ 426 പ്ലാൻ്റ് നഴ്സറികളാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
- ജൈവ കൃഷി
- 10000 ഹെക്ടറിൽ ഒരു ലക്ഷത്തിലധികം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൈവകൃഷി ചെയ്ത് കാർഷിക ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 15608 കൃഷി സംഘങ്ങളെ (ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പ്) 201 ക്ലസ്റ്ററുകളിലാക്കി ജൈവകൃഷി നടത്തിവരുന്നു. 5995.99 ഹെ. ഭൂമിയിൽ നിലവിൽ പൂർണമായും ജൈവകൃഷി ചെയ്തുവരുന്നു.
- അഗ്രി തെറാപ്പി
- കുടുംബശ്രീ ബഡ്സ്, ബിആർസി സ്ഥാപനങ്ങൾ അംഗങ്ങൾക്ക് കൃഷിയിലൂടെ മാനസികവും ശാരീരികവുമായ വികാസവും വളർച്ചയും ലക്ഷ്യം വച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് അഗ്രി തെറാപ്പി. സംസ്ഥാനത്തൊട്ടാകെ 230 ബഡ്സ്/ബി.ആർ.സി. സംസ്ഥാനങ്ങളിൽ പച്ചക്കറികൃഷി ചെയ്തുവരുന്നു. ബയോ ഫാർമസി : ജൈവകൃഷിയ്ക്ക് ഏറ്റവും അത്യാവശ്യ ഘടകമായ ജൈവവളങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതും സംരംഭകർക്ക് വരുമാനവുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വനിതാ കർഷകർക്ക് പരിശീലനവും ഒരു യൂണിറ്റിന് പരമാവധി 60,000/ രൂപ റിവോൾവിംഗ് ഫണ്ട് സാമ്പത്തിക സഹായവും നൽകി നാളിതുവരെ 124 ബയോ ഫാർമസികൾ സ്ഥാപിച്ചിട്ടുണ്ട്.
- മൃഗസംരക്ഷണ മേഖല
- ആടുഗ്രാമം, ക്ഷീരസാഗരം പദ്ധതികളാണ് മൃഗസംരക്ഷണ മേഖലയിലെ പ്രധാന ജീവനോപായ പദ്ധതികളായി നടപ്പിലാക്കി വരുന്നത്. അഞ്ച് അയൽക്കൂട്ടം ഗ്രൂപ്പുകളായാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. കോമൺ ഇൻ്ററസ്റ്റ് ഗ്രൂപ്പുകൾ (സി.ഐ.ജി) രൂപീകരിച്ചുകൊണ്ട് ക്ഷീര സംരംഭ തുടർ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതിയും, തദ്ദേശസ്വയംഭരണ സംസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ നടത്തിപ്പും, പൗൾടി മേഖലയിലെ പദ്ധതികളും മൃഗസംരക്ഷണ മേഖലയിൽ കുടുംബശ്രീ വഴി നടപ്പിലാക്കി വരുന്നുണ്ട്
- കേരള ചിക്കൻ
- അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനം കേരളത്തിലെ ആഭ്യന്തര വിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിനുള്ള സർക്കാർ പദ്ധതിയാണ് കേരള ചിക്കൻ പദ്ധതി
- പട്ടികവർഗ്ഗ മേഖല
- പട്ടികവർഗ്ഗ വിഭാഗക്കാർക്കു വേണ്ടിയുള്ള അയൽക്കൂട്ടങ്ങൾ രൂപീകരിക്കുക, പട്ടികവർഗ്ഗ കുടുംബങ്ങളിൽ സമ്പാദ്യ - വായ്പാശീലം ഉണ്ടാക്കുക, എ.ഡി.എസ് തലം വരെ പ്രത്യേക സംഘടനാ സംവിധാനം ഉണ്ടാക്കുക, പട്ടികവർഗ്ഗ കുട്ടികളെ മുഴുവനും സ്കൂളിലെത്തിക്കുക, കുട്ടികളിലും കൗമാരപ്പായക്കാരിലും പ്രായമായവരിലുമുള്ള പോഷകാഹാര നിലവാരം ഉയർത്തുക. എൻ.ആർ.ഇ.ജി.എസ് പദ്ധതിയിൽ സജീവമായി പങ്കെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുക, ആശ്രയ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ട സഹായം നല്കുക എന്നിവ പ്രധാന ലക്ഷ്യങ്ങളാണ്. 6973 അയൽക്കൂട്ടങ്ങളിലായി 1,24,514 കുടുംബങ്ങളെ കുടുംബശ്രീ സംഘടനാ സംവിധാനത്തിൻ കീഴിൽ കൊണ്ടുവരാനും സാധിച്ചു.
- കേന്ദ്രാവിഷ്കൃത പദ്ധതികൾ
- നഗര ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളായ ദേശീയ ഉപജീവന ദൗത്യം (എൻ.യു.എൽ.എം),ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന, ദേശീയ നഗര ഉപജീവന മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന (നഗരം) എന്നിവ കടുംബശ്രീയിലൂടെയാണ് നടപ്പാക്കി വരുന്നത്.
- ഇൻഫർമേഷൻ കേരള മിഷൻ (IKM)
- സംസ്ഥാനത്തെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇ-ഗവേണൻസ് നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1999 ജൂണിൽ ഇൻഫർമേഷൻ കേരള മിഷൻ രൂപീകരിച്ചു. ഇ-ഗവേണൻസ് മേഖലയിൽ ചുവടുറപ്പിച്ച് മുന്നേറുന്ന ഇൻഫർമേഷൻ കേരള മിഷൻ 1955 ലെ 12-ാമത് തിരുവിതാംകൂർ കൊച്ചി സാഹിത്യ ശാസ്ത്രീയ ധർമ്മ സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ 2014 ഫെബ്രുവരി 10 മുതൽ ഒരു സ്വയംഭരണ സ്ഥാപനമായി രജിസ്റ്റർ ചെയ്ത് പ്രവൃത്തിച്ചുവരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാതല ഓഫീസുകൾ, സംസ്ഥാന ആസൂത്രണ ബോർഡ്, ജില്ലാ പ്ലാനിംഗ് ഓഫിസുകൾ എന്നിവ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടർ ശൃംഖല സ്ഥാപിക്കുക, വിവിധ തലങ്ങളിലെ കമ്പ്യൂട്ടർവൽക്കരണം പൂർത്തീകരിച്ച് ഇ-ഗവേണൻസ് നടപ്പാക്കുക തുടങ്ങിയവയാണ് ഐ.കെ.എം-ൽ നിക്ഷിപ്തമായ പ്രധാന പ്രവർത്തനങ്ങൾ. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിൽ വിന്യസിക്കുന്നതിനുള്ള സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുകയും മുൻകാലരേഖകൾ കമ്പ്യൂട്ടർവൽക്കരണത്തിന് സജ്ജമാക്കുകയും ജീവനക്കാരെ ഈ മേഖലകളിൽ പരിശീലിപ്പിക്കുകയും ചെയ്തു നിലവിൽ വെബ് അധിഷ്ഠിത സേവനങ്ങൾക്കും എം-ഗവേണൻസിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ഇ-ഗവേണൻസ് നടപ്പിലാക്കിവരുന്നത്. 1200 തദ്ദേശഭരണ സ്ഥാപനങ്ങളിൽ KSWAN/VPN കണക്ടിവിറ്റി സ്ഥാപിക്കുക വഴി പൊതുജനങ്ങൾക്കും, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ് അധിഷ്ഠിത സേവനങ്ങളിലൂടെ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടർവൽക്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും, ജീവനക്കാർക്കും സംശയ നിവാരണത്തിനും, സാങ്കേതിക സഹായത്തിനുമായി ഹെൽപ്പ്ഡസ്ക് സംവിധാനവും പ്രവൃത്തിക്കുന്നുണ്ട്.
- ഇ-ഗവേർണൻസ് സോഫ്റ്റ്വെയറുകൾ
- തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിവിധ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന് പഞ്ചായത്ത് രാജ്: മുനിസിപ്പാലിറ്റ് നിയമങ്ങൾ, ചട്ടങ്ങൾ, അനുബന്ധ അധികാര വികേന്ദ്രീകരണ നിയമങ്ങൾ, ചട്ടങ്ങൾ, ജനന-മരണ-വിവാഹ രജിസ്ട്രേഷൻ നിയമങ്ങൾ, ചട്ടങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾക്കും അതിലെ ഉദ്യോഗസ്ഥന്മാർക്കും ബാധകമായ മറ്റ് നിയമങ്ങൾ, പട്ടങ്ങൾ തുടങ്ങിയവയ്ക്ക് അനുസൃതമായി ഇൻഫർമേഷൻ കേരളാ മിഷൻ വിവിധ സോഫ്റ്റ്വെയറുകൾ വികസിപ്പിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഏറ്റവും വലിയ വിവരവ്യൂഹം അടങ്ങിയ പ്രോജക്ടായ ഐ.കെ.എം. -ൻ്റെ സോഫ്റ്റ്വെയറുകളും അവയുടെ പ്രവർത്തന മേഖലയും താഴെ കൊടുക്കുന്നു.
- സുലേഖ പദ്ധതി: രൂപീകരണം മുതൽ നിർവ്വഹണം വരെയുള്ള വിവിധ ഘട്ടങ്ങൾ ഓൺലൈനായി നടപ്പാക്കുന്നതിനുള്ള സോഫ്റ്റ് വെയർ
- സേവന സിവിൽ രജിസ്റ്റേഷൻ : ഓൺലൈൻ സംവിധാനത്തിലൂടെ ജനന - മരണ - വിവാഹ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുമുള്ള സോഫ്റ്റ്വെയർ
- സേവന പെൻഷൻ : സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷന് അർഹമായ ഗുണഭോക്താക്കൾക്ക് പെൻഷൻ ബാങ്ക് അക്കൌണ്ടിലൂടെ വിതരണം ചെയ്യുന്നതിനുള്ള (DBT) സോഫ്റ്റ്വെയർ
- സഞ്ചയ: വസ്തു നികുതി, തൊഴിൽ നികുതി, വിവിധയിനം ലൈസൻസുകൾ റെൻ്റ് ഓൺ ലാൻ്റ് & ബിൽഡിംഗ്, ഇ-പേയ്മെന്റ് തുടങ്ങിയ റവന്യൂ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്വെയർ
- സാംഖ്യ: അവൽ അടിസ്ഥാനമാക്കിയുള്ള ഡബിൾ എൻട്രി അക്കൗണ്ടിംഗ് സോഫ്റ്റ്വെയർ,
- സൂചിക: തദ്ദേശസ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ലഭ്യമാകുന്നതും ഓഫീസിനകത്ത് തീർപ്പുകൽപ്പിക്കുന്നതുമായ ഫയലുകളുടെ നീക്കങ്ങൾ രേഖപ്പെടുത്തുന്നതിനും മോണിറ്റർ ചെയ്യുന്നതിനും ടച്ച് സ്ക്രീൻ സംവിധാനത്തിലൂടെ ഫയലുകളുടെ നിജസ്ഥിതി പൊതുജനങ്ങൾക്ക് അറിയുന്നതിനുമുള്ള സോഫ്റ്റ്വെയർ
- സങ്കേതം : കേരള പഞ്ചായത്ത്/മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടം അനുസരിച്ച് കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള സോഫ്റ്റ്വെയർ
- സകർമ്മ: പഞ്ചായത്ത് നഗരസഭ കമ്മിറ്റി, സ്റ്റാൻ്റിംഗ് കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി തുടങ്ങിയ ഔദ്യോഗിക കമ്മിറ്റി യോഗങ്ങൾ നടത്തുന്നതിനുള്ള സോഫ്റ്റ്വെയർ.
- സഞ്ചിത : പഞ്ചായത്ത് രാജ് മുനിസിപ്പൽ നിയമങ്ങൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ എന്നിവയടങ്ങിയ ഇലക്ട്രോണിക് വിജ്ഞാന കോശം,
- സചിത്ര ജി.ഐ.എസ്: തദ്ദേശഭരണ സ്ഥാപനങ്ങളുടെ കഡസ്ട്രൽ ഭൂപടം, വാർഡ് ഭൂപടം എന്നിവയടങ്ങിയ ഭൂപട വിവരവ്യൂഹം.
- സചിത്ര അസറ്റ്: തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആസ്തി വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ.
- സ്ഥാപന ജീവനക്കാരുടെ സേവന - വേതന/പി എഫ് എന്നിവ കൈകാര്യം ചെയ്യുനതിനുള്ള സോഫ്റ്റ്വെയർ
- സംവേദിത : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള സംവിധാനമായ ഏകീകൃത വെബ് പോർട്ടൽ.
- സഹായ എസ്.എം.എസ്: സർക്കാർ സ്കൂളുകളിലെവിദ്യാർത്ഥികളുടെ പഠനവിവരങ്ങളും, പ്രോഗ്രസ്സ്റിപ്പോർട്ടുകളും, ഹാജർ നിലയും യഥാസമയം മാതാപിതാക്കൾക്ക് വെബ്സൈറ്റിലൂടെ തെരയുന്നതിനും, വിവരങ്ങൾ എസ്. എം.എസ്/ ഇ- മെയിലിലൂടെ ലഭ്യമാക്കുന്നതിനുമുള്ള സംവിധാനം.
- സമഗ്ര:വിവിധ സേവനങ്ങൾ ഒരൊറ്റ വിൻഡോയിൽ ലഭ്യമാക്കി സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ്വയറുകൾക്ക് പുറമെ ഇ- ഗവേണൻസിനായി രൂപകൽപ്പന ചെയ്ത് നടപ്പിലാക്കിയ സംവിധാനങ്ങൾ
- കെ-സ്മാര്ട്ട് : കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണ നിർവഹണത്തിനും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ സമയബന്ധിതമായും കൂടുതൽ കാര്യക്ഷമതയോടെയും സുതാര്യമായും ലഭ്യമാക്കുന്നതിന് വിവര വിനിമയ സാങ്കേതിക വിദ്യയിലെ ആധുനിക സങ്കേതങ്ങൾ ഉൾക്കൊള്ളിച്ചു നൂതന സാങ്കേതിക വിദ്യയിൽ ഐ.കെ. എം വികസിപ്പിച്ചിട്ടുള്ള പുതിയ സോഫ്റ്റ്വയർ സംവിധാനമാണ് കെ-സ്മാര്ട്ട്. സർക്കാരിന്റെ ഐറ്റി നയത്തിന് അനുസൃതമായി ഓപ്പൺ സോഴ്സ് അധിഷ്ടിതമായാണ് സോഫ്റ്റ്വയർ നിർമ്മിച്ചിട്ടുള്ളത്. സർക്കാർ സംവിധാനത്തിൽ നിലവിൽ ഉപയോഗിച്ച് വരുന്ന മറ്റു 2 വെബ് അധിഷ്ഠിത സോഫ്റ്റ്വയറുകളുമായി സംയോജിപ്പിക്കാവുന്ന തരത്തിലാണ് സോഫ്റ്റ്വെയറിൻ്റെ ഘടന രൂപപ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തിൽ നിന്നും നൽകിവരുന്ന 200 ൽ പരം സേവനങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനും. ഓൺലൈനായി തന്നെ തുക ഒടുക്കുന്നതിനും വിവിധ തലങ്ങളിൽ പ്രോസസ് ചെയ്ത് തീർപ്പ് കല്പ്പിക്കുന്നതിനും കെ-സ്മാര്ട്ട്-ല് സൗകര്യം ലഭ്യമാണ്. മാത്രവുമല്ല മറ്റു ഇ-ഗവേർണൻസ് സോഫ്റ്റ്വയറുകളുമായി സംയോജിപ്പിച്ച് പ്രവൃത്തിക്കുന്നതുമാണ് കെ-സ്മാര്ട്ട് സോഫ്റ്റ്വയർ.
- സിറ്റിസൺ സർവീസ്പോർട്ടൽ : തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് പൊതുജനങ്ങൾക്കു നൽകിവരുന്ന 200 ൽ പരം സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്ന ഏക ജാലക സംവിധാനം. ഓൺലൈനായി അപേക്ഷിക്കുന്നതിനും, ഓൺലൈനായി തന്നെ തുക ഒടുക്കുന്നതിനും, സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനുമുള്ള സംവിധാനമാണ് സിറ്റിസൺ സർവീസ് പോർട്ടൽ.
- ഹോസ്പിറ്റൽ കിയോസ്ക് ആശുപത്രികൾ മുഖേനെയുള്ള ജനന - മരണങ്ങളുടെ തത്സമയ റജിസ്ട്രേഷൻ സംവിധാനം
- സേവനകേന്ദ്രങ്ങൾ : പൊതുജനങ്ങൾക്കാവശ്യമായ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പണമിടപാടുകൾ നടത്തുന്നതിനുമുള്ള ആധുനിക രീതിയിലുള്ള കമ്പ്യൂട്ടർവൽകൃത കൗണ്ടർ സംവിധാനം.
- ഇ-ടിക്കറ്റിംഗ്: സിനിമ തീയേറ്ററുകളിൽ നിന്നും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കുള്ള വിനോദ നികുതി കൈകാര്യം ചെയ്യുന്നതിനായി തയ്യാറാക്കിയ സോഫ്റ്റ്വയറാണ് ഇ-ടിക്കറ്റിംഗ്. 'ഈ സിനിടിക്കറ്റിംഗ് പ്ലാറ്റ്ഫാം' പദ്ധതി കേരളത്തിലെ മുഴുവൻ തിയേറ്ററുകളിലും നടപ്പാക്കുകയെന്നതാണ് ലക്ഷ്യമാക്കുന്നത്.
- ശുചിത്വ ജാഗ്രതാ പോർട്ടൽ : കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം 6 സംരക്ഷിക്കുന്നതിനും മഴക്കാല പകർച്ചവ്യാധികൾ തടയുന്നതിനുവേരി തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ കേരള സർക്കാർ നടപ്പാക്കുന്നു. ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും ഓരോ വാർഡിലും ഓരോ ഉദ്യോഗസ്ഥനെ നിയോഗിച്ച് അവരുടെ കീഴിൽ ശുചിത്വ സ്വാഡുകൾ ഉണ്ടാക്കി ഇതുവഴി സർവേ നടത്തുന്നു. ഈ സർവേയുടെ വിവരങ്ങൾ രേഖപെടുത്തുന്നതിനുവേണ്ടി ഇൻഫർമേഷൻ കേരളാ മിഷൻ രൂപകൽപന ചെയ്ത വെബ് അധിഷ്ഠിത സോഫ്റ്റ്വയറാണ് ശുചിത്വ ജാഗ്രതാ പോർട്ടൽ.
- ലൈഫ് മിഷൻ എം.ഐ.എസ്: ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവർക്കും മാന്യവും സുരക്ഷിതത്വവും ഉള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതുവഴി കേരളത്തിൻ്റെ സാമൂഹിക പശ്ചാത്തല മേഖലയിൽ കാര്യമായ മാറ്റം ഉണ്ടാക്കുക എന്നതാണ് ലൈഫ് മിഷൻ്റെ ലക്ഷ്യം. ഇതിനുവേണ്ടി ഗുണഭോക്താക്കളെ കണ്ടെത്തി ഉആം വഴി സാമ്പത്തിക സഹായം വിതരണം ചെയ്യുന്ന പ്രവർത്തനം ഈ സോഷ്വയർ വഴിയാണ് ചെയ്ത് വരുന്നത്..
- റിബിൽഡ് കേരള ആപ്ലിക്കേഷൻ 2016 ആഗൻ്റ് മാസം കേരളത്തിൽ സംഭവിച്ച പേമാരിയും മണ്ണിടിച്ചിലും കാരണം വീടും ഭൂമിയും നഷ്ടപ്പെട്ടതിൻ്റെയും വീടുകൾക്ക് സംഭവിച്ച നാശനഷ്ടത്തിൻ്റെയും ആധികാരികമായ കണക്കുകൾ ശേഖരി ക്കാനായി രൂപപ്പെടുത്തിയിരിക്കുന്ന ആപ്ലിക്കേഷനാണ്. വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തുവരുന്ന സന്നദ്ധപ്രവർത്ത കർ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം വാർഡുകളിൽ സന്ദർശിച്ച് മൊബൈൽ ആപ്ലിക്കേഷനിലൂടെ വിവരങ്ങൾ ശേഖരിക്കുകയും അപ്രകാരം ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ഓവർസീയർ/എൻജിനീയർമാരുടെ പരിശോധനക്കുശേഷം അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർ മുഖേന കളക്ടർമാർക്ക് കൈമാറുകയും ചെയ്യുന്നു.
- ഓഡിറ്റ് ആപ്ലിക്കേഷൻ: 2017-18 ലെ ഓഡിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ മുഴുവൻ തദ്ദേശഭരണസ്ഥാപനങ്ങളുടെ വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നതിനും, വിവരശേഖരണം, പരിശോധന എന്നിവ ഇ-ഗവേണൻസ് സംവിധാനത്തിലൂടെ സുഗമമായി ചെയ്യുന്നതിനുള്ള വെബ് അധിഷ്ഠിത സോഫ്റ്റ്വെയർ സംവിധാനമാണിത്. ഇൻഫർമേഷൻ കേരളാ മിഷൻ്റെ സാങ്കേതിക സഹായത്തോടെയാണ് ഈ സോഫ്റ്റ്വയർ വികസിപ്പിച്ചിരിക്കുന്നത്.
- യു.എൽ.ബി ട്രാൻസ്റ്റർ : നഗരസഭ ജീവനക്കാരുടെ സ്ഥലംമാറ്റം സുതാര്യമാക്കുന്നതിനു വേണ്ടിയും വേഗതയാക്കുന്നതിനുംവേണ്ടി ഐ.കെ.എം തയ്യാറാക്കിയിട്ടുള്ള വെബ് ആപ്ലിക്കേഷൻ ആണ് യു.എൽ.ബി ട്രാൻസ്ഫർ. ഇതുവഴി ജീവനക്കാർക്ക് ജനാറൽ ട്രാൻസ്ഫർ അപേക്ഷകൾ ഓൺലൈനായിട്ട് സമർപ്പിക്കുന്നതിനും അവരുടെ ആപ്ലിക്കേഷൻ സ്റ്റാറ്റസ് ഇതുവഴി അറിയുവാനും കഴിയുന്നു.
- മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതി (CMLRRP) : പദ്ധതിയുടെ നിർവ്വഹണവും മോണിറ്ററിങ്ങും നടത്തുന്നതിനുള്ള സോഫ്റ്റ് വെയർ,
- നിലാവ് എം.ഐ.എസ് : ഫിലമെൻറ് രഹിത തെരുവ് വിളക്ക് എന്ന നേട്ടം കൈവരിക്കുന്നതിന് വേണ്ടി തദ്ദേശ സ്വയം ഭരണ വകുപ്പും വൈദ്യുതി വകുപ്പും സംയുക്തമായി നടത്തി വരുന്ന പദ്ധതിയുടെ നിർവ്വഹണവും മോണിറ്ററിങ്ങും നടത്തുന്നതിനുള്ള സോഫ്റ്റ് വെയർ.
- വെബ് അധിഷ്ഠിത ഓൺലൈൻ സർവ്വീസുകൾ.
- തദ്ദേശ സ്വയം ഭരണ വകുപ്പ് പോർട്ടൽ : Isgkerala.gov.in
- സിറ്റിസൺ സർവീസ് പോർട്ടൽ : citizen.lsgkerala.gov.in
- ഐ.എൽ.ജി.എം.എസ്. : erp.lsgkerala.gov.in
- വസ്തുനികുതിയുടെ ഇ-പേയ്മെൻറ് : tax.lsgkerala.gov.in
- പദ്ധതി നിർവ്വഹണം (സുലേഖ) : planlsgkerala.gov.in.
- വസ്തു നികുതി നിർണ്ണയം (സഞ്ചയ) : sanchayalagkerala.gov.in
- യോഗ തീരുമാനങ്ങൾ (സകർമ്മ) : meeting.Isgkerala.gov.in
- അവൽ അധിഷ്ഠിത ഡബിൾ എൻട്രി അക്കൌളിംഗ് : finance.lsgkerala.gov.in
- സാമൂഹ്യസുരക്ഷാ പെൻഷൻ (സേവന പെൻഷൻ) : welfarepension.Isgkerala.gov.in
- കെട്ടിട നിർമ്മാണ പെർമിറ്റുകൾ (സങ്കേതം) : buildingpermit.lsgkerala.gov.in
- ഡി ആൻറ് ഒ ലൈസൻസ് : revenue.lsgkerala.gov.in
- ഫയൽ ട്രാക്കിംഗ് (സൂചിക) : filetrackingIsgkerala.gov.in
- സർക്കാർ ഉത്തരവുകൾ : go.lsgkerala.gov.in
- ടെണ്ടർ അറിയിപ്പുകൾ : tender.Isgkerala.gov.in
- പഞ്ചായത്ത് ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് : kpepf.lsgkerala.gov.in
- മുനിസിപ്പൽ ജീവനക്കാരുടെ പ്രൊവിഡൻറ് ഫണ്ട് : kmpccpf.lsgkerala.gov.in
- നഗരസഭാ ജീവനക്കാരുടെ സ്ഥലംമാറ്റം : hr.lsgkerala.gov.in
- ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ : apps.lsgkerala.gov.in/sthapana
- കോർഡിനേഷൻ സമിതി മീറ്റിംഗ് മാനേജ്മെന്റ് : ccmeeting.lsgkerala.gov.in
- ജി.ഐ.എസ്സ് മാപ്പുകൾ : gislsgkerala.gov.in
- റിബിൽഡ് സർവ്വേ : rebuild.lsgkerala.gov.in
- ലൈഫ് എം.ഐ.എസ് : lifemissionmis.kerala.gov.in
- സിനിമ ടിക്കറ്റിംഗ് : keralafilms.gov.in
- നിലാവ് പദ്ധതി :nilaavu.lsgkerala.gov.in
- മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതി :cmlrrp.lsgkerala.gov.in
- തദ്ദേശ സ്വയംഭരണ : www.lsgdkerala.gov.in
- തദ്ദേശ സ്വയംഭരണ വകുപ്പിനെയും തദ്ദേശഭരണ സ്ഥാപനങ്ങളെയും കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ ലഭ്യമാക്കുന്ന സമഗ്രമായൊരു വെബ് പോർട്ടൽ www.lsgkerala.gov.in 2002 ഡിസംബർ 9 ന് നിലവിൽ വന്നു, അധികാര വികേന്ദ്രീകരണത്തിൻ്റെയും വികേന്ദ്രീകൃതാസൂത്രണത്തിൻറെയും മുഖ്യ വിവരസ്രോതസ്സായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവരസഞ്ചയമായം വിഭാവനം ചെയ്തിട്ടുള്ള ഈ വെബ്പോർട്ടൽ മലയാളത്തിലും ഇംഗ്ലീഷിലും സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ 1200 തദ്ദേശ സ്ഥാപനങ്ങളെയും സംബന്ധിച്ച ഭൂമിശാസ്ത്രപരവും ചരിത്രപരവും ജനസംഖ്യാപരവുമായ വിശദാംശങ്ങളും സാമൂഹ്യ-സാമ്പത്തിക അവസ്ഥ സംബന്ധിച്ച വിവരങ്ങളും ഇതിൽ ലഭ്യമാണ്.
- തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ അനുബന്ധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾക്കൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാകുന്ന എല്ലാ ഓൺലൈൻ സേവനങ്ങളും വെബ്പോർട്ടലിൽ ലഭ്യമാണ്. പ്രാദേശിക ഭരണനിർവ്വഹണവമായി ബന്ധപ്പെട്ട ആക്ടുകൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ എന്നിവ വെബ് പോർട്ടലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവിധ ഇ- ഗവേർണൻസ് സോഫ്റ്റ്വെയറുകൾ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്, പഞ്ചായത്ത് നഗരകാര്യ ഡയാകട്റേറ്റുകൾ, ഗ്രാമവികസന കമ്മീഷണറേറ്റ് എന്നിവയുടെ സഹകരണത്തോടെ കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങൾ കൂട്ടിച്ചേർത്ത് വെബ്പോർട്ടൽ പരിപാലിക്കുന്നത് ഇൻഫർമേഷൻ കേരള മിഷനാണ്.
- സാമൂഹ്യ സുരക്ഷാ പെൻഷനുകൾ
- കനിവാർന്ന
- കരുതലിന്റെ കരസ്പർശവുമായി എന്നും...
- പെൻഷൻ ഓൺലൈൻ
- സാമൂഹ്യസുരക്ഷാ പെൻഷൻ വിവരങ്ങൾ ലഭ്യമാകുന്ന തദ്ദേശസ്വയംഭരണ വകുപ്പ് വെബ്സൈറ്റ് : https://www.ksmart.lsgkerala.gov.in/
- വിവിധ പെൻഷനുകൾ സംബന്ധിച്ച മാനദണ്ഡങ്ങൾ, ഉത്തരവുകൾ, പെൻഷൻ സ്റ്റാറ്റസ്, ഓൺലൈൻ അപേക്ഷ തുടങ്ങി എല്ലാ വിവരങ്ങളും www.welfarepension.Isgkerala.gov.in പെൻഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.
- അപേക്ഷ സമർപ്പിക്കുന്നതിന് ഓൺലൈൻ സംവിധാനം
- സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷകൾ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. https://www.ksmart.lsgkerala.gov.in/ വെബ്സൈറ്റിൽ പുതിയ യൂസർ രജിസ്ട്രേഷൻ നടത്തി ഇ-ഫയൽ ചെയ്യാവുന്നതാണ്.
- New Application തിരഞ്ഞെടുക്കുക
- പെൻഷൻ ടൈപ്പ് സെലക്ട് ചെയ്യുക (വാർദ്ധക്യം, വിധവ etc..)
- ആധാർ നമ്പർ വെരിഫൈ ചെയ്യുക
- അഡ്രസ്സ്, പെൻഷൻ വിതരണ രീതി മുതലായവ രേഖപ്പെടുത്തുക
- ചുവടെ നൽകുന്ന രേഖകളിൽ ബാധകമായതെല്ലാം അറ്റാച്ച് ചെയ്യുക
- ആധാർ കാർഡ്
- റേഷൻ കാർഡ്
- വരുമാന സർട്ടിഫിക്കറ്റ്
- തിരിച്ചറിയൽ കാർഡ്
- പ്രായം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖ
- ഫോട്ടോ
- മരണ സർട്ടിഫിക്കറ്റ് (വിധവാ പെൻഷന് മാത്രം)
- പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം (വിധവാ, അവിവാഹിത പെൻഷൻ)
- ഡാറ്റാ എൻട്രി പൂർത്തിയാക്കി സബ്മിറ്റ് ചെയ്യുക.
- പെൻഷൻ വിവരങ്ങൾ - ഓൺലൈൻ പരിശോധന
- www.welfarepension.Isgkerala.gov.in എന്ന വെബ്സൈറ്റ് വഴി ഏതൊരാൾക്കും പരിശോധിക്കാവുന്നതാണ്.
- വെബ്സൈറ്റിൽ നിന്നും പെൻഷൻ തിരച്ചിൽ എന്ന ലിങ്ക് സെലക്ട് ചെയ്യുക.
- പെൻഷണർ ഐഡി / ആധാർ നമ്പർ / അക്കൗണ്ട് നമ്പർ ഇവയിൽ ഏതെങ്കിലും ഒരു വിവരങ്ങൾ നൽകി പെൻഷൻ വിവരങ്ങൾ തിരയുക.
- നൽകിയ വിവരങ്ങൾ ശരിയാണെങ്കിൽ ഗുണഭോക്താവിൻ്റെ പെൻഷൻ വിതരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.
- സാമൂഹ്യ സുരക്ഷാ പെൻഷനുകൾ
- സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയ്ക്കാണ് സർക്കാർ സാമൂഹ്യസുരക്ഷാ പെൻഷനുകൾ അനുവദിക്കുന്നത്.
- സാമൂഹ്യസുരക്ഷാ പെൻഷൻ സംബന്ധിച്ച സമഗ്രമായ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാഗത്ത്
- വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട വിധം, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ മുതലായവ ചുവടെ ചേർക്കുന്നു.
- 1.കർഷക തൊഴിലാളി പെൻഷൻ
- 60 വയസ്സോ അതിന് മുകളിലോ ആയിരിക്കണം
- അപേക്ഷകൻറെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
- അപേക്ഷകൻ കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിരിക്കണം
- അപേക്ഷകൻ ഭൂവുടമയുടെ കീഴിൽ 10 വർഷമോ അതിൽ കൂടുതലോ കർഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കണം
- അപേക്ഷകൻ തോട്ടം തൊഴിലാളി ആയിരിക്കരുത്
- അപേക്ഷകൻ 10 വർഷമായി കേരളത്തിൽ സ്ഥിരതാമസക്കാരനായിരിക്കണം
- മറ്റ് പൊതുനിബന്ധനകളും ബാധകം
- അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
- റേഷൻ കാർഡ്
- ആധാർ കാർഡ്
- വരുമാന സർട്ടിഫിക്കറ്റ്
- ബാങ്ക് പാസ്ബുക്ക് (പെൻഷൻ ബാങ്കിലേക്ക് ആണെങ്കിൽ)
- ഭൂവുടമയുടെ സാക്ഷ്യപത്രം
- കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള വിടുതൽ സാക്ഷ്യപത്രം
- പ്രായം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖ ഏതെങ്കിലും ഒരു രേഖ
- ജനന സർട്ടിഫിക്കറ്റ്
- പാസ്പോർട്ട്
- ഡ്രൈവിംഗ് ലൈസൻസ്
- സ്കൂൾ സർട്ടിഫിക്കറ്റ്
- അഡ്മിഷൻ രജിസ്റ്ററിൻ്റെ എക്സ്ട്രാക്റ്റ്
- പ്രായം തെളിയിക്കുന്നതിന് മേൽപ്പറഞ്ഞ രേഖകളൊന്നും ഇല്ലെങ്കിൽ
- ഡോക്ടർ നൽകുന്ന ഏജ് സർട്ടിഫിക്കറ്റ്
- പ്രായം തെളിയിക്കുന്നതിന് മറ്റ് രേഖകളൊന്നും ഇല്ലായെന്ന സത്യവാങ്മൂലം
- 2.വാർദ്ധക്യകാല പെൻഷൻ
- പെൻഷന് അർഹതയ്ക്കുള്ള കുറഞ്ഞ പ്രായം 60 വയസ്സാണ്. അപേക്ഷകന് 60 വയസ്സോ അതിന് മുകളിലോ ആയിരിക്കണം
- അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
- അപേക്ഷകൻ കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ട് 3 വർഷത്തിൽ കൂടുതൽ ആയിരിക്കണം
- അപേക്ഷകൻ മറ്റാരുടെയും സംരക്ഷണത്തിലായിരിക്കാൻ പാടില്ല.
- മറ്റ് പൊതുനിബന്ധനകളും ബാധകം
- അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
- റേഷൻ കാർഡ്
- ആധാർ കാർഡ്
- വരുമാന സർട്ടിഫിക്കറ്റ്
- ബാങ്ക് പാസ്ബുക്ക് ( പെൻഷൻ ബാങ്കിലേക്ക് ആണെങ്കിൽ)
- പ്രായം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖ ഏതെങ്കിലും ഒരു രേഖ
- ജനന സർട്ടിഫിക്കറ്റ്
- പാസ്പോർട്ട്
- ഡ്രൈവിംഗ് ലൈസൻസ്
- സ്കൂൾ സർട്ടിഫിക്കറ്റ്
- അഡ്മിഷൻ രജിസ്റ്ററിൻ്റെ എക്സ്ട്രാക്റ്റ്
- പ്രായം തെളിയിക്കുന്നതിന് മേൽപ്പറഞ്ഞ രേഖകളൊന്നും ഇല്ലെങ്കിൽ
- ഡോക്ടർ നൽകുന്ന ഏജ് സർട്ടിഫിക്കറ്റ്
- പ്രായം തെളിയിക്കുന്നതിന് മറ്റ് രേഖകളൊന്നും ഇല്ലായെന്ന സത്യവാങ്മൂലം
- 3. ഭിന്നശേഷി വിഭാഗക്കാര്ക്കുള്ള പെൻഷൻ
- (ശാരീരിക വൈകല്യമുള്ളവർക്കും, വികലാംഗർക്കും, മാനസിക വൈകല്യമുള്ളവർക്കും ഉള്ള വികലാംഗ പെൻഷൻ)
- ശാരീരിക വൈകല്യമുള്ളതും അവശത അനുഭവിക്കുന്നതുമായ യാതൊരുവിധ വരുമാന മാർഗ്ഗങ്ങളുമില്ലാത്ത ഒരു വ്യക്തിക്ക് അവശത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് / സാമൂഹ്യ സുരക്ഷാമിഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് പ്രകാരം പെൻഷൻ ലഭിക്കുന്ന പദ്ധതിയാണിത്.
- പ്രായപരിധി ഇല്ല
- അപേക്ഷകൻ്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
- വൈകല്യത്തിൻ്റെ തോത് അനുസരിച്ച് പെൻഷന് അർഹത നിശ്ചയിക്കുന്നതാണ്
- ശാരീരിക വൈകല്യം - ചുരുങ്ങിയത് 40 ശതമാനം അവശത ഉള്ളവർ
- ബുദ്ധിമാന്ദ്യം 50 ശതമാനത്തിൽ താഴെ മാത്രം ഐ.ക്യൂ ഉള്ളതും (IQ-Intelligence Quotient) ബുദ്ധിശക്തിക്കും ഓർമശക്തിക്കും ചിന്താശക്തിക്കും ഉൾപ്പെടെ സ്ഥിരമായ മാനസിക വൈകല്യം (permanent disability) ഉള്ളതുമായ വ്യക്തി
- പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ടവർ. (blind)
- ലെൻസുകൾ ഉപയോഗിച്ചാൽപോലും നല്ല കണ്ണിൻ്റെ കാഴ്ചശക്തി 6/60 അല്ലെങ്കിൽ 20/200 (സ്നെല്ലൻ-snellen) കവിയാത്തതും, അല്ലെങ്കിൽ എതിർദിശയിലേക്കുള്ള കാഴ്ചയുടെ പരിധി 20 ഡിഗ്രി ആംഗിളിലോ അല്ലെങ്കിൽ അതിലും മോശമോ ഉള്ളവർ
- ബധിരത (deaf) എന്നാൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള ശ്രവണശേഷി ഇല്ലാത്തതും 90 ഡെസിബലിൽ കൂടുതൽ ശ്രവണശേഷി നഷ്ടം സംഭവിച്ചതുമായ ആൾ
- മറ്റേതെങ്കിലും ഒരു സാമുഹ്യക്ഷേമ പെൻഷൻ ലഭിക്കുന്ന/അപേക്ഷിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം. ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷന് മാത്രമേ അർഹതയുള്ളൂ
- വികലാംഗ പെൻഷൻ ലഭിക്കുന്നവർക്ക് അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായി മറ്റൊരു പെൻഷൻ കൂടി 600 രൂപ നിരക്കിൽ ലഭിക്കാൻ അർഹതയുണ്ട്. (മൂന്നാമതൊരു പെൻഷന് അർഹതയില്ല)
- ആധാർ എടുക്കാൻ സാധിക്കാത്തവർക്കുള്ള നിർദ്ദേശങ്ങൾ ഇതോടൊപ്പം അനുബന്ധമായി ചേർത്തിട്ടുണ്ട്. (ഉത്തരവ് നമ്പർ 43/2021 - ഉത്തരവ് തീയതി 06/03/2021)
- മറ്റ് പൊതുനിബന്ധനകളും ബാധകം
- അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
- റേഷൻ കാർഡ്
- ആധാർ കാർഡ്
- വരുമാന സർട്ടിഫിക്കറ്റ്
- ബാങ്ക് പാസ്ബുക്ക് (പെൻഷൻ ബാങ്കിലേക്ക് ആണെങ്കിൽ)
- വൈകല്യം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്.
- രണ്ട് കൈകളും രണ്ട് കണ്ണുകളും ഇല്ലാത്തത് കാരണം ആധാർ എടുക്കാൻ കഴിയാത്തവർക്ക് ഐസി.ഡി.എസ് സൂപ്പർവൈസർ അല്ലെങ്കിൽ അസിസ്റ്റൻ്റ് സർജനിൽ കുറയാതെയുള്ള ഗവൺമെന്റ് ഡോക്ടർ നൽകുന്ന നിർദ്ദിഷ്ട മാതൃകയിലുള്ള സർട്ടിഫിക്കറ്റ്
- ആധാർ ഇല്ലാതെ അപേക്ഷ നൽകുന്നവർ മറ്റ് പെൻഷനുകൾ ഒന്നും തന്നെ വാങ്ങുന്നില്ല എന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്
- 4. അവിവാഹിത പെൻഷൻ
- (50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ)
- അപേക്ഷകയുടെ പ്രായം 50 വയസ്സ് പൂർത്തിയായിരിക്കണം
- അപേക്ഷക അവിവാഹിത ആയിരിക്കണം
- അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
- 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ അമ്മമാർക്കും അപേക്ഷിക്കാം
- അപേക്ഷക കേരള സംസ്ഥാനത്തിൽ സ്ഥിരതാമസക്കാരി ആയിരിക്കണം
- അപേക്ഷക മറ്റാരുടെയും സംരക്ഷണത്തിലായിരിക്കാൻ പാടില്ല
- മറ്റ് പൊതുനിബന്ധനകളും ബാധകം
- അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
- റേഷൻ കാർഡ്
- ആധാർ കാർഡ്
- വരുമാന സർട്ടിഫിക്കറ്റ്
- ബാങ്ക് പാസ്ബുക്ക് (പെൻഷൻ ബാങ്കിലേക്ക് ആണെങ്കിൽ)
- വിവാഹം ചെയ്തിട്ടില്ല എന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്
- പ്രായം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖ ഏതെങ്കിലും ഒരു രേഖ
- ജനന സർട്ടിഫിക്കറ്റ്
- പാസ്പോർട്ട്
- ഡ്രൈവിംഗ് ലൈസൻസ്
- സ്കൂൾ സർട്ടിഫിക്കറ്റ്
- അഡ്മിഷൻ രജിസ്റ്ററിൻ്റെ എക്സാക്റ്റ്
- പ്രായം തെളിയിക്കുന്നതിന് മേൽപ്പറഞ്ഞ രേഖകളൊന്നും ഇല്ലെങ്കിൽ
- ഡോക്ടർ നൽകുന്ന ഏജ് സർട്ടിഫിക്കറ്റ്
- പ്രായം തെളിയിക്കുന്നതിന് മറ്റ് രേഖകളൊന്നും ഇല്ലായെന്ന സത്യവാങ്മൂലം
- 5. വിധവാ പെൻഷൻ
- അപേക്ഷക വിധവ ആയിരിക്കണം. അപേക്ഷക പുനർവിവാഹിത ആയിരിക്കരുത്
- അപേക്ഷകയുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
- അപേക്ഷക തുടർച്ചയായി 2 വർഷമെങ്കിലും കേരളത്തിൽ സ്ഥിരതാമസം ആയിരിക്കണം
- ഭർത്താവ് മരണപ്പെടുകയോ 7 വർഷത്തിലധികമായി ഭർത്താവിനെ കാണാനില്ലാത്തതോ ആയവർക്ക് മാത്രമേ വിധവാ പെൻഷന് അർഹതയുള്ളൂ
- ഭർത്താവിനെ 7 വർഷമായി കാണാനില്ലാത്തവരുടെ സംഗതിയിൽ റവന്യു അധികാരികൾ നൽകുന്ന വിധവാ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ വിധവാ പെൻഷന് അർഹത ഉണ്ടായിരിക്കുന്നതാണ്
- ഭർത്താവ് ഉപേക്ഷിച്ച് 7 വർഷം കഴിഞ്ഞതും പുനർ വിവാഹിതരായിട്ടില്ലാത്തവരുമായ 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് മേൽവിവരങ്ങൾ ഉൾക്കൊള്ളിച്ച് വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിൽ വിധവാ പെൻഷൻ ലഭിക്കുവാൻ അർഹതയുണ്ട്
- നിയമപരമായി വിവാഹമോചനം നേടിയവരെ വിധവയായി കണക്കാക്കാൻ ആകില്ല. അതിനാൽ അവർക്ക് വിധവാ പെൻഷന് അർഹത ഉണ്ടായിരിക്കുന്നതല്ല
- ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന വിധവയല്ലാത്ത സ്ത്രീകൾക്ക് വിധവാ പെൻഷൻ അനുവദിക്കാൻ പാടില്ല
- അപേക്ഷക മറ്റാരുടെയും സംരക്ഷണത്തിലായിരിക്കാൻ പാടില്ല
- പ്രായപരിധി ഇല്ല. അപേക്ഷക അഗതി ആയിരിക്കണം
- മറ്റ് പൊതുനിബന്ധനകളും ബാധകം
- അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
- റേഷൻ കാർഡ്
- ആധാർ കാർഡ്
- വരുമാന സർട്ടിഫിക്കറ്റ്
- ബാങ്ക് പാസ്ബുക്ക് (പെൻഷൻ ബാങ്കിലേക്ക് ആണെങ്കിൽ)
- ഭർത്താവിൻ്റെ മരണ സർട്ടിഫിക്കറ്റ്
- പുനർവിവാഹം ചെയ്തിട്ടില്ല എന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്
- ഭർത്താവിനെ 7 വർഷമായി കാണാനില്ലാത്തവരുടെ സംഗതിയിൽ റവന്യു അധികാരികൾ നൽകുന്ന വിധവാ സർട്ടിഫിക്കറ്റ്
- ഭർത്താവ് ഉപേക്ഷിച്ച് 7 വർഷം കഴിഞ്ഞതും പുനർ വിവാഹിതരായിട്ടില്ലാത്തവരുമായ 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് മേൽവിവരങ്ങൾ കാണിച്ച് വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്
- ഒന്നിലധികം പെൻഷനുകളുടെ സാധുത
- 06/02/2017 ന് മുമ്പ് സാമൂഹ്യസുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങി വരുന്നവർക്ക് ക്ഷേമനിധി ബോർഡ് നൽകുന്ന പെൻഷൻ സാധാരണ നിരക്കിലും ഒരു സാമൂഹ്യസുരക്ഷാ പെൻഷൻ 600 രൂപ നിരക്കിലും ലഭിക്കാൻ അർഹതയുണ്ട്.
- 06/02/2017 മുതൽ ഏതെങ്കിലും ഒരു പെൻഷന് മാത്രമേ അർഹതയുള്ളൂ. (ക്ഷേമനിധി ബോർഡ് പെൻഷനോ അല്ലെങ്കിൽ സാമൂഹ്യ സുരക്ഷാ പെൻഷനോ)
- തനത് ഫണ്ട് ഉപയോഗിച്ച് പെൻഷൻ നൽകുന്ന ബോർഡുകളിലെ ഗുണഭോക്താക്കൾക്ക് മറ്റൊരു സാമൂഹ്യസുരക്ഷാ പെൻഷൻ 600 രൂപ നിരക്കിൽ ലഭിക്കുന്നതാണെന്നും, 06/07/2018 തീയതിക്ക് മുമ്പ് സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ടവർക്ക് ലഭിച്ചു വന്നിരുന്ന ഉയർന്ന പെൻഷൻ തുടർന്നും ലഭിക്കുന്നതാണെന്നും പൊതുമാനദണ്ഡങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
- തനത് ഫണ്ട് ഉപയോഗിച്ച് പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾക്ക് മറ്റൊരു സാമൂഹ്യസുരക്ഷാ പെൻഷൻ 600 രൂപ നിരക്കിൽ ലഭിക്കുന്നതിന് അർഹതയുണ്ട്. തനത് ഫണ്ട് ഉപയോഗിച്ച് പെൻഷൻ നൽകുന്നത് ഒഴികെയുള്ള ഗുണഭോക്താക്കൾക്ക് 06/02/2017 ന് മുമ്പ് മറ്റൊരു പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ ക്ഷേമനിധി പെൻഷൻ സാധാരണ നിരക്കിലും സാമൂഹ്യസുരക്ഷാ പെൻഷൻ 600 രൂപ നിരക്കിലും ലഭിക്കും. പുതിയ അപേക്ഷകർക്ക് ഏതെങ്കിലും ഒരു പെൻഷന് മാത്രമേ അർഹതയുള്ളൂ. എന്നാൽ വികലാംഗ പെൻഷൻ ലഭിക്കുന്നവർക്ക് അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായി മറ്റൊരു പെൻഷൻ കൂടി 600 രൂപ നിരക്കിൽ ലഭിക്കാൻ അർഹതയുണ്ട്.
- പ്രതിമാസം 4000 രൂപ വരെ ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നവർക്ക് ഇ.പി.എഫ് പെൻഷന് പുറമേ ഒരു സാമൂഹ്യസുരക്ഷാ പെൻഷൻ / ക്ഷേമനിധി പെൻഷന് അർഹതയുണ്ട്. എന്നാൽ പ്രതിമാസം 4000 രൂപയ്ക്ക് മുകളിൽ ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നവർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ/ക്ഷേമനിധി പെൻഷൻ 600 രൂപ നിരക്കിൽ ലഭിക്കുന്നതിന് മാത്രമേ അർഹത ഉണ്ടായിരിക്കുകയുള്ളു.
- തനത് ഫണ്ട് ഉപയോഗിച്ച് പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡുകൾ
- കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്
- കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്
- കേരള കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ്
- കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് (സ്കാറ്റേർഡ് വിഭാഗം ഒഴികെ)
- കേരള റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡ്
- കേരള ഷോപ്സ് ആൻ്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള അംഗൻവാടി വർക്കേഴ്സ് ക്ഷേമനിധി ബോർഡ്
- കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്
- കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്
- കേരള സ്റ്റേറ്റ് സഹകരണ എംപ്ലോയീസ് പെൻഷൻ ബോർഡ്
- കൊച്ചിൻ ദേവസ്വം ബോർഡ്
- മലബാർ ദേവസ്വം ബോർഡ്
- ഗുരുവായൂർ ദേവസ്വം ബോർഡ്
- തിരുവിതാംകൂർ ദേവസ്വം ബോർഡ്
- കൂടൽമാണിക്യം ദേവസ്വം ബോർഡ്
- കേരള പ്രവാസി ക്ഷേമനിധി ബോർഡ്
- കേരള മദ്രസ ടീച്ചേഴ്സ് ക്ഷേമനിധി ബോർഡ്
- കേരള അഡ്വക്കേറ്റ്സ് ക്ലർക്ക്സ് ക്ഷേമനിധി ബോർഡ്
- കേരള ആധാരമെഴുത്ത്കാരുടെയും പകർപ്പെഴുത്ത്കാരുടെയും ക്ഷേമനിധി ബോർഡ്
- പൊതു മാനദണ്ഡങ്ങൾ
- (എല്ലാ പെൻഷനുകൾക്കും ബാധകം)
- അപേക്ഷകൻ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് പെൻഷന് അപേക്ഷിക്കേണ്ടത്.
- അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
- അപേക്ഷകൻ ആദായ നികുതി നൽകുന്ന വ്യക്തിയാകരുത്.
- അപേക്ഷകൻ കേന്ദ്രസർക്കാർ/മറ്റ് സംസ്ഥാന സർക്കാർ എന്നിവിടങ്ങളിൽ നിന്നും ശമ്പളം, പെൻഷൻ, കുടുംബ പെൻഷൻ ലഭിക്കുന്ന വ്യക്തി ആകരുത്.
- അപേക്ഷകൻ കേന്ദ്ര/സംസ്ഥാന/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുകയും ടി. സ്ഥാപനത്തിലെ സ്കീം പ്രകാരം പെൻഷൻ / കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്യുന്ന വ്യക്തിയാകരുത്.
- അപേക്ഷകൻ സർവീസ് പെൻഷണർ / കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ് ഗ്രേഷ്യ / എൻ.പി.എസ് പെൻഷൻ വാങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല)
- മറ്റ് സാമൂഹ്യക്ഷേമ പെൻഷനുകൾ ഒന്നും തന്നെ ലഭിക്കുന്നവർ അർഹരല്ല. (വികലാംഗർക്ക് ബാധകമല്ല) ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷന് മാത്രമേ അർഹതയുള്ളൂ.
- അപേക്ഷകന്റെ പേരിലോ കുടുംബത്തിൻ്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത്. (പട്ടികവർഗ്ഗ വിഭാത്തിൽപ്പെട്ട അപേക്ഷകർക്ക് ഇത് ബാധകമല്ല)
- അപേക്ഷകൻ യാചകനാകാൻ പാടില്ല.
- അപേക്ഷകൻ അഗതി മന്ദിരത്തിലെ അന്തേവാസിയാകാൻ പാടില്ല.
- ഭൗതിക സാഹചര്യങ്ങളുടെ പരിശോധന
- 1000 സിസിയിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (അംബാസഡർ കാർ ഒഴികെ) സ്വന്തമായി/ കുടുംബത്തിൽ ഉള്ള വ്യക്തി ആകരുത്.
- 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളതും ആധുനിക രീതിയിൽ ഫ്ളോറിംഗ് നടത്തിയിട്ടുള്ളതും കോൺക്രീറ്റ് ചെയ്തതുമായ കെട്ടിടങ്ങൾ ഉള്ളവർ ആകരുത്.
- താമസിക്കുന്ന വീട്ടിൽ എയർ കണ്ടീഷണർ ഘടിപ്പിച്ചിട്ടുള്ളവർ ആകരുത്.
- പ്രായം തെളിയിക്കുന്നതിന് നൽകാവുന്ന രേഖകൾ
- ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, സ്കൂൾ സർട്ടിഫിക്കറ്റ് എന്നീ ആധികാരിക രേഖകൾ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കുന്നതിന് പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാവുന്നതാണ്.
- മേൽ രേഖകളുടെ അഭാവത്തിൽ മാത്രം അപേക്ഷകന്റെ വയസ്സ് തെളിയിക്കുന്നതിന് മറ്റ് രേഖകളൊന്നും ഇല്ലായെന്ന സ്വയം സാക്ഷ്യപത്രത്തിന്മേൽ ഡോക്ടറുടെ ഏജ് സർട്ടിഫിക്കറ്റ്
- ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാൽ അത്തരക്കാർ കൈപ്പറ്റിയ തുക തിരികെ ഈടാക്കുന്നതോടൊപ്പം തുടർന്ന് അവർക്ക് സർക്കാരിൽ നിന്നും സാമൂഹ്യസുരക്ഷാ പെൻഷൻ ഉൾപ്പെടെ യാതൊരുവിധ ധനസഹായങ്ങൾക്കും അർഹത ഉണ്ടായിരിക്കുന്നതുമല്ല.
- അന്വേഷണം
- ക്ഷേമപെൻഷൻ അപേക്ഷകൾ തദ്ദേശസ്ഥാപനത്തിൽ ലഭ്യമാകുന്ന മുറയ്ക്ക് അവ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് കൈമാറേണ്ടതാണ്.
- 3.1 അപേക്ഷയുടെ പരിശോധന
- സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷകൻ്റെ ഭൗതിക സാഹചര്യങ്ങൾ സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിശോധന നടത്തി അർഹരായ വ്യക്തികൾക്ക് പെൻഷൻ ഉറപ്പാക്കണം. അതിനാൽ ഒരു സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷ പ്രാദേശിക സർക്കാരിൽ ലഭിച്ചാൽ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ അതിന്മേൽ സമഗ്രമായ അന്വേഷണം നടത്തി പ്രാദേശിക സർക്കാർ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകികഴിഞ്ഞ് സെക്രട്ടറി അതിന്മേൽ ക്രോസ് പരിശോധന നടത്തിയ ശേഷം മാത്രമേ അപേക്ഷകൻ്റെ അർഹത അംഗീകരിക്കാൻ പാടുള്ളൂ.
- വിവിധ പെൻഷനുകളുടെ അന്വേഷണ (ഗ്രാമപഞ്ചായത്ത് തലം) ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
- അന്വേഷണ റിപ്പോർട്ടിലെ വസ്തുതകൾ സെക്രട്ടറി പരിശോധിച്ച് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി മുമ്പാകെ സമർപ്പിക്കണം. സ്റ്റാൻ്റിംഗ് കമ്മിറ്റിയിൽ അർഹതയുള്ളവ അംഗീകരിക്കുകയും അർഹതയില്ലാത്തത് നിരസിക്കുകയും ചെയ്യണം. സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ ശുപാർശകൾ പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമാക്കണം. തുടർന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനം രേഖപ്പെടുത്തി സേവന പെൻഷൻ വെബ്സൈറ്റിൽ ഡാറ്റാ എൻട്രി പൂർത്തിയാക്കി സെക്രട്ടറി ഡിജിറ്റൽ സൈൻ ചെയ്ത് ഡി.ബി.റ്റി സെൽ സാധുത നൽകുന്ന തീയതി മുതൽക്ക് മാത്രമേ ഗുണഭോക്താവിന് ആദ്യപെൻഷൻ ലഭിക്കുകയുള്ളു.
- എന്നാൽ ഏതെങ്കിലും ഘട്ടത്തിൽ പ്രാദേശിക സർക്കാർ കമ്മിറ്റിക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിനോട് യോജിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ പ്രസ്തുത അപേക്ഷ പുനരന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. ഒരു
- 3.2 അപേക്ഷയുടെ പുനപരിശോധന
- സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷയിന്മേൽ പരിശോധന നടത്തിയ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിനോട് പ്രാദേശിക സർക്കാർ കമ്മിറ്റി വിയോജിക്കുന്ന സാഹചര്യത്തിൽ പ്രസ്ത അപേക്ഷ ഒരു പുനരന്വേഷണത്തിന് വിധേയമാക്കാവുന്നതാണ്. പുനരന്വേഷണത്തിനായി 3 അംഗസമിതി രൂപീകരിക്കണം.
- പുനരന്വേഷണ സമിതിയിലെ അംഗങ്ങൾ
- പ്രാദേശിക സർക്കാർ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ
- പ്രാദേശിക സർക്കാർ സെക്രട്ടറി (ഗ്രാമപഞ്ചായത്ത് സെക്രട്ടറി)
- ടി.പ്രാദേശിക സർക്കാരിലെ മറ്റൊരു ഗസറ്റഡ് ഉദ്യോഗസ്ഥൻ
- ടി. സമിതി അപേക്ഷയിന്മേൽ പുനരന്വേഷണം നടത്തേണ്ടതും പുതിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടതുമാണ്.
- 3.3 അപേക്ഷയിന്മേൽ അപ്പീൽ
- സാമൂഹ്യസുരക്ഷാ പെൻഷൻ സംബന്ധിച്ച പരാതികളുടെ അപ്പീൽ അധികാരി ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തിൽ അതത് ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും നഗരസഭകളുടെ കാര്യത്തിൽ അതാത് നഗരകാര്യ മേഖലാ ജോയിൻ്റ് ഡയറക്ടർമാരുമാണ്.
- 4. പെൻഷൻ വിതരണം
- 2015 വരെ തദ്ദേശസ്ഥാപനങ്ങൾ പോസ്റ്റ് ഓഫീസ് വഴി മണി ഓർഡർ ആയിട്ടായിരുന്നു പെൻഷൻ വിതരണം നടത്തിയിരുന്നത്. എല്ലാ ഗുണഭോക്താക്കൾക്കും മണി ഓർഡർ അയക്കുമ്പോൾ മണിഓർഡർ കമ്മീഷൻ ഇനത്തിൽ വലിയൊരു തുകയാണ് തപാൽ വകുപ്പിന് നൽകേണ്ടി വന്നിരുന്നത്. സർക്കാരിന് ഇത് വലിയ രീതിയിൽ സാമ്പത്തിക ബാധ്യതയായിരുന്നു. മണിഓർഡർ അയക്കുന്നത് മൂലം നഷ്ടപ്പെടുന്ന കമ്മീഷൻ തുക ഒഴിവാക്കുന്നതിനായി അവംലംബിച്ച രീതിയാണ് പെൻഷൻ തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കൈമാറുക എന്നത്. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും പെൻഷൻ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, പോസ്റ്റ് ഓഫീസ് അക്കൗണ്ട് എന്നീ മാർഗ്ഗങ്ങളിലൂടെ പെൻഷൻ തുക കൈമാറുക എന്നതായിരുന്നു ആദ്യം ചെയ്തിരുന്നത്. എന്നാൽ പിന്നീട് വന്ന സർക്കാർ ഈ സംവിധാനത്തിൽ മാറ്റം വരുത്തുകയും സഹകരണ ബാങ്കുകൾ വഴി പെൻഷൻ തുക ഗുണഭോക്താവിൻ്റെ കൈയിലെത്തിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തി.
- 4.1 പെൻഷൻ വിതരണ മാർഗ്ഗങ്ങൾ
- 1. അംഗീകൃത ബാങ്ക് അക്കൗണ്ടുകൾ വഴി - Through Bank Accounts
- 2. സഹകരണ ബാങ്കുകൾ വഴി Direct to home through Co-Operative Service Banks
- 4.2 എൻഎസ്എപി – National Social Assistance Programme
- കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴിൽ നടപ്പിലാക്കുന്ന എൻ.എസ്.എ.പി പദ്ധതിയുടെ ഭാഗമായി വരുന്ന പെൻഷനുകൾ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമേ വിതരണം നടത്താൻ സാധിക്കുകയുള്ളൂ. ഇത്തരം പെൻഷനുകളുടെ വിഹിതം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും കൂടിയാണ് നൽകുന്നത്. ആകയാൽ അർഹതാ മാനദണ്ഡങ്ങൾ പ്രകാരം ഈ പദ്ധതിയുടെ കീഴിൽ അംഗീകരിക്കപ്പെടുന്ന ഗുണഭോക്താക്കളുടെ പെൻഷനുകൾ സഹകരണ ബാങ്ക് വഴി വീട്ടിലേക്ക് എത്തിക്കാൻ സാധ്യമല്ല. നിലവിൽ വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.
- 4.3 ഡിബിടി സെൽ
- 2015 ഏപ്രിൽ മാസം മുതലാണ് ഡി.ബി.റ്റി സെൽ നിലവിൽ വന്നത്. വിവിധ പദ്ധതികളുടെ ആനുകൂല്യം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് DBT (Direct Benefit Transfer) പെൻഷൻ വിതരണം നടത്തുന്നതിന് സംസ്ഥാന തലത്തിൽ പഞ്ചായത്ത് ഡയറക്ടറേറ്റിൽ രൂപീകരിച്ചിട്ടുള്ള സംവിധാനമാണ് ഡി.ബി.റ്റി സെൽ. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ ക്രോഡീകരിച്ച് പെൻഷൻ കൈപ്പറ്റുന്നതിനായി അവർ തിരഞ്ഞെടുത്ത രീതിയിൽ പെൻഷൻ വിതരണം നടത്തുന്നതിനുള്ള ഭാരിച്ച പ്രവർത്തനമാണ് ഡി.ബി.റ്റി സെൽ നടത്തുന്നത്.
- 4.4 DBT സെൽ - ബന്ധപ്പെടാനുള്ള വിവരങ്ങൾ
- പഞ്ചായത്ത് ഡയറക്ടർ
- ഡിബിടി സെൽ പഞ്ചായത്ത് ഡയറക്ടറേറ്റ് പബ്ലിക് ഓഫീസ് കെട്ടിടം
- മ്യൂസിയം. P.Ο തിരുവനന്തപുരം - 695033
- ഫോൺ നമ്പർ -0471 2327526
- ഇമെയിൽ : dbtcell2017@gmail.com
- 5. വാർഷിക പരിശോധന
- ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്ന ഏതൊരു ഗുണഭോക്താവും താൻ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്നതിനായി വർഷത്തിൽ ഒരിക്കൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. ഇത് ഭാരിച്ച ഒരു പ്രവർത്തനമായതിനാൽ ലൈഫ് സർട്ടിഫിക്കറ്റിന് പകരം ഓൺലൈൻ മസ്റ്ററിംഗ് രീതിയാണ് നിലവിൽ അവലംബിക്കുന്നത്. ഗുണഭോക്താക്കൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ നിന്നും സൗജന്യമായി മസ്റ്ററിംഗ് നടത്താവുന്നതാണ്. ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം സ്കാൻ ചെയ്തോ, കണ്ണ് സ്കാൻ ചെയ്തോ ആണ് മസ്റ്ററിംഗ് നടത്തുന്നത്. ഇപ്രകാരം മസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ ഓൺലൈൻ വഴി പെൻഷൻ ഡാറ്റാബേസിൽ അപ്ഡേറ്റ് ചെയ്യുകയും, മസ്റ്ററിംഗ് ചെയ്യാത്തവരുടെ പെൻഷൻ താൽക്കാലികമായി തടഞ്ഞു വയ്ക്കുന്നതുമാണ്.
- വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ മസ്റ്ററിംഗ് ചെയ്യുന്നതിനോടൊപ്പം പുനർവിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം കൂടി സമർപ്പിക്കേണ്ടതാണ്. എന്നാൽ പെൻഷൻ വെബ്സൈറ്റിൽ 60 വയസ്സ് പൂർത്തിയായവർ സാക്ഷ്യപത്രം സമർപ്പിക്കേണ്ടതില്ല.
- 5.1 പെൻഷൻ മസ്റ്ററിംഗ്
- പെൻഷൻ ലഭിക്കുന്നവരെല്ലാം ജീവിച്ചിരിപ്പുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ് നടത്തുന്നത്. മസ്റ്ററിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- 1. ആരെല്ലാമാണ് മസ്റ്ററിംഗ് നടത്തേണ്ടത്?
- കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ മുഖേന നൽകുന്ന സാമൂഹ്യസുരക്ഷാ പെൻഷനുകളായ വാർദ്ധക്യകാല പെൻഷൻ, കർഷകതൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്നവരും കൂടാതെ ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവരും മസ്റ്ററിംഗ് നടത്തേണ്ടതാണ്.
- 2.എങ്ങനെയാണ് മസ്റ്ററിംഗ് ചെയ്യേണ്ടത്?
- മസ്റ്ററിംഗ് ചെയ്യുന്നതിനായി ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ പോയി ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയോ, കണ്ണ് (ഐറിസ്) ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്.
- 3. മസ്റ്ററിംഗ് നടത്തുന്നതിന് അക്ഷയയിൽ ഫീസ് നൽകേണ്ടതുണ്ടോ?
- ഒരു കാരണവശാലും ഈ കാര്യത്തിനായി അക്ഷയ കേന്ദ്രങ്ങളിൽ പണം നൽകരുത്. ഗുണഭോക്താക്കൾക്ക് തികച്ചും സൗജന്യമായാണ് സർക്കാർ ഈ സേവനം നൽകുന്നത്. അക്ഷയ കേന്ദ്രങ്ങൾക്കാവശ്യമായ തുക സർക്കാർ നൽകുന്നതാണ്. ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങൾ പണം ആവശ്യപ്പെട്ടാൽ തദ്ദേശസ്ഥാപനത്തിലോ, അക്ഷയ ജില്ലാ ഓഫീസിലോ പരാതി നൽകാവുന്നതാണ്.
- 4. എന്ന് പെൻഷൻ വാങ്ങുന്ന വ്യക്തി അക്ഷയയിൽ ചെല്ലണം നിർബന്ധമാണോ? ആരെയെങ്കിലും രേഖകൾ സഹിതം അയച്ചാൽ മതിയോ?
- പെൻഷൻ വാങ്ങുന്ന വ്യക്തി തന്നെ നിർബന്ധമായും അക്ഷയയിൽ പോകേണ്ടതാണ്. ഗുണഭോക്താവ് പെൻഷൻ വാങ്ങുന്നതിനായി തദ്ദേശസ്ഥാപനത്തിൽ സമർപ്പിച്ച ആധാറിലുള്ള വിരലടയാളവും, മസ്റ്ററിംഗ് നടത്തുന്ന സമയത്തെ വിരലടയാളവും ഒന്നായാൽ മാത്രമേ മസ്റ്ററിംഗ് പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ.
- 5. മസ്റ്ററിംഗ് നടത്തുന്നതിന് എന്തെല്ലാം രേഖകളാണ് അക്ഷയ കേന്ദ്രത്തിൽ കൊണ്ട് ചെല്ലേണ്ടതാണ്?
- ആധാർ കാർഡ് നിർബന്ധമാണ്. കൂടാതെ പെൻഷൻ ഐഡി കൂടി ഉണ്ടെങ്കിൽ ഉപകാരപ്രദമാണ്. പെൻഷൻ ഐഡി സേവന പെൻഷൻ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. https://welfarepension.Isgkerala.gov.in/DBTPensioners Search.aspx
- 6. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്നവർ പുനർവിവാഹിതരായിട്ടില്ല എന്ന സർട്ടിഫിക്കറ്റ് കൂടാതെ മസ്റ്ററിംഗും നടത്തണോ?
- എല്ലാ പെൻഷൻ ഗുണഭോക്താക്കളും മസ്റ്ററിംഗ് നടത്തണം. കൂടാതെ വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്ന 60 വയസ്സിന് താഴെയുള്ളവർ മാത്രം പുനർവിവാഹിത ആയിട്ടില്ല എന്ന സർട്ടിഫിക്കറ്റ് കൂടി എല്ലാ വർഷവും ഡിസംബർ മാസത്തിൽ അതാത് തദ്ദേശസ്ഥാപനത്തിൽ നൽകേണ്ടതാണ്.
- 7. 60 വയസ്സിന് മുകളിലുള്ളവർ പുനർവിവാഹിതരായിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ?
- 60 വയസ്സോ അതിനു മുകളിലോ ഉള്ളവർ പുനർവിവാഹിതരായിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാൽ എല്ലാ പെൻഷനേഴ്സും അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്തണം.
- 8. സഹകരണ ബാങ്കുകൾ വഴി വീട്ടിൽ പെൻഷൻ കൈപ്പറ്റുന്നവരും മസ്റ്ററിംഗ് ചെയ്യേണ്ടതുണ്ടോ?
- എല്ലാത്തരം പെൻഷൻ ഗുണഭോക്താക്കളും മസ്റ്ററിംഗ് നടത്തണം.
- 9. മസ്റ്ററിംഗ് നടത്തി കഴിഞ്ഞാൽ അക്ഷയയിൽ നിന്നും ലഭിക്കുന്ന രസീത് തദ്ദേശ സ്ഥാപനത്തിൽ നൽകേണ്ടതുണ്ടോ?
- വേണ്ട. മസ്റ്ററിംഗ് അക്ഷയയിൽ മാത്രമാണ്. അക്ഷയയിൽ മസ്റ്ററിംഗ് നടത്തിയാൽ ഈ വിവരം ഓൺലൈൻ ആയി തന്നെ തദ്ദേശസ്ഥാനപനത്തിൽ അപ്ഡേറ്റ് ആകുന്നതാണ്. ഗുണഭോക്താവ് മാനുവലായി യാതൊന്നും നൽകേണ്ടതില്ല.
- 10. മസ്റ്ററിംഗ് എപ്പോൾ ചെയ്യാൻ കഴിയും?
- മസ്റ്ററിംഗ് നടത്തുന്നതിന് അനുവാദം നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്ന സമയങ്ങളിൽ അക്ഷയ കേന്ദ്രങ്ങളിൽ ചെന്ന് മസ്റ്ററിംഗ് നടത്താവുന്നതാണ്.
- മസ്റ്റ്റിംഗ് ചെയ്യുമ്പോൾ പരാജയപ്പെടാനുള്ള കാരണങ്ങളും പരിഹാരങ്ങളും
- 5.2 ലൈഫ് സർട്ടിഫിക്കറ്റ്
- 11. ആധാർ കാർഡ് ഇല്ലാതെ പെൻഷൻ വാങ്ങുന്നവർ എന്താണ് ചെയ്യേണ്ടത്?
- ഇങ്ങനെയുള്ളവർ ഗസറ്റഡ് ഓഫീസറിൽ നിന്ന് ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങി തദ്ദേശഭരണ സ്ഥാപനത്തിൽ നൽകണം.
- 12. ആധാർ നമ്പർ ചേർത്തിട്ടുള്ള ഒരു ഗുണഭോക്താവിന്, മസ്റ്ററിംഗ് പരാജയം ആവുകയാണെങ്കിൽ എന്താണ് അടുത്ത നടപടി?
- ഇങ്ങനെയുള്ള ഗുണഭോക്താക്കൾ ഗസറ്റഡ് ഓഫീസറിൽ നിന്നോ വില്ലേജ് ഓഫീസറിൽ നിന്നോ ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങി തദ്ദേശസ്ഥാപനത്തിൽ നൽകണം. അക്ഷയ കേന്ദ്രത്തിൽ നിന്നും മസ്റ്ററിംഗ് പരാജയപ്പെട്ടു (Mustering failed) എന്ന സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത ഗുണഭോക്താവിന്റെ ലൈഫ് സർട്ടിഫിക്കറ്റ് തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നും കൂട്ടിച്ചേർക്കുന്നതിനുള്ള സൗകര്യം സേവന പെൻഷൻ സോഫ്റ്റവെയറിൽ ഒരുക്കിയിട്ടുണ്ട്.
- 5.3 സാക്ഷ്യപത്രങ്ങളുടെ സമർപ്പണം
- 13. അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ എന്നീ പെൻഷനുകൾ കൈപ്പറ്റുന്നവർക്ക് ബാധകം
- താൻ വിവാഹം ചെയ്തിട്ടില്ല/ പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു ഗസറ്റഡ് ഓഫീസറുടെ അല്ലെങ്കിൽ വില്ലേജ് ഓഫീസറിൽ കുറയാതെയുള്ള റവന്യു അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് എല്ലാ വർഷവും ഡിസംബർ മാസത്തിൽ അതാത് തദ്ദേശഭരണ സ്ഥാപനത്തിൽ സമർപ്പിക്കേണ്ടതാണ്. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരുടെ പെൻഷൻ താൽക്കാലികമായി തടഞ്ഞ് വയ്ക്കുന്നതാണ്.
- 14. 60 വയസ്സിന് മുകളിലുള്ളവർ പുനർവിവാഹിതരായിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ?
- പെൻഷൻ അപേക്ഷ നൽകിയ സമയത്തെ രേഖകൾ പ്രകാരം പെൻഷൻ വെബ്സൈറ്റിൽ രേഖപ്പെടുത്തിയ പ്രായം 60 വയസ്സോ അതിന് മുകളിലോ ആയിട്ടുള്ളവർ പുനർവിവാഹിതരായിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.
- 15. പുനർവിവാഹിതരായിട്ടില്ല എന്ന സർട്ടിഫിക്കറ്റ് കൂടാതെ മസ്റ്ററിംഗും നടത്തണോ?
- വിവാഹം ചെയ്തിട്ടില്ല / പുനർവിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം സമർപ്പിക്കുന്നതോടൊപ്പം പ്രസ്തുത ഗുണഭോക്താക്കൾ മസ്റ്ററിംഗും നടത്തണം.
- 6. പെൻഷൻ റദ്ദാക്കൽ (Suspension)
- സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് അപേക്ഷിക്കുമ്പോൾ അക്കാലത്തെ വരുമാനവും ഭൗതിക സാഹചര്യങ്ങളും മറ്റ് അർഹതാ മാനദണ്ഡങ്ങളും പരിശോധിച്ചാണ് ഗുണഭോക്താവിന്റെ അർഹത നിർണ്ണയിച്ച് പെൻഷൻ അംഗീകരിച്ച് നൽകുന്നത്. എന്നിരുന്നാലും കാലാകാലങ്ങളിൽ ഗുണഭോക്താവിൻ്റെ ജീവിത നിലവാരം ഉയരുകയോ മറ്റ് വരുമാനമാർഗ്ഗങ്ങൾ ഉണ്ടാവുകയോ ചെയ്യുകയാണെങ്കിൽ അക്കാര്യം സ്വമേധയാ അറിയിച്ച് പെൻഷൻ റദ്ദ് ചെയ്യാൻ ഗുണഭോക്താവ് ബാധ്യസ്ഥനാണ്. ഉദാഹരണത്തിന് നിങ്ങളുടെ കുടുംബത്തിൽ ഒരു നാല് ചക്ര വാഹനം വാങ്ങിക്കഴിഞ്ഞാൽ തുടർന്ന് നിങ്ങൾക്ക് പെൻഷൻ കൈപ്പറ്റാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിവരം സ്വമേധയാ അറിയിച്ച് പെൻഷൻ റദ്ദാക്കാത്ത പക്ഷം വാഹനം സ്വന്തമാക്കിയ കാലം മുതൽ അനർഹമായി കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചടയ്ക്കാൻ ഗുണഭോക്താവ് ബാധ്യസ്ഥനാണ്.
- മരണപ്പെട്ടവരെയും അനർഹരായവരെയും പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ നിന്നും സമയബന്ധിതമായി ഒഴിവാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച പരിഷ്കരിച്ച സർക്കുലർ ഇതോടൊപ്പം അനുബന്ധമായി ചേർക്കുന്നത് കാണുക. (ധനകാര്യ (എസ്.എഫ്.സി - ബി) വകുപ്പ് സർക്കുലർ നമ്പർ - 63/2021/ധന തീയതി 02.08.2021)
- 6.1 പെൻഷൻ റദ്ദാക്കേണ്ട സാഹചര്യങ്ങൾ
- 1. പെൻഷണറുടെ മരണം
- പെൻഷൻ കൈപ്പറ്റുന്നയാൾ മരണപ്പെട്ടാൽ ആ വിവരം തദ്ദേശ സ്ഥാപനത്തിൽ അറിയിച്ച് പെൻഷൻ റദ്ദാക്കേണ്ടതാണ്. പെൻഷൻ വിതരണം നടത്തുന്ന സഹകരണ സ്ഥാപനങ്ങൾ ഓരോ പെൻഷൻ വിതരണത്തിന് ശേഷവും മരണപ്പെട്ടവരുടെ വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ അറിയിക്കേണ്ടതാണ്. മരണപ്പെടുന്നവരുടെ വിവരങ്ങൾ അങ്കണവാടി, ആശാ വർക്കർമാർ മുഖാന്തിരം ശേഖരിച്ച് പെൻഷൻ ഡാറ്റാ ബേസിൽ നിന്നും ഒഴിവാക്കേണ്ടതാണ്.
- സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താവ് മരണപ്പെട്ട ശേഷമുള്ള പെൻഷൻ തുകയ്ക്ക് അനന്തരാവകാശികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. മരണവിവരം പ്രാദേശിക സർക്കാരിൽ അറിയിക്കാതെ പ്രസ്തുത തുക അനന്തരാവകാശികൾ കൈപ്പറ്റുന്നതായി ശ്രദ്ധയിൽപ്പെടുന്ന പക്ഷം ഇത്തരത്തിൽ സർക്കാരിനെ കബളിപ്പിച്ച് അനർഹമായി തട്ടിയെടുത്ത തുക അനന്തരാവകാശികളിൽ നിന്നും തിരിച്ച് പിടിച്ച് സർക്കാരിൽ മുതൽക്കൂട്ടുവാൻ പ്രാദേശിക സെക്രട്ടറിമാർ ബാധ്യസ്ഥരാണ്.
- 2. പെൻഷണറുടെ വരുമാനം വർദ്ധിക്കുക
- പെൻഷൻ ഗുണഭോക്താവിന് ജോലി ലഭിക്കുകയോ മറ്റേതെങ്കിലും വിധത്തിൽ കുടുംബത്തിന്റെ വാർഷിക വരുമാന പരിധി വർദ്ധിക്കുകയോ ചെയ്യുകയാണെങ്കിൽ പെൻഷൻ റദ്ദാക്കേണ്ടതാണ്.
- 3. രണ്ട് ഏക്കറിൽ കൂടുതൽ വസ്തു ആർജ്ജിക്കുക
- പെൻഷൻ ഗുണഭോക്താവിൻ്റെ പേരിലോ കുടുംബത്തിൻ്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ വസ്തു ആർജ്ജിക്കുകയാണെങ്കിൽ പെൻഷൻ റദ്ദാക്കേണ്ടതാണ്.
- 4. 2000 ചതുരശ്ര അടിയിൽ കൂടുതലുള്ള വീട് നിർമ്മിക്കുക.
- 5. താമസിക്കുന്ന വീട്ടിൽ ഏ.സി. ഘടിപ്പിക്കുക.
- 6. ആദായ നികുതി നൽകുക.
- 7. കുടുംബത്തിൽ 1000 സിസിയിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള നാലോ അതിലധികമോ ചക്രമുള്ള വാഹനം വാങ്ങുക.
- 8. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പുനർവിവാഹം ചെയ്യുക.
- 9. മുൻകാലങ്ങളിൽ വിവാഹബന്ധം വേർപെടുത്തുകയും (Divorced) തെറ്റായ വിവരം കാണിച്ച് വിധവാ പെൻഷൻ കൈപ്പറ്റുകയും ചെയ്യുന്നവർ നിലവിലെ നിയമപ്രകാരം അർഹത നഷ്ടപ്പെട്ടതിനാൽ പെൻഷൻ റദ്ദാക്കണം.
- 10. സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാൻഡിൽ കഴിയുകയോ/ജയിലിലടയ്ക്കപ്പെടുകയോ ചെയ്യുന്ന പക്ഷം പ്രസ്തുത കാലയളവിൽ പെൻഷന് അർഹത ഉണ്ടായിരിക്കുന്നതല്ല.
- 11. താൽക്കാലിക ജോലി ലഭിക്കുന്നവർ ടി. ജോലിയുണ്ടായിരുന്ന കാലയളവിൽ ശമ്പളത്തോടൊപ്പം പെൻഷനും വാങ്ങാൻ പാടില്ല. താൽക്കാലിക ജോലിക്ക് കയറുന്നവർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നില്ലെന്ന് വകുപ്പ് തലവൻമാർ ഉറപ്പ് വരുത്തേണ്ടതാണ്. സർക്കാരിനെ കബളിപ്പിച്ച് പെൻഷൻ തുക കൈപ്പറ്റിയാൽ ടി.തുക തിരിച്ച് പിടിക്കുന്നതും ടിയാൾക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കുന്നതുമാണ്.
- 6.2 അനർഹമായി കൈപ്പറ്റിയ തുക തിരിച്ചടവാക്കൽ
- പെൻഷണർ മരണപ്പെട്ട ശേഷം അനന്തരാവകാശികൾ പെൻഷൻ തുക കൈപ്പറ്റുക, അർഹത നഷ്ടപ്പെട്ട ശേഷവും പെൻഷൻ തുക കൈപ്പറ്റുക തുടങ്ങി അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ തുക കൈപ്പറ്റുന്ന പക്ഷം അത്തരക്കാരിൽ നിന്നും പ്രസ്തുത തുക തിരിച്ച് പിടിച്ച് കേരളാ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിൻ്റെ പേരിൽ കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് ബ്രാഞ്ചിലെ ചുവടെപ്പറയുന്ന അക്കൗണ്ടിലേക്കാണ് തുക അടവാക്കേണ്ടത്.
- ബാങ്ക് അക്കൗണ്ടിൻ്റെ വിശദാംശങ്ങൾ
- പേര് : കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്
- ബാങ്ക് : കേരള സംസ്ഥാന സഹകരണ ബാങ്ക്
- ശാഖ : ഹെഡ് ഓഫീസ് ശാഖ, തിരുവനന്തപുരം
- അക്കൗണ്ട് നമ്പർ : 110110801000251
- IFS കോഡ് : KSBK0000101
- 7. പെൻഷൻ പുനസ്ഥാപിക്കൽ (Revoking)
- വിവിധ കാരണങ്ങളാൽ താൽക്കാലികമായി തടഞ്ഞു വയ്ക്കപ്പെട്ട പെൻഷൻ ഗുണഭോക്താക്കൾ പിന്നീട് അർഹരാണെന്ന് കാണുന്ന പക്ഷം ബന്ധപ്പെട്ട പ്രാദേശിക സർക്കാർ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താവിന്റെ പെൻഷൻ പുനസ്ഥാപിച്ച് ലഭിക്കുന്നതാണ്.
- ധനകാര്യ വകുപ്പ് സ്ഥിരമായി തടഞ്ഞു വച്ചിട്ടുള്ള പെൻഷനുകൾ പുനസ്ഥാപിച്ച് നൽകുന്നതിന് ഗ്രാമപഞ്ചായത്തിന് സാധിക്കില്ല.
- വിവിധ കാരണങ്ങളാൽ ഗുണഭോക്തൃ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ പെൻഷൻ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച പരിഷ്കരിച്ച സർക്കുലർ ഇതോടൊപ്പം അനുബന്ധമായി ചേർക്കുന്നത് കാണുക. (ധനകാര്യ (എസ്.എഫ്.സി - ബി) വകുപ്പ് സർക്കുലർ നമ്പർ - 62/2021/ധന തീയതി 02.08.2021)
- 7.1 മസ്റ്ററിംഗ് ചെയ്യാത്തവർ, ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർ
- പെൻഷൻ എല്ലാ സാമൂഹ്യസുരക്ഷാ ഗുണഭോക്താക്കളും താൻ ജീവിച്ചിരിപ്പുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് വേണ്ടിയുള്ള സംവിധാനമാണ് ഓൺലൈൻ മസ്റ്ററിംഗ്. 2019 ഡിസംബർ മാസം വരെ അംഗീകരിച്ചിട്ടുള്ള എല്ലാ പെൻഷൻ ഗുണഭോക്താക്കളും മസ്റ്ററിംഗ് ചെയ്യണമെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അനുവദിച്ച സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് ചെയ്യാതിരിക്കുകയോ അല്ലെങ്കിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാതിരിക്കുകയോ ചെയ്തിട്ടുള്ളവരുടെ പെൻഷൻ തടഞ്ഞ് വച്ചിട്ടുള്ളതാണ്. മസ്റ്ററിംഗ് ചെയ്യുന്ന മുറയ്ക്ക് / ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് പെൻഷൻ പുനസ്ഥാപിച്ച് ലഭിക്കുന്നതാണ്. എന്നാൽ തടഞ്ഞു വച്ച കാലത്തെ പെൻഷൻ സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായി മാത്രമേ ലഭിക്കുകയുള്ളൂ.
- 7.2 പുനർവിവാഹിതയല്ല/വിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർ
- വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസ്സിന് താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനർവിവാഹം ചെയ്തിട്ടില്ല/വിവാഹം ചെയ്തിട്ടില്ല എന്ന് ഗസറ്റഡ് ഓഫീസർ/വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം എല്ലാ വർഷവും ഡിസംബർ മാസത്തിൽ സമർപ്പിക്കുന്നതിനും ആയത് പെൻഷൻ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുന്നതിനും നിർദ്ദേശിച്ചിരുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ പെൻഷൻ ഇത്തരത്തിൽ തടഞ്ഞ് വച്ചിട്ടുള്ളതാണ്. സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് പെൻഷൻ പുനസ്ഥാപിച്ച് ലഭിക്കുന്നതാണ്. എന്നാൽ തടഞ്ഞു വച്ച കാലത്തെ പെൻഷൻ സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായി മാത്രമേ ലഭിക്കുകയുള്ളൂ.
- 7.3 ധനകാര്യ വകുപ്പ് സ്ഥിരമായി സസ്പെൻ്റ് ചെയ്തവ
- ധനകാര്യ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം വിവിധ കാരണങ്ങളാൽ സ്ഥിരമായി സസ്പെൻ്റ് ചെയ്തിട്ടുള്ള ഗുണഭോക്താക്കളുടെ പെൻഷൻ തദ്ദേശഭരണ സ്ഥാപനത്തിന് പുനസ്ഥാപിക്കാൻ സാധിക്കില്ല. എന്നാൽ അത്തരക്കാർ പിന്നീട് പെൻഷന് അർഹരാകുന്ന പക്ഷം ബന്ധപ്പെട്ട പ്രാദേശിക സർക്കാരിൽ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകൾ നിലവിലെ നിബന്ധനകൾ പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി അർഹരായവർക്ക് പെൻഷൻ അനുവദിക്കേണ്ടതാണ്. എന്നാൽ ഇത്തരക്കാരിൽ 06.02.2017 ന് മുമ്പ് രണ്ട് പെൻഷൻ ലഭിച്ചിരുന്നവർ, വികലാംഗ പെൻഷൻ ലഭിച്ചിരുന്നവർ എന്നിവരുടെ കാര്യത്തിൽ പുതിയ അപേക്ഷ ഇല്ലാതെ തന്നെ സർക്കാർ അനുമതിയോടെ പെൻഷൻ പുനസ്ഥാപിച്ച് നൽകാവുന്നതാണ്.
- സത്യപ്രസ്താവന സമർപ്പിക്കാത്തവർ
- എല്ലാ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും നിശ്ചിത മാതൃകയിലുള്ള സത്യപ്രസ്താവന സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നതാണ്. ആയത് സമയപരിധിക്കുള്ളിൽ സമർപ്പിക്കാത്തവരുടെ പെൻഷൻ താൽക്കാലികമായി തടഞ്ഞ് വയ്ക്കുകയും മൂന്നിൽ കൂടുതൽ തവണ അക്കൗണ്ടിൽ പെൻഷൻ തുക നിക്ഷേപിക്കാൻ സാധിക്കാതെ വന്നവരുടെ പെൻഷൻ ധനകാര്യവകുപ്പ് നിർദ്ദേശാനുസരണം സ്ഥിരമായി സസ്പെൻ്റ് ചെയ്തിട്ടുള്ളതാണ്.
- ആധാർ രേഖകൾ സമർപ്പിക്കാത്തവർ
- സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ നിർബന്ധമായും ആധാർ നമ്പർ പെൻഷൻ വെബ്സൈറ്റിൽ രേഖപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. ആധാർ ലഭ്യമാകാത്തവർക്ക് ഇലക്ഷൻ ഐ.ഡി / റേഷൻകാർഡ് നമ്പർ സൈറ്റിൽ രേഖപ്പെടുത്തുന്നതിനും റേഷൻ കാർഡിൻ്റെ പകർപ്പ് അപ്ലോഡ് ചെയ്യുന്നതിനും സമയം അനുവദിച്ച് നൽകിയിരുന്നു. പ്രസ്തുത നിർദ്ദേശം പാലിക്കാത്തവരുടെ പെൻഷൻ ധനകാര്യ വകുപ്പ് നിർദ്ദേശപ്രകാരം സ്ഥിരമായി സസ്പെൻ്റ് ചെയ്തിട്ടുള്ളതാണ്.
- 1000 സി.സി വാഹനം ഉള്ളവർ
- ധനകാര്യ വകുപ്പിൻ്റെ 5878985/SFC B2/18 നമ്പർ നിർദ്ദേശപ്രകാരം 1000 സിസിക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ള വാഹനം സ്വന്തമായുണ്ട് എന്ന കാരണത്താൽ ചില ഗുണഭോക്താക്കളുടെ പെൻഷൻ താൽക്കാലികമായി തടഞ്ഞ് വച്ചിരുന്നു. ഇപ്രകാരം തടഞ്ഞു വയ്ക്കപ്പെട്ട പെൻഷനുകൾ അന്വേഷണ റിപ്പോർട്ട് യഥാസമയം പെൻഷൻ വെബ്സൈറ്റിൽ രേഖപ്പെടുത്തുന്നതിനും സ്വന്തമായി വാഹനമില്ല എന്ന് ബോധ്യപ്പെട്ടാൽ സസ്പെൻഷൻ റദ്ദ് ചെയ്യുന്നതിനും അവസരം നൽകിയിരുന്നു. പ്രാദേശിക സർക്കാർ സ്റ്റാറ്റസ്സ് രേഖപ്പെടുത്താത്ത ഇത്തരം ഗുണഭോക്താക്കളെ നിലവിൽ സ്ഥിരമായി സസ്പെന്റ് ചെയ്തിട്ടുള്ളതാണ്.
- 7.4 അക്കൗണ്ടിൽ ക്രഡിറ്റ് ആകാതെ മടങ്ങുന്ന പെൻഷൻ തുക
- എല്ലാ സാമൂഹ്യസുരക്ഷാ പെൻഷനുകളും സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പരാമർശിക്കുന്ന കാലയളവുകളിലേക്ക് മാത്രമാണ് വിതരണം ചെയ്യുന്നത്. അത്തരത്തിൽ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്ന പെൻഷൻ തുക വിവിധ കാരണങ്ങളാൽ ബാങ്ക് അക്കൗണ്ടിൽ ക്രഡിറ്റ് ആകാതെ മടങ്ങുന്ന സാഹചര്യം നിലവിലുണ്ട്.
- ഏതെങ്കിലും പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടുള്ള ജൻധൻ പോലുള്ള അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ കഴിയുന്ന തുകയുടെ പരിധി അധികരിച്ചാൽ പ്രസ്തുത അക്കൗണ്ടുകളിലേക്ക് അയക്കുന്ന പെൻഷൻ തുക ക്രഡിറ്റാകാതെ മടങ്ങുന്നതാണ്. അത്തരത്തിലുള്ള ബാങ്ക് അക്കൗണ്ടുകൾ സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റുകയോ അല്ലെങ്കിൽ അക്കൗണ്ടിലെ അപാകത പരിഹരിക്കുകയോ ചെയ്താൽ തുടർന്നുള്ള മാസങ്ങളിലെ പെൻഷൻ ഗുണഭോക്താവിന് ലഭിക്കുന്നതാണ്. എന്നാൽ സർക്കാർ കുടിശ്ശിക അനുവദിക്കുന്ന അവസരത്തിൽ മാത്രമാണ് മുൻകാലയളവിൽ അക്കൗണ്ടിൽ ക്രഡിറ്റാകാതെ മടങ്ങിയ തുക ലഭിക്കാൻ സാധ്യതയുള്ളത്.
- പഞ്ചായത്ത് പെൻഷൻ കുടിശ്ശിക സംബന്ധിച്ച് ഇതോടൊപ്പം അനുബന്ധമായി ചേർക്കുന്നത് കാണുക. ഡയറക്ടറുടെ സർക്കുലർ
- (പഞ്ചായത്ത് ഡയറക്ടറുടെ 26.02.2019 തീയതിയിലെ സർക്കുലർ നമ്പർ - PAN/2021/2019-DBTI (DP)
- 8. പെൻഷൻ ട്രാൻസ്ഫർ
- ഒരു തദ്ദേശഭരണ സ്ഥാപനത്തിൽ നിന്ന് പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ഒരു പെൻഷണർ മറ്റൊരു തദ്ദേശഭരണ സ്ഥാപനത്തിലേക്ക് താമസം മാറുന്ന അവസരത്തിൽ പുതിയ സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നാണ് പെൻഷൻ വാങ്ങേണ്ടത്.
- പെൻഷൻ ട്രാൻസ്ഫർ ചെയ്യുന്നത് സംബന്ധിച്ച അപേക്ഷ ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറിക്ക് ഗുണഭോക്താവ് ലഭ്യമാക്കേണ്ടതാണ്. പുതിയ തദ്ദേശഭരണ സ്ഥാപനത്തിൽ പെൻഷൻ അംഗീകരിക്കുന്നത് വരെ ഗുണഭോക്താവിന് പഴയ തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നും പെൻഷൻ ലഭിക്കുന്നതാണ്.
- സെക്രട്ടറി digital sign ചെയ്ത് active ആയ ഒരു പെൻഷണറെ മാത്രമേ മറ്റൊരു തദ്ദേശഭരണ സ്ഥാപനത്തിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുകയുള്ളൂ.
- 8.1 പെൻഷൻ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള നടപടികൾ
- 1. പെൻഷൻ ഗുണഭോക്താവ് ഏത് തദ്ദേശഭരണ സ്ഥാപനത്തിലേക്കാണ് താമസം മാറുന്നതെന്ന് കാണിച്ച് പെൻഷൻ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള അപേക്ഷ പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കണം.
- 2. അപേക്ഷ ലഭിച്ച ശേഷം തദ്ദേശസ്ഥാപന തലത്തിൽ ഓൺലൈൻ മുഖേന ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലേക്ക് പെൻഷൻ ട്രാൻസ്ഫർ ചെയ്യണം.
- 3. പെൻഷൻ ഗുണഭോക്താവ് പുതുതായി താമസിക്കുന്ന വിലാസവും അനുബന്ധ രേഖകളും സഹിതം പുതിയ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് പെൻഷൻ അനുവദിക്കുന്നതിന് അപേക്ഷ സമർപ്പിക്കണം.
- 4. ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷയിന്മേൽ പുതുതായി താമസമാക്കുന്ന വീടിൻ്റെ ഭൗതിക സാഹചര്യങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും അന്വേഷണ റിപ്പോർട്ട് അംഗീകാരത്തിനായി സ്റ്റാന്റിംഗ്കമ്മിറ്റി/കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കേണ്ടതുമാണ്.
- 5. കമ്മിറ്റി/കൗൺസിൽ തീരുമാനം രേഖപ്പെടുത്തി പെൻഷൻ വെബ്സൈറ്റിൽ verification മെനുവിൽ transferred in ൽ അപേക്ഷകൻ്റെ വിവരങ്ങൾ data entry നടത്തി സെക്രട്ടറി digital sign ചെയ്യുന്ന മുറയ്ക്ക് അപേക്ഷന് പെൻഷൻ അനുവദിക്കപ്പെടുന്നതാണ്.
- 6. പുതുതായി പെൻഷൻ അപേക്ഷ സ്വീകരിക്കുന്നത് പോലെ തന്നെ എല്ലാ നടപടിക്രമങ്ങളും പെൻഷൻ ട്രാൻസ്ഫർ അപേക്ഷയിലും സ്വീകരിക്കേണ്ടതാണ്. പുതിയ തദ്ദേശസ്ഥാപനത്തിൽ പെൻഷൻ അംഗീകരിച്ച് നൽകുമ്പോൾ ഡാറ്റാ എൻട്രി ചെയ്യുന്ന സമയത്ത് അപേക്ഷകന്റെ പുതിയ മേൽവിലാസം, വാർഡ് നമ്പർ, വീട്ട് നമ്പർ, വരുമാനം, ബാങ്ക് അക്കൗണ്ട് തുടങ്ങിയ എല്ലാ വിവരങ്ങളും രേഖപ്പെടുത്തേണ്ടതാണ്.
- സാധുക്കളായ വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് ധനസഹായത്തിനുള്ള അപേക്ഷ
- വൈധവ്യം മൂലം സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന സ്ത്രീകളുടെ പെൺമക്കളെ നിയമാനുസൃതം വിവാഹം ചെയ്ത് അയക്കുന്നതിനായി വിധവയായ അമ്മയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് ഇത്. വിവാഹ തീയതിയിൽ പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥ ഐ.സി.ഡി.എസ് സൂപ്പർവൈസർ ആണ്. അപ്പീൽ അധികാരി ജില്ലാ കളക്ടർ. ഐ.സി.ഡി.എസ് സൂപ്പർവൈസർ നൽകുന്ന അന്വേഷണ റിപ്പോർട്ട് സ്റ്റാൻ്റിംഗ് കമ്മിറ്റി/കൗൺസിൽ യോഗങ്ങൾ അംഗീകരിച്ച ശേഷം ജില്ലാ കളക്ടറിൽ നിന്നും ഫണ്ട് അലോട്ട്മെൻ്റ് ലഭ്യമാകുന്ന മുറയ്ക്ക് അപേക്ഷകയ്ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതാണ്. നിലവിൽ വിവാഹധനസഹായ തുക 30000 രൂപയാണ്. (മുപ്പതിനായിരം രൂപ).
- വിവാഹ തീയതിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
- അപേക്ഷക വിധവ ആയിരിക്കണം.
- വിവാഹ തീയതിയിൽ പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.
- അപേക്ഷകയുടെ കുടുംബ വാർഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപയാണ്.
- പെൺകുട്ടിയുടെ സ്വർണ്ണം ഉൾപ്പെടെയുള്ള ആകെ സ്വത്ത് 50000 രൂപയിൽ (അൻപതിനായിരം രൂപ) കവിയരുത്.
- നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ ഉള്ളടക്കം ചെയ്യണം. സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാപ്പപേക്ഷ കൂടി
- വിവാഹ തീയതി മുതൽ ഒരു വർഷം വരെയുള്ള അപേക്ഷകളിലെ കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് ആണ്.
- വിവാഹ ശേഷം ഒരു വർഷം കഴിഞ്ഞ് മൂന്ന് വർഷം വരെ സമർപ്പിക്കുന്ന അപേക്ഷകളിലെ കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് ആണ്.
- അപേക്ഷ വിവാഹിതയാകുന്ന പെൺകുട്ടിയുടെ മാതാവ് ജീവിച്ചിരിപ്പില്ലെങ്കിൽ വിവാഹം നടത്തിക്കൊടുക്കുന്ന ആൾക്കോ അല്ലെങ്കിൽ പെൺകുട്ടിക്ക് സ്വയമോ അപേക്ഷിക്കാം. അപ്രകാരം സമർപ്പിക്കുമ്പോൾ മാതാപിതാക്കളുടെ മരണ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.
- ഭർത്താവ് ഉപേക്ഷിച്ചവരുടെയും ഭർത്താവിനെ കാണാതായി 7 വർഷം കഴിഞ്ഞവരുടെയും പെൺമക്കൾക്ക് വിവാഹധനസഹായം നൽകാവുന്നതാണ്. (വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം)
- അവിവാഹിതരായ സ്ത്രീകളുടെ മക്കളുടെ വിവാഹത്തിനും ധനസഹായം നൽകാം.
- ഈ നിബന്ധനകൾ പ്രകാരം ഒരിക്കൽ വിവാഹധനസഹായം ലഭിച്ച ശേഷം അതേ പെൺകുട്ടിക്ക് രണ്ടാം വിവാഹത്തിന് രണ്ടാമതൊരു വിവാഹം കഴിക്കേണ്ടി വരികയാണെങ്കിൽ വിവാഹധനസഹായത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
- അബല മന്ദിരങ്ങളിലും അഗതി മന്ദിരങ്ങളിലും താമസിക്കുന്ന 18 വയസ്സ് തികഞ്ഞ അവിവാഹിതരായ സാധുപെൺകുട്ടികൾക്കും അപേക്ഷിക്കാം.
- വിവാഹത്തിന് മുമ്പ് അപേക്ഷ സമർപ്പിക്കുന്ന സംഗതികളിൽ വിവാഹ ശേഷം വിവാഹ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനോ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിക്കോ സമർപ്പിക്കണം.
- മറ്റ് പൊതുനിബന്ധനകളും ബാധകം
- അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
- തദ്ദേശഭരണ സ്ഥാപനത്തിൻ്റെ സെക്രട്ടറിക്ക് വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ.
- നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം.
- കാലതാമസം മാപ്പാക്കുന്നതിന് ജില്ലാ വനിതാ ശിശുവികസന ഓഫീസർക്കുള്ള മാപ്പപേക്ഷ. (വിവാഹ ശേഷം ഒരു വർഷം വരെ വൈകി അപേക്ഷ സമർപ്പിക്കുന്ന സംഗതികളിൽ)
- കാലതാമസം മാപ്പാക്കുന്നതിന് ബന്ധപ്പെട്ട ജില്ലാ കളക്ടർക്കുള്ള മാപ്പപേക്ഷ. (വിവാഹ ശേഷം ഒരു വർഷം മുതൽ മൂന്ന് വർഷത്തിനുള്ളിൽ വൈകി അപേക്ഷ സമർപ്പിക്കുന്ന സംഗതികളിൽ)
- ഭർത്താവിൻ്റെ മരണ സർട്ടിഫിക്കറ്റ്.
- പുനർ വിവാഹം ചെയ്തിട്ടില്ലെന്നുള്ള സർട്ടിഫിക്കറ്റ്.
- അപേക്ഷകയുടെ റേഷൻ കാർഡിന്റെ പകർപ്പ്.
- അപേക്ഷകയുടെ ആധാർ കാർഡിന്റെ പകർപ്പ്.
- അപേക്ഷകയുടെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്.
- അപേക്ഷകയുടെ വരുമാന സർട്ടിഫിക്കറ്റ്.
- പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് / പെൺകുട്ടിയുടെ സ്കൂൾ സർട്ടിഫിക്കറ്റ്.
- പെൺകുട്ടിയുടെ ആധാർ കാർഡ്.
- വിവാഹം ഉറപ്പിച്ചത് സംബന്ധിച്ച കത്ത്.
- വിവാഹം നിശ്ചയിച്ചത് സംബന്ധിച്ച വെള്ളക്കടലാസിൽ എഴുതിയ അല്ലെങ്കിൽ അച്ചടിച്ച പ്രതിശ്രുത വരൻ്റെ സത്യവാങ്മൂലം.
- വിവാഹ സർട്ടിഫിക്കറ്റ്. (വിവാഹ ശേഷം അപേക്ഷ സമർപ്പിക്കുന്ന സംഗതിയിൽ)
- വിവാഹത്തിന് മുമ്പ് അപേക്ഷ സമർപ്പിക്കുന്ന സംഗതിയിൽ വിവാഹം നടന്ന ശേഷം അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് അല്ലെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- 2.1 അന്വേഷണം
- സാധുക്കളായ വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് ധനസഹായത്തിനുള്ള അപേക്ഷകൾ തദ്ദേശസ്ഥാപനത്തിൽ ലഭ്യമാകുന്ന മുറയ്ക്ക് ബന്ധപ്പെട്ട രജിസ്റ്ററിൽ ചേർത്ത് അവ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് കൈമാറേണ്ടതാണ്.
- അന്വേഷണ ഉദ്യോഗസ്ഥ (ഗ്രാമപഞ്ചായത്ത് തലം) -ഐ.സി.ഡി.എസ് സൂപ്പർവൈസർ
- 2.2 അംഗീകാരം
- ഹാജരാക്കിയ രേഖകൾ പരിശോധിച്ച് അന്വേഷണ റിപ്പോർട്ട് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് നൽകണം. അർഹതയുള്ളവ സ്റ്റാൻ്റിംഗ് കമ്മിറ്റിയിലും ഭരണസമിതി യോഗത്തിലും അംഗീകരിക്കണം.
- 2.3 യഥാസമയം സമർപ്പിക്കാത്ത അപേക്ഷളിന്മേൽ നടപടി
- യഥാസമയം അപേക്ഷ സമർപ്പിക്കാത്ത അപേക്ഷകൾ ചുവടെ പറയുന്ന നടപടിക്രമങ്ങൾ പാലിച്ച് തീരുമാനം എടുക്കാവുന്നതാണ്.
- അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് കൈമാറുക.
- അന്വേഷണ റിപ്പോർട്ട് സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുക.
- അർഹതയുള്ള അപേക്ഷകൾ ഭരണസമിതിയുടെ അംഗീകാരത്തിനായി ശുപാർശ ചെയ്യുക.
- ഭരണസമിതി തീരുമാനം - അപേക്ഷകയ്ക്ക് വിവാഹധനസഹായത്തിന് അർഹതയുള്ളതാണെന്നും എന്നാൽ യഥാസമയം അപേക്ഷ സമർപ്പിക്കാതിരുന്നതിലെ കാലതാമസം മാപ്പാക്കി ഉത്തരവ് ലഭിക്കുന്നതിനായി ടി. അപേക്ഷ ബന്ധപ്പെട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസർ/ജില്ലാ കളക്ടർക്ക് സമർപ്പിക്കാവുന്നതാണെന്നും കാലതാമസം മാപ്പാക്കി ഉത്തരവ് ലഭ്യമായ ശേഷം ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന് വിവാഹധനസഹായം നൽകാവുന്നതാണെന്നും തീരുമാനം എടുക്കുക.
- സെക്രട്ടറിയുടെ ആമുഖ കത്ത്, കാലതാമസം മാപ്പാക്കി ലഭിക്കുന്നതിനുള്ള പ്രൊഫോർമ, ഭരണസമിതി യോഗതീരുമാനം, ഗുണഭോക്താവിൻ്റെ അപേക്ഷ എന്നിവ സഹിതം ബന്ധപ്പെട്ട ഓഫീസർക്ക് ഫയൽ കൈമാറുക.
- ജില്ലാ വനിതാ ശിശു വികസന ഓഫീസർ/ജില്ലാ കളക്ടറിൽ നിന്നും ഉത്തരവ് ലഭ്യമായ ശേഷം ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് അപേക്ഷകന് വിവാഹധനസഹായം അനുവദിക്കാവുന്നതാണ്.
- 2.4 ധനസഹായ വിതരണം
- വിവാഹധനസഹായത്തിന് ആവശ്യമായ ഫണ്ടിൻ്റെ വിവരങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർ/ഡിഡിപി ആവശ്യപ്പെടുന്ന മുറയ്ക്ക് അർഹരായ അപേക്ഷകരുടെ എണ്ണവും തുകയും കൃത്യമായി നൽകേണ്ടതാണ്. 30000 രൂപയാണ് ഒരു ഗുണഭോക്താവിന് അനുവദിക്കുന്ന തുക. ആയത് ജില്ലാ കളക്ടറിൽ നിന്നും ഓൺലൈൻ അലോട്ട്മെന്റ് ആയി ലഭിക്കുന്നതാണ്. ഇത്തരത്തിൽ ഗ്രാമപഞ്ചായത്തുകൾക്ക് ലഭ്യമാകുന്ന തുക നിശ്ചിത സമയത്തിനുള്ളിൽ BIMS-Bill Information and അക്കൗണ്ടിലേക്ക് Management System മുഖേന ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ കൈമാറേണ്ടതുമാണ്.
- 2.5 ധനവിനിയോഗ സാക്ഷ്യപത്രം
- വിവാഹധനസഹായം വിതരണം നടത്തിയ ശേഷം ഗുണഭോക്താക്കളുടെ വിശദാംശങ്ങൾ സഹിതമുള്ള ധനവിനിയോഗ സാക്ഷ്യപത്രം ജില്ലാ കളക്ടറുടെ ഓഫീസിലേക്ക് നൽകേണ്ടതാണ്. ആയതിന്റെ മാതൃക ഇതോടൊപ്പം അനുബന്ധമായി ചേർത്തിട്ടുണ്ട്.
- 3. തൊഴിൽരഹിത വേതന പദ്ധതി 1998
- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന തുകയാണ് തൊഴിൽരഹിത വേതനം. 12.11.82 ലെ ജി.ഒ. (പി) 40/82 എൽബിആർ നമ്പർ പ്രകാരമുള്ള ഉത്തരവ് പ്രകാരം 1982 ലാണ് ഈ പദ്ധതി കേരളസർക്കാർ ആരംഭിച്ചത്. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിലൂടെ നടപ്പിലാക്കിയ ഈ പദ്ധതി ഇപ്പോഴും തുടർന്ന് വരുന്നു.
- അപേക്ഷകന്/ഉദ്യോഗാർത്ഥിക്ക് 21 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധി 35 വയസ്സാണ്.
- കുടുംബത്തിന്റെ വാർഷിക വരുമാന പരിധി 12000/- രൂപയാണ്. (പന്ത്രണ്ടായിരം രൂപ) വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- വിദ്യാഭ്യാസ യോഗ്യത - പൊതുവിഭാഗത്തിൽ ഉൾപ്പെടുന്ന അപേക്ഷകർ എസ്.എസ്.എൽ.സി പരീക്ഷ ജയിച്ചിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ/ വികലാംഗ വിഭാഗക്കാർക്ക് സാധാരണ രീതിയിൽ സ്കൂളിൽ ചേർന്ന് പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഹാജരായാലും പരിഗണിക്കാം. ഇവർക്ക് പരീക്ഷ പാസ്സാകണമെന്ന നിബന്ധന ഇല്ല.
- പൊതുവിഭാഗം അപേക്ഷകർക്ക് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് 18 വയസ്സ് തികഞ്ഞതിന് ശേഷം മൂന്നു വർഷത്തെ തുടർച്ചയായ രജിസ്ട്രേഷൻ സീനിയോറിറ്റി ഉണ്ടായിരിക്കണം.
- വികലാംഗർ/പട്ടികജാതി/ പട്ടികവർഗ്ഗം എന്നീ വിഭാഗക്കാർക്ക് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് 18 വയസ്സിനു ശേഷം തുടർച്ചയായി 2 വർഷത്തെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സീനിയോറിറ്റി ഉണ്ടായിരിക്കണം.
- യഥാസമയം പുതുക്കാത്തതിനാൽ രജിസ്ട്രേഷൻ റദ്ദായാൽ പുനർ-രജിസ്ട്രേഷൻ കഴിഞ്ഞ് 3 വർഷം പൂർത്തീകരിച്ചിരിക്കണം.
- പത്താം ക്ലാസ്സിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിന് അഡ്മിഷൻ ലഭിച്ചവരും നിലവിൽ വിദ്യാർത്ഥികളുമായവർ ഈ പദ്ധതിയിൽ അപേക്ഷിക്കാൻ അർഹരല്ല. ഇതിനായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റിൻ്റെ ഓരോ തവണയും വേതനം കൈപ്പറ്റുന്ന സമയത്ത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
- മേൽപ്പറഞ്ഞ രീതിയിൽ അർഹരായ ഉദ്യോഗാർത്ഥികൾക്ക് എല്ലായ്പ്പോഴും തൊഴിൽരഹിത വേതനത്തിന് അപേക്ഷിക്കാവുന്നതാണ്. അവരവരുടെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- അന്വേഷണ ഉദ്യോഗസ്ഥൻ - ഗ്രാമപഞ്ചായത്ത് സെക്രട്ടറി
- അപ്പീൽ അധികാരി - ജില്ലാ കളക്ടർ
- നിലവിലെ വേതനം പ്രതിമാസം 120/- രൂപയാണ്. (നൂറ്റി ഇരുപത് രൂപ മാത്രം). തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് വേതനം വിതരണം ചെയ്യുന്നത്. വേതനം വിതരണം നടത്തുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിച്ച് കഴിഞ്ഞാൽ വേതനം കൈപ്പറ്റുന്ന ഗുണഭോക്താവ് അർഹത തെളിയിക്കുന്ന രേഖകൾ സഹിതം സെക്രട്ടറി മുമ്പാകെ ഹാജരാകണം. ഇത്തരത്തിൽ വേതനം കൈപ്പറ്റുന്നതിന് ഓരോ പ്രാവശ്യവും സെക്രട്ടറി മുമ്പാകെ ഹാജരായി അർഹത തെളിയിക്കണം. വിവിധ സത്യപ്രസ്താവനകൾ ഒപ്പിട്ട് നൽകി അക്വിറ്റൻസ് രജിസ്റ്ററിൽ ഒപ്പു വച്ച് വേതനം കൈപ്പറ്റാവുന്നതാണ്. നിലവിലെ രീതിയനുസരിച്ച് അർഹത തെളിയിക്കുന്ന ഗുണഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വേതനം വിതരണം നടത്തുകയാണ് ചെയ്യുന്നത്.
- 3.1 അപേക്ഷ സമർപ്പിക്കൽ
- നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം (ഫോറം നമ്പർ 1 ൽ) 2 സെറ്റ്.
- സ്കൂൾ സർട്ടിഫിക്കറ്റ് - എസ്എസ്എൽസി ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
- എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ കാർഡ് (3 വർഷം കഴിഞ്ഞ് പുതുക്കിയിരിക്കണം)
- വരുമാന സർട്ടിഫിക്കറ്റ്
- റേഷൻ കാർഡ്
- ആധാർ കാർഡ്
- തിരിച്ചറിയൽ കാർഡ്
- ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്
- ബാങ്ക് പാസ്സ് ബുക്ക്
- ഫോട്ടോ - 2 എണ്ണം
- 3.2 അപേക്ഷ പരിശോധന, അംഗീകാരം നൽകൽ
- അപേക്ഷയോടൊപ്പം ഹാജരാക്കുന്ന രേഖകളുടെ പരിശോധന നടത്തുന്നതിനായി അപേക്ഷകന് കൂടിക്കാഴ്ചയ്ക്കുള്ള അറിയിപ്പ് നൽകേണ്ടതും അറിയിപ്പിൽ പറയും പ്രകാരം രേഖകളുമായി അപേക്ഷകൻ തദ്ദേശസ്ഥാപനത്തിൽ ഹാജരാകേണ്ടതുമാണ്. പ്രാഥമിക പരിശോധനയിൽ അർഹതയുണ്ടെന്ന് കണ്ടെത്തുന്ന അപേക്ഷകൾ അംഗീകാരത്തിനായി അതത് പ്രദേശത്തെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലേക്ക് അയക്കണം. അർഹത നിർണയിച്ച് ലഭിച്ച ശേഷം സ്റ്റാൻ്റിംഗ് കമ്മിറ്റി/കൗൺസിൽ അംഗീകാരത്തിന് വിധേയമാക്കണം. തുടർന്ന് അപേക്ഷകന് ഫോട്ടോ പതിച്ച തൊഴിൽരഹിത വേതന വിതരണ കാർഡ് സെക്രട്ടറി സാക്ഷ്യപ്പെടുത്തി നൽകണം. അതോടൊപ്പം ഫോട്ടോ പതിച്ച അക്വിറ്റൻസ് രജിസ്റ്റർ തയ്യാറാക്കുകയും വേണം.
- 3.3 വേതന വിതരണം
- തൊഴിൽരഹിത വേതനത്തിനുള്ള അലോട്ട്മെൻ്റ് ലഭിച്ച് കഴിഞ്ഞാൽ (BAMS മുഖേന) ഗുണഭോക്താക്കൾക്ക് പൊതുവായി അറിയിപ്പ് നൽകേണ്ടതും അർഹത തെളിയിക്കുന്ന രേഖകൾ സഹിതം ഗുണഭോക്താവ് തദ്ദേശസ്ഥാപനത്തിൽ നേരിൽ ഹാജരായി വേതനം കൈപ്പറ്റേണ്ടതുമാണ്. ഓരോ പ്രാവശ്യം വേതനം നൽകുമ്പോഴും ഗുണഭോക്താവിൻ്റെ വാർഷിക വരുമാനത്തിൽ വർദ്ധനവ് വന്നിട്ടുണ്ടോ, തദ്ദേശസ്ഥാപനത്തിലെ സ്ഥിരതാമസക്കാരനാണോ, തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ കാർഡ് എടുത്തിട്ടുണ്ടോ തുടങ്ങി ബാധകമായ എല്ലാ വിവരങ്ങളും പരിശോധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ നിശ്ചിത മാതൃകകളിലുള്ള സത്യപ്രസ്താവനകൾ ഗുണഭോക്താവിൽ നിന്നും ഒപ്പിട്ടു വാങ്ങുകയും വേണം.
- നിലവിലെ രീതി പ്രകാരം ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് തദ്ദേശഭരണ സ്ഥാപനത്തിൽ നൽകിയിട്ടുള്ള ഗുണഭോക്താക്കൾക്ക് മാത്രമാണ് ബാങ്ക് അക്കൗണ്ട് വഴി തൊഴിൽരഹിത വേതനം വിതരണം നടത്തേണ്ടത്.
- 3.4 വേതനം കൈപ്പറ്റാതിരിക്കൽ
- ഏതെങ്കിലും കാരണവശാൽ ഗുണഭോക്താവ് വേതന വിതരണ സമയത്ത് ഹാജരായി വേതനം കൈപ്പറ്റാതിരുന്നാൽ പിന്നീട് വേതനത്തിനുള്ള അർഹത നഷ്ടമാകുന്നതാണ്. അസുഖം തുടങ്ങിയ കാരണങ്ങൾ ഉണ്ടായാൽ അടുത്ത ഗഡു കൈപ്പറ്റുന്നതിന് മുന്നോടിയായി വേതനം വിതരണം നടത്തിയ കാലയളവിലെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ മതിയായ രേഖകൾ ഹാജരാക്കി വേതനം കൈപ്പറ്റാം. മെഡിക്കൽ സർട്ടിഫിക്കറ്റും മറ്റ് രേഖകളും പരിശോധിച്ച ശേഷം അർഹതയുള്ളപക്ഷം ഗുണഭോക്താവിന് വേതനം അനുവദിച്ചു നൽകാവുന്നതാണ്.
- തുടർച്ചയായി രണ്ട് തവണ വേതനം കൈപ്പറ്റാതിരുന്നാൽ വേതനം റദ്ദാകും. എന്നാൽ ഗുണഭോക്താവിന് ജില്ലാ കളക്ടർക്ക് അപ്പീൽ നൽകി അത് കൺഡോൺ ചെയ്യാവുന്നതും കളക്ടറുടെ ഉത്തരവോടു കൂടി വേതനം പുനസ്ഥാപിക്കാവുന്നതുമാണ്.
- 3.5 വേതനം റദ്ദാക്കൽ
- തുടർച്ചയായി രണ്ട് തവണ വേതനം കൈപ്പറ്റാതിരിക്കുക.
- കുടുംബ വാർഷിക വരുമാന പരിധി അധികരിക്കുക.
- റേഷൻ കാർഡിൽ തൊഴിൽ, വരുമാനം എന്നിവ രേഖപ്പെടുത്തുക.
- മറ്റൊരു തദ്ദേശസ്വയം ഭരണ സ്ഥാപനത്തിൻ്റെ പരിധിയിലേക്ക് താമസം മാറുക.
- റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്ത് മറ്റ് തദ്ദേശപരിധിയിലെ റേഷൻ കാർഡിലേക്ക് പേര് കൂട്ടിച്ചേർക്കുക.
- ആധാർ കാർഡ് മുതലായ തിരിച്ചറിയൽ രേഖകളിൽ അഡ്രസ്സ് മാറുക.
- എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ പുതുക്കാതിരിക്കുക.
- വിദ്യാർത്ഥിയല്ല എന്ന് തെളിയിക്കുന്നതിന് ട്രാൻസ്ഫർ ലഭ്യമാക്കാതിരിക്കുക. സർട്ടിഫിക്കറ്റ്
- സ്വയംതൊഴിൽ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുക.
- തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ ലഭിക്കുക.
- 3.6 ധനവിനിയോഗ സാക്ഷ്യപത്രം
- തൊഴിൽരഹിത വേതന വിതരണം പൂർത്തീകരിച്ച ശേഷം ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർക്ക് നിശ്ചിത ദിവസത്തിനകം ധനവിനിയോഗ സാക്ഷ്യപത്രം നൽകേണ്ടതാണ്. ആയതിൻ്റെ മാതൃക ഇതോടൊപ്പം അനുബന്ധമായി ചേർത്തിട്ടുണ്ട്. വേതന വിതരണം പൂർത്തീകരിച്ച ശേഷം തുക അവശേഷിക്കുന്നുണ്ടെങ്കിൽ ആയത് BIMS മുഖാന്തിര ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർക്ക് സറണ്ടർ ചെയ്ത് നൽകണം.
- ഗ്രാമപഞ്ചായത്തിന്റെ ചുമതലകൾ
- ഗ്രാമപഞ്ചായത്തുകൾക്ക് 27 അനിവാര്യ ചുമതലകളും 14 പൊതുവായ ചുമതലകളും മേഖലാടിസ്ഥാനത്തിൽ 19 ചുമതലകളും നിർവ്വഹിക്കേണ്ടതുണ്ട്.
- എ. അനിവാര്യ ചുമതലകൾ
- കെട്ടിട നിർമ്മാണം നിയന്ത്രിക്കുക
- പൊതുസ്ഥലങ്ങൾ കൈയേറ്റം ചെയ്യപ്പെടാതെ സംരക്ഷിക്കുക.
- പരമ്പരാഗത കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുക.
- കുളങ്ങളും മറ്റ് ജലസംഭരണികളും സംരക്ഷിക്കുക.
- ഗ്രാമപഞ്ചായത്തിന്റെ്റെ ചുമതലയിലുള്ള ജലമാർഗ്ഗങ്ങളും കനാലുകളും പരിരക്ഷിക്കുക.
- ഖരമാലിന്യങ്ങൾ ശേഖരിക്കുകയും കൈയ്യൊഴിയുകയും ചെയ്യുക, ദ്രവമാലിന്യം നീക്കം ചെയ്ത് ക്രമീകരിക്കുക.
- പേമാരിമൂലമുണ്ടാകുന്ന വെള്ളം ഒഴുക്കി കളയുക.
- പരിസ്ഥിതി ആരോഗ്യ രക്ഷകമാക്കി സംരക്ഷിക്കുക.
- പൊതുമാർക്കറ്റുകൾ പരിപാലിക്കുക.
- സാംക്രമിക രോഗവാഹികളെ നിയന്ത്രിക്കുക.
- മൃഗങ്ങളുടെ കശാപ്പ്, മാംസം, മത്സ്യം, എളുപ്പത്തിൽ കേടുവരുന്ന മറ്റ് ഭക്ഷ്യ വസ്ക്കൾ എന്നിവയുടെ വിൽപ്പന മുതലായവ നിയന്ത്രിക്കുക.
- ഭക്ഷണശാലകളെ നിയന്ത്രിക്കുക
- ഭക്ഷണത്തിൽ മായം ചേർക്കുന്നത് തടയുക
- റോഡുകളും മറ്റ് പൊതു മുതലുകളും സംരക്ഷിക്കുക.
- തെരുവ് വിളക്കുകൾ കത്തിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുക.
- രോഗ പ്രതിരോധ നടപടികൾ സ്വീകരിക്കുക
- രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ദേശീയ തലത്തിലും സംസ്ഥാന തലത്തി ലുമുള്ള തന്ത്രങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പാക്കുക.
- ശവപറമ്പുകളും ശ്മശാനങ്ങളും സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
- അപകടകരവും അസഹ്യകരവുമായ വ്യാപാരങ്ങൾക്ക് ലൈസൻസ് നൽകുക.
- ജനനവും മരണവും രജിസ്റ്റർ ചെയ്യുക
- കുളിക്കടവുകളും അലക്കു കടവുകളും സ്ഥാപിക്കുക.
- കടത്തുകൾ ഏർപ്പെടുത്തുക.
- വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള താവളങ്ങൾ ഏർപ്പെടുത്തുക.
- യാത്രക്കാർക്കായി വെയ്റ്റിംഗ് ഷെഡ്ഡുകൾ നിർമ്മിക്കുക.
- പൊതുസ്ഥലങ്ങളിൽ മൂത്രപ്പുരയും, കക്കൂസും, കുളിസ്ഥലങ്ങളും ഏർപ്പെടുത്തുക.
- മേളകളുടേയും ഉത്സവങ്ങളുടേയും നടത്തിപ്പ് ക്രമീകരിക്കുക.
- വളർത്തുനായ്ക്കൾക്ക് ലൈസൻസ് നൽകുകയും അലഞ്ഞു നടക്കുന്ന നായ്ക്കളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുക.
- ബി. പൊതുവായ ചുമതലകൾ
- അവശ്യസ്ഥിതി വിവരകണക്കുകൾ ശേഖരിക്കുകയും കാലാനുസൃതമാക്കുകയും ചെയ്യുക
- സ്വാശ്രയ പ്രവർത്തകരെ സംഘടിപ്പിക്കുകയും കൂട്ടായ പ്രവർത്തനങ്ങളിൽ ഭാഗഭാക്കുക ളാക്കുകയും ചെയ്യുക.
- മിതവ്യയം ശീലിക്കുന്നതിന് പ്രചരണ പരിപാടികൾ സംഘടിപ്പിക്കുക.
- മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, സ്ത്രീധനം, സ്ത്രീകളെയും കുട്ടികളെയും പീഡി പ്പിക്കൽ തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ ബോധവത്ക്കരണം നടത്തുക.
- വികസനത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും പരമാവധി ജനപങ്കാളിത്തം ഉറപ്പു വരുത്തുക
- പ്രകൃതിക്ഷോഭമുണ്ടാകുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.
- പരിസ്ഥിതി സംബന്ധിച്ച ബോധവത്ക്കരണം നടത്തുകയും ഉന്നമനത്തിനായി പ്രാദേശിക പ്രവർത്തന പരിപാടികൾക്ക് പ്രേരണ നൽകുകയും ചെയ്യുക.
- സഹകരണ മേഖല വികസിപ്പിക്കുക.
- സാമുദായിക ഐക്യം മെച്ചപ്പെടുത്തുക.
- വികസനാവശ്യങ്ങൾക്ക് ഭൂമി സൗജന്യമായി വിട്ടു കൊടുക്കുന്നതുൾപ്പെടെ പണമായോ വസ്തു ക്കളായോ പ്രാദേശികമായി വിഭവ സമാഹരണം നടത്തുക.
- ദുർബല വിഭാഗങ്ങൾക്കിടയിൽ നിയമബോധവത്ക്കരണം പ്രചരിപ്പിക്കുക.
- സാമ്പത്തിക കുറ്റങ്ങൾക്കെതിരെ പ്രചാരണം നടത്തുക.
- പാവപ്പെട്ടവരെ കേന്ദ്രീകരിച്ച് അയൽക്കൂട്ടങ്ങളും സ്വാശ്രയസംഘങ്ങളും രൂപികരിക്കുക.
- പൗരധർമ്മത്തെപ്പറ്റി ബോധവത്ക്കരണം നടത്തുക.
- സി. മേഖലാടിസ്ഥാനത്തിലുള്ള ചുമതലകൾ
- I. കൃഷി
- തരിശുഭൂമികളും പ്രാന്തപ്രദേശങ്ങളും കൃഷി ചെയ്യിപ്പിക്കുക
- ഭൂമിയുടെ പരമാവധി ഉപയോഗം ഉറപ്പു വരുത്തുക
- മണ്ണ് സംരക്ഷണം
- ജൈവവള ഉത്പാദനം
- സഹകരണ - കൂട്ടുകൃഷി സമ്പ്രദായം പ്രോത്സാഹിപ്പിക്കുക.
- കൃഷിക്കാർക്കിടയിൽ സ്വാശ്രയ സംഘങ്ങൾ രൂപീകരിക്കുക.
- ഉദ്യാനകൃഷിയും പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിക്കുക.
- കാലിത്തീറ്റവിള വികസനം
- സസ്യ സംരക്ഷണം
- വിത്ത് ഉൽപാദനം
- കൃഷി ഇടങ്ങളുടെ യന്ത്ര വത്ക്കരണം
- കൃഷി ഭവനങ്ങളുടെ നടത്തിപ്പ്
- II. മൃഗസംരക്ഷണവും ക്ഷീരോല്പാദനവും
- കന്നുകാലി വികസന പരിപാടികൾ
- ക്ഷീരോല്പാദനം
- കോഴി, തേനീച്ച, പന്നി, ആട്, മുയൽ ഇവ വളർത്തുക
- മൃഗാശുപത്രികൾ നടത്തുക
- ഐ.സി.ഡി.പി. ഉപകേന്ദ്രങ്ങൾ നടത്തുക
- മൃഗങ്ങൾക്കായുള്ള പ്രതിരോധ ആരോഗ്യ പരിപാടികൾ
- മൃഗങ്ങളോടുള്ള ക്രൂരത തടയുക
- പ്രത്യുല്പാദന ക്ഷമത വികസന പരിപാടികൾ നടപ്പാക്കുക
- മൃഗജന്യമായ രോഗങ്ങൾ നിയന്ത്രിക്കുക
- III. ചെറുകിട ജലസേചനം
- ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തിനകത്ത് വരുന്ന എല്ലാ ചെറുകിട ജലസേചന പദ്ധതി കളും പരിപാലിക്കുകയും നടപ്പാക്കുകയും ചെയ്യുക.
- എല്ലാ സൂക്ഷ്മ ജലസേചനപദ്ധതികളും നടപ്പാക്കുകയും പരിപാലിക്കുകയും ചെയ്യുക
- ജലസംരക്ഷണം പ്രാവർത്തികമാക്കുക
- IV. മത്സ്യബന്ധനം
- കുളത്തിലെ മത്സ്യസമ്പത്തിൻ്റെ വികസനവും ശുദ്ധജലത്തിലേയും ക്ഷാരജലത്തിലേയും മീൻ വളർത്തലും സമുദ്ര വിഭവ വികസനവും നടപ്പാക്കുക
- മത്സ്യകുഞ്ഞുങ്ങളുടെ ഉൽപാദനവും വിതരണവും വികസിപ്പിക്കുക.
- മീൻ പിടിത്തത്തിനുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുക.
- 4 മത്സ്യ വിപണനത്തിനുള്ള സഹായം നൽകുക.
- മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ നൽകുക.
- മത്സ്യതൊഴിലാളി ക്ഷേമ പദ്ധതികൾ നടപ്പാക്കുക.
- V. സാമൂഹ്യ വനവത്ക്കരണം
- കാലിത്തീറ്റയ്ക്കോ വിറകിനോ വേണ്ടിയുള്ള വൃക്ഷങ്ങളും ഫലവൃക്ഷങ്ങളും ഉത്പാദിപ്പി ക്കുക.
- 2.വൃക്ഷം നട്ടു പിടിപ്പിക്കുന്നതിനും പരിസ്ഥിതി ബോധവത്ക്കരണം നടത്തുന്നതിനുമായി പ്രചരണങ്ങൾ സംഘടിപ്പിക്കുക.
- പാഴ് ഭൂമിയെ വനവത്ക്കരിക്കുക.
- VI. ചെറുകിട വ്യവസായങ്ങൾ
- കുടിൽ - ഗ്രാമീണ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക
- കൈതൊഴിലുകൾ പ്രോത്സാഹിപ്പിക്കുക.
- പരമ്പരാഗതവും ചെറുതുമായ വ്യവസായങ്ങളെ വികസിപ്പിക്കുക
- VII. ഭവന നിർമ്മാണം
- ഭവന രഹിതരേയും പുറമ്പോക്ക് നിവാസികളേയും കണ്ടെത്തി ഭവന നിർമ്മാണത്തിനായി ഭൂമിയും ഭവനങ്ങളും നൽകുക.
- ഗ്രാമീണ ഭവന നിർമ്മാണ പദ്ധതികൾ നടപ്പാക്കുക.
- അഭയകേന്ദ്രങ്ങളുടെ പരിപാലന പരിപാടികൾ നടപ്പാക്കുക.
- VIII. ജലവിതരണം
- ഒരു ഗ്രാമപഞ്ചായത്തിനകത്തുള്ള ജലവിതരണ പദ്ധതികളുടെ നടത്തിപ്പ്.
- ഒരു ഗ്രാമപഞ്ചായത്തിനകത്തുള്ള ജലവിതരണ പദ്ധതികൾ സംവിധാനപ്പെടുത്തുക.
- IX. വിദ്യുച്ഛക്തിയും ഊർജ്ജവും
- നിരത്തുകളിൽ വിളക്കുകൾ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുക.
- ജൈവ വാതകത്തിൻ്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുക.
- X. വിദ്യാഭ്യാസം
- സർക്കാർ പ്രീ-പ്രൈമറി സ്കൂളുകളുടേയും, പ്രൈമറി സ്ക്കൂളുകളുടേയും, അപ്പർപ്രൈമറി സ്ക്കൂളുകളുടേയും നടത്തിപ്പ്
- സാക്ഷരതാ പരിപാടികൾ നടപ്പാക്കുക.
- വായനശാലകളുടേയും ഗ്രന്ഥശാലകളുടേയും നടത്തിപ്പും പ്രോത്സാഹനവും
- XI. പൊതുമരാമത്ത്
- ഒരു ഗ്രാമപഞ്ചായത്തിനുള്ളിലെ ഗ്രാമീണ റോഡുകൾ നിർമ്മിക്കുകയും, പരിപാലിക്കു കയും ചെയ്യുക
- സർക്കാരിൽ നിന്നും കൈമാറ്റം ചെയ്തു കിട്ടിയതുൾപ്പെടെ ഉള്ള സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള കെട്ടിട നിർമ്മാണം നടത്തുക.
- XII. പൊതുജനാരോഗ്യവും ശുചീകരണവും
- ഡിസ്പെൻസറികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും (എല്ലാത്തരം ചികിത്സാ സമ്പ്രദായത്തിലും പെടുന്നവർ) നടത്തുക
- മാത്യ - ശിശുക്ഷേമ കേന്ദ്രങ്ങൾ നടത്തുക
- രോഗ വിമുക്തിയും മറ്റ് പ്രതിരോധ നടപടികളും നടത്തുക.
- കുടുംബക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുക.
- ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുക.
- XIII. സാമൂഹ്യക്ഷേമം
- അംഗൻവാടികൾ നടത്തുക
- അഗതികൾക്കും, വിധവകൾക്കും, വികലാംഗർക്കും, കർഷക തൊഴിലാളികൾക്കു മുള്ള പെൻഷൻ അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക
- തൊഴിലില്ലായ്മ വേതനം അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക 3.
- വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് ധനസഹായം അനുവദിക്കുക. 4.
- ദരിദ്ര വിഭാഗങ്ങൾക്ക് ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുക. 5.
- XIV. ദാരിദ്ര്യ നിർമ്മാർജ്ജനം
- ദരിദ്രരെ കണ്ടെത്തുക
- പാവപ്പെട്ടവർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക്, സ്വയം തൊഴിലും, ഗ്രൂപ്പ് എംപ്ലോയ്മെന്റും പദ്ധതികൾ നടപ്പാക്കുക
- പാവപ്പെട്ടവർക്ക് തുടർച്ചയായി മെച്ചം കിട്ടത്തക്ക തരത്തിൽ സാമൂഹ്യ ആസ്തികൾ ഉണ്ടാക്കുക.
- XV. പട്ടികജാതി - പട്ടികവർഗ്ഗ വികസനം
- എസ്.സി.പി., റ്റി.എസ്.പി. ഇവയുടെ കീഴിൽ ഗുണഭോക്താക്കളെ ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പാക്കുക
- പട്ടികജാതി - പട്ടികവർഗ്ഗങ്ങൾക്ക് വേണ്ടി നേഴ്സറി സ്ക്കൂളുകൾ നടത്തുക
- പട്ടികജാതി - പട്ടികവർഗ്ഗ വാസ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടു ത്തുക.
- പട്ടികജാതി - പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സഹായം നൽകുക.
- പട്ടികജാതി - പട്ടികവർഗ്ഗങ്ങൾക്ക് ആവശ്യമുള്ളപ്പോൾ വിവേചനാധിഷ്ഠിത സഹായം നൽകുക.
- XVI. കായിക വിനോദവും സാംസ്കാരിക കാര്യങ്ങളും
- കളിസ്ഥലങ്ങൾ നിർമ്മിക്കുക
- സാംസ്കാരിക നിലയങ്ങൾ സ്ഥാപിക്കൽ
- XVII. പൊതുവിതരണ സമ്പ്രദായം
- പൊതുവിതരണ സമ്പ്രദായത്തിനെതിരെയുള്ള പരാതികൾ പരിശോധിക്കുകയും നിവാ രണ മാർഗ്ഗങ്ങൾ കണ്ടെത്തി നടപ്പാക്കുകയും ചെയ്യുക
- അളവ് - തൂക്കങ്ങൾ സംബന്ധിച്ച കുറ്റങ്ങൾക്കെതിരായി പ്രചാരണം സംഘടിപ്പിക്കുക
- റേഷൻകടകളുടേയും മാവേലിസ്റ്റോറുകളുടേയും നീതി സ്റ്റോറുകളുടേയും മറ്റ് പൊതു വിതരണ സമ്പ്രദായങ്ങളുടേയും പൊതുവായ മേൽനോട്ടവും മാർഗ്ഗ നിർദ്ദേശവും ആവ ശ്യമെങ്കിൽ പുതിയ പൊതു വിതരണ കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്യുക
- XVIII. പ്രകൃതിക്ഷോഭ ദുരിതാശ്വാസം
- ദുരിതാശ്വാസ കേന്ദ്രങ്ങൾ പരിപാലിക്കുക
- പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട പണികൾ നടത്തുക. ആസ്തികൾക്കുണ്ടാകുന്ന നാശ നഷ്ടങ്ങൾ പരിഹരിക്കുന്ന ജോലി അതത് പഞ്ചായത്തുകൾ നിർവ്വഹിക്കേണ്ടതാണ്.
- XIX. സഹകരണം
- 1.ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ സഹകരണ സംഘങ്ങൾ സംഘടിപ്പിക്കുക.
- 2.നിലവിലുള്ള സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക.
- അധിക ചുമതലകൾ
- I. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
- ഗ്രാമീണ മേഖലയിൽ തൊഴിലെടുക്കാൻ സന്നദ്ധരായ അവിദഗ്ദ്ധ തൊഴിലാളികളുള്ള ഒരു കുടുംബത്തിന് ഒരു സാമ്പത്തികവർഷം 100 ദിവസമെങ്കിലും (പരമാവധി 150) തൊഴിൽ ലഭ്യമാക്കി അവരുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ 2005 സെപ്റ്റംബർ മാസം 5-ാം തീയതി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്നു.
- 2.ലഹരി പദാർത്ഥങ്ങളുടെ വിൽപ്പന നിരോധനം
- ലഹരി പദാർത്ഥങ്ങളുടെ അമിത ഉപയോഗം പല മാരക അസുഖങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിൽ പാൻമസാല തുടങ്ങിയ ലഹരി വസ്തുക്കളുടെ വിൽപ്പന പഞ്ചായത്തി നുള്ളിൽ നിരോധിക്കുന്നു.
- ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറിയ സ്ഥാപനങ്ങൾ
- (ഘടക സ്ഥാപനങ്ങൾ)
- കേരള പഞ്ചായത്ത് രാജ് ആക്ടിൻ്റെ അടിസ്ഥാനത്തിൽ വിവിധ വിഷയമേഖലകളിലായി ത്രിതല പഞ്ചായത്തുകൾ വൈവിധ്യമാർന്ന ചുമതലകളും ഉത്തരവാദിത്വങ്ങളും നിർവ്വഹിച്ചു വരികയാണ്. കൃഷി, വ്യവസായം, മൃഗസംരക്ഷണം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുന്ന ഗ്രാമപഞ്ചായത്തുകളെ അതിൻ്റെ ചുമതലാ നിർവ്വഹണത്തിന് പ്രാപ്തമാക്കുന്നതിന് വേണ്ടി ഏതാനും സ്ഥാപനങ്ങൾ 1995 ലും തുടർന്നുള്ള വർഷങ്ങളിലും സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുണ്ട്.
- കൃഷി വകുപ്പ് :അതാത് സ്ഥലത്തെ കൃഷി ഭവൻ
- മൃഗസംരക്ഷണ വകുപ്പ് :അതാത് സ്ഥലത്തെ വെറ്റിനറി സബ്സെൻ്റർ, വെറ്റിനറി ഡിസ്പെൻസറി, വെറ്റിനറി ആശുപത്രി
- ക്ഷീരവികസന വകുപ്പ് :ഒരു ഡയറി എക്റ്റൻഷൻ ഓഫീസർ തസ്തികയും അനുബന്ധതസ്തികകളും (ഈ യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ ഏതെങ്കിലും ഒരു ഗ്രാമപഞ്ചായത്തിന് കൈമാറ്റം ചെയ്യേണ്ടതും അത് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ എല്ലാ ഗ്രാമ പഞ്ചായത്തിലും പ്രവൃത്തിക്കേണ്ടതുമാണ്).
- മത്സ്യബന്ധന വകുപ്പ് :മത്സ്യഭവനും, അതിലെ ഫിഷറീസ് സബ് ഇൻസ്പെക്ടർ തസ്തികയും (ആവശ്യമായ ഗ്രാമപഞ്ചായത്തിൽ മാത്രം)
- ഗ്രാമവികസന വകുപ്പ് : രണ്ട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികകളും ഓഫീസും
- സാമൂഹ്യനീതി വകുപ്പ് :അതാത് സ്ഥലത്തെ ഡെ - കെയർ സെൻ്ററുകളും അംഗൻവാടികളും
- പട്ടികജാതി വികസന വകുപ്പ് :അതാത് സ്ഥലത്തെ ബാലവാടികൾ, ബാലവാടി കം ഫീഡിംഗ് സെന്റർ, സീസണൽ ഡേകെയർ സെൻ്റർ, ഡോർമെറ്ററി
- പട്ടികവർഗ്ഗ വികസന വകുപ്പ് :അതാത് സ്ഥലത്തെ ബാലവാടികൾ, മെഡിക്കൽ യൂണിറ്റ്, നേഴ്സറി സ്ക്കൂളുകൾ, മിഡ്വൈഫറി സെൻ്ററുകൾ, ആയുർവേദ ഡിസ്പെൻസറികൾ
- ആരോഗ്യ വകുപ്പ് :അതാത് സ്ഥലത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഗവൺമെന്റ് ഡിസ്പെൻസറികൾ
- ആയുർവേദ വകുപ്പ് :അതാത് സ്ഥലത്തെ ഗവൺമൻ്റ് ആയുർവേദ ഡിസ്പെൻസറി/ആശുപത്രി
- ഹോമിയോ വകുപ്പ് :അതാത് സ്ഥലത്തെ ഗവണ്മെന്റ് ഹോമിയോ ഡിസ്പെൻസറി/ആശുപത്രി
- വിദ്യാഭ്യാസ വകുപ്പ് :അതാത് സ്ഥലത്തെ ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളുകൾ, അപ്പർ പ്രൈമറി സ്ക്കൂളുകൾ
- 01.01.2008 മുതൽ നിലവിൽ വന്ന തദ്ദേശ സ്വയംഭരണ എഞ്ചിനിയറിംഗ് വിംഗാണ് ഗ്രാമപഞ്ചായത്തു പണികളുടെ ചുമതല നിർവ്വഹിക്കുന്നത്.
- ഗ്രാമസഭ
- ജനാധിപത്യത്തിന്റെയും അധികാര വികേന്ദ്രീകരണത്തിൻ്റെയും അടിസ്ഥാന ശിലയാണ് ഗ്രാമ സഭ. ജനങ്ങൾക്ക് ഭരണത്തിൽ പങ്കാളിത്തം ലഭിക്കുന്ന ഏക ഭരണഘടന സംവിധാനമാണിത്. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കൽപ്പം യാഥാർത്ഥ്യമാക്കുന്ന തിനുള്ള ഒരു ഉപാധിയാണ് ഗ്രാമസഭ.
- ഒരു ഗ്രാമപഞ്ചായത്തിൻ്റെ നിയോജക മണ്ഡലം അടിസ്ഥാനമാക്കിയാണ് ഗ്രാമസഭ രൂപീക രിച്ചിട്ടുള്ളത്. 941 ഗ്രാമപഞ്ചായത്തുകളിലായി 15962 ഗ്രാമസഭകളാണ് കേരളത്തിലുള്ളത്. ഒരു നിയോജകമണ്ഡലത്തിലെ മുഴുവൻ സമ്മതിദായകരും ആ ഗ്രാമസഭയിലെ അംഗങ്ങളാണ്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗമാണ് ഗ്രാമസഭ കൺവീനർ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. ഇവർ രണ്ടുപേരുടേയും അഭാവത്തിൽ ഗ്രാമസഭ കൺവീനറാണ് അദ്ധ്യക്ഷനാകേണ്ടത്. ഗ്രാമസഭ ഉൾക്കൊള്ളുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് അംഗങ്ങളേയും നിയമസഭാ അംഗത്തെയും നിർബന്ധമായും ഗ്രാമസഭ കൺവീനർ ക്ഷണിക്കേണ്ടതാണ്. ഗ്രാമസഭകളുടെ ക്വാറം 10 ശതമാനമാണ്. 10 ശതമാനത്തിലധികം സമ്മതിദായകർ രേഖാമൂലം ആവശ്യപ്പെട്ടാൽ രണ്ട് സാധാരണ യോഗങ്ങൾക്കിടയിൽ ഒരു പ്രത്യേകയോഗവും ചേരേണ്ടതുണ്ട്. ഗ്രാമസഭകളുടെ ശുപാർശകൾക്കും നിർദ്ദേശങ്ങൾക്കും ത്രിതല പഞ്ചയത്തുകൾ അർഹമായ പരിഗണന നൽകേണ്ടതാണ്. ഗ്രാമസഭകൾക്ക് പ്രത്യേക ചുമതലകളും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിവിധ ക്ഷേമ പദ്ധതികൾക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള ചുമതല ഗ്രാമസഭകൾക്കാണ്. ഗ്രാമസഭ തയ്യാറാക്കുന്ന ഗുണഭോക്ത്യ ലിസ്റ്റിലോ മുൻഗണനാ ക്രമത്തിലോ മാറ്റം വരുത്താൻ പാടില്ല. ഗ്രാമസഭയിലൂടെയാണ് ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികൾ ഉരുത്തിരിയുന്നത്. പദ്ധതി ആസൂത്രണത്തിലും നിർവ്വഹണത്തിലും മൂല്യ നിർണ്ണയത്തിലും ഗ്രാമസഭകൾക്ക് നിർണ്ണായകമായ സ്ഥാനം നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനാൽ ഗ്രാമസഭകൾക്ക് പഞ്ചായത്തുകളെ ഗുണകരമായും മാതൃകാപരമായും നയിക്കാൻ കഴിയും.
- ഗ്രാമസഭയുടെ പ്രധാന ചുമതലകൾ
- പഞ്ചായത്തിന്റെ വികസന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനാവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും സമാഹരിക്കുന്നതിനും സഹായിക്കുക.
- ഗ്രാമപ്രദേശത്ത് നടപ്പാക്കേണ്ട പദ്ധതികളുടേയും വികസന പരിപാടികളുടേയും നിർദ്ദേശ ങ്ങൾക്ക് രൂപം നൽകുകയും മുൻഗണന നിർദ്ദേശിക്കുകയും ചെയ്യുക.
- വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനാവശ്യമായ സൗകര്യങ്ങൾ, സഹായങ്ങൾ, സന്നദ്ധ സേവനം എന്നിവ നൽകുക.
- തെരുവു വിളക്കുകൾ, കുടിവെള്ളത്തിനുള്ള പൊതുടാപ്പുകൾ, പൊതുകിണറുകൾ, പൊതു ശുചീകരണ സംവിധാനങ്ങൾ തുടങ്ങിയവ സ്ഥാപിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകുക.
- ശുചിത്വം, പരിസ്ഥിതി സംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയ പൊതു താല്പര്യ മുള്ള സംഗതികളെ സംബന്ധിച്ച്, അറിവ് പകരുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്ക്ക രിക്കുകയും അഴിമതി, വ്യാജവും കൃത്രിമവുമായ ഇടപാടുകൾ തുടങ്ങിയ സാമൂഹ്യ തിന്മ കൾക്കെതിരെ ജാഗ്രത പാലിക്കുകയും ചെയ്യുക.
- പൊതുജനങ്ങൾക്കിടയിൽ ഐക്യവും സൗഹാർദ്ദവും വളർത്തുക. ആളുകളിൽ സന്മ നോഭാവം വളർത്തുന്നതിനായി കലാ- കായിക മേളകൾ സംഘടിപ്പിക്കുക.
- പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ നടത്തുന്ന ഗുണഭോക്തൃകമ്മിറ്റികളെ നിരീ ക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക.
- സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ, സബ്സിഡി എന്നിവ പോലുള്ള വിവിധതരം ക്ഷേമ സഹായങ്ങൾ ലഭിക്കുന്ന ആളുകളുടെ അർഹത പരിശോധിക്കുക.
- ഗ്രാമസഭയുടെ പ്രദേശത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പണികളെ സംബന്ധിച്ച് എസ്റ്റിമേ റ്റുകളുടെ വിശദമായ വിവരങ്ങൾ ശേഖരിക്കുക.
- അടുത്ത മൂന്ന് മാസത്തിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അനുഷ്ഠിക്കേണ്ട സേവന ങ്ങളും ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളും സംബന്ധിച്ച് വിവരങ്ങൾ ലഭ്യമാക്കുക.
- ഗ്രാമസഭാ പ്രദേശത്തെ സംബന്ധിച്ച് പഞ്ചായത്ത് എടുത്തിട്ടുള്ള ഓരോ തീരുമാനത്തി ന്റെയും യുക്തി അറിയുക.
- ഗ്രാമസഭയുടെ തീരുമാനങ്ങൾ സംബന്ധിച്ച് എടുത്തിട്ടുള്ള തുടർ നടപടികളെക്കുറിച്ചും ഏതെങ്കിലും തീരുമാനം നടപ്പിലാക്കിയിട്ടില്ലായെങ്കിൽ അതിനുള്ള വിശദമായ കാരണങ്ങ ളെക്കുറിച്ചും അറിയുക.
- ശുചീകരണ പ്രക്രിയകളിൽ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുമായി സഹകരിക്കുകയും ചപ്പു ചവറുകൾ നീക്കം ചെയ്യുന്നതിന് സന്നദ്ധസേവനം നൽകുകയും ചെയ്യുക.
- ഗ്രാമസഭയുടെ പ്രദേശത്തെ ശുദ്ധജലവിതരണം, തെരുവ് വിളക്ക് കത്തിക്കൽ എന്നീ സംവി ധാനങ്ങളിലെ പോരായ്മകൾ കണ്ടെത്തി പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുക.
- ഗ്രാമസഭാ പ്രദേശത്തെ സ്ക്കൂളുകളിലെ അദ്ധ്യാപക - രക്ഷാകർത്തൃ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സഹായിക്കുക.
- പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് രോഗ പ്രതിരോധത്തിലും കുടുംബക്ഷേമ പ്രവർത്തനങ്ങളിലും സഹായിക്കുക. കൂടാതെ, കാലാകാലങ്ങളിൽ നിർണ്ണയിക്കപ്പെടുന്ന മറ്റു ചുമതലകളും നിർവ്വഹിക്കുക.
- ഗ്രാമസഭയുടെ പ്രധാന ഉത്തരവാദിത്ത്വങ്ങൾ
- വികസനവും ക്ഷേമവും സംബന്ധിച്ച് പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരി പ്പിക്കുക.
- ആരോഗ്യവും സാക്ഷരതയും സംബന്ധിച്ചതും അതുപോലെയുള്ള വികസനപരമായ മറ്റ് സമയബന്ധിത പരിപാടികളിലും പങ്കെടുക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്യുക.
- അവശ്യ സാമൂഹിക - സാമ്പത്തിക അടിസ്ഥാന രേഖകൾ ശേഖരിക്കുക.
- വികസന പ്രവർത്തനങ്ങളുടെ പുരോഗതിയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് നൽകുക
- നികുതി നൽകുന്നതിനും വായ്പ തിരിച്ചടയ്ക്കുന്നതിനും പരിസ്ഥിതി ശുചീകരണം മെച്ച പ്പെടുത്തുന്നതിനും സമൂഹത്തിൽ ഐക്യം നിലനിർത്തുന്നതിനുമായി ധാർമ്മികമായ മാർഗ്ഗ ങ്ങൾ അവലംബിക്കുക.
- പഞ്ചായത്തിന്റെ ധനാഗമ മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രാദേശികമായി വിഭവ സമാ ഹരണം നടത്തുക.
- സന്നദ്ധ സംഘങ്ങളെന്ന നിലയിൽ വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുക
- സാംക്രമിക രോഗങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ മുതലായവ ഉണ്ടായാൽ പെട്ടെന്ന് വിവരം നൽകുവാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുക.
- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അവിദഗ്ദ്ധ/വിദഗ്ദ്ധ കായിക തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള പ്രായപൂർത്തിയായ അംഗങ്ങളുള്ള ഏതൊരു ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വർഷത്തിൽ 150 ദിവസത്തെ തൊഴിൽ ഉറപ്പു നൽകുന്നു. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതിയും സാമുഹിക സമത്വവും ഉറപ്പാക്കുക, പ്രാദേശികമായി തൊഴിൽ, വരുമാനം എന്നിവ വർദ്ധിപ്പിക്കുക, സ്ത്രീ - പുരുഷ അസമത്വം കുറയ്ക്കുക, തുല്യ ജോലിയ്ക്ക് തുല്യവേതനം, നഗരങ്ങളിലേയ്ക്കുള്ള കുടിയേറ്റം തടയുക, മണ്ണ്, ജലം, ജൈവസമ്പത്ത് പരിസ്ഥിതി എന്നിവയുടെ സംരക്ഷണം ഉറപ്പാക്കി കാർഷിക മേഖലയെ ശക്തിപ്പെടുത്തുക, ദാരിദ്ര്യ ജന വിഭാഗങ്ങളുടെ ആവാസകേന്ദ്രങ്ങളുടെ പാരിസ്ഥിതിക ശോഷണം തടയുക, തൊഴിലെടുക്കുന്നവരെ സംഘബോധവും സാമുഹിക ബോധവും വളർത്തി കൂട്ടായ്മ ഉറപ്പുവരുത്തുക, ഇടത്തട്ടുകാരുടേയും കരാറുകാരുടേയും ചൂഷണത്തിൽ നിന്ന് തൊഴിലെടുക്കുന്നവരെ സംരക്ഷിക്കുക തുടങ്ങിയവയും തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സ്ഥായിയായി ദാരിദ്ര്യലഘൂകരണത്തിനുള്ള ഈ സാദ്ധ്യതകളാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ മുൻകാല തൊഴിൽദാന പദ്ധതികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
- ഏറ്റെടുക്കേണ്ട പ്രവൃത്തികളുടെ മുൻഗണനാക്രമം
- ജലസംരക്ഷണവും മഴകൊയ്ത്തും
- വനസംരക്ഷണവും മരം വച്ചു പിടിപ്പിക്കലും അത് വഴി വരൾച്ച തടയലും
- ജലസേചന തോടുകൾ ഉൾപ്പെടെയുള്ള ജലസേചന പദ്ധതികൾ
- പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ, ഭൂപ രിഷ്ക്കരണത്തിലൂടെ ഭൂമി ലഭിച്ചവർ, ഐ.എ.വൈ. ഗുണഭോക്താക്കൾ, 5 ഏക്കർ വരെ ഭൂമിയുള്ള ചെറുകിട പരിമിത കർഷകർ എന്നിവരുടെ ഭൂമിയിൽ ജലസേചന സൗകര്യം, ഹോൾട്ടികൾച്ചർ പ്ലാൻ്റേഷൻ, മറ്റ് ഭൂവികസന പരിപാടികൾ.
- കുളങ്ങൾ വൃത്തിയാക്കൽ മുതലായ പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനർനിർമ്മാണം
- ഭൂവികസനം
- വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ അഴുക്ക് ചാൽ നിർമ്മിക്കുന്നതുൾപ്പെടെയുള്ള വെള്ള പ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങളും മറ്റ് സംരക്ഷണ പ്രവർത്തനങ്ങളും
- ഗ്രാമങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഏത് കാലാവസ്ഥയിലും ഉപയോഗയോഗ്യമായ റോഡുകളുടെ നിർമ്മാണം.
- ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ പശ്ചാത്തല സൗകര്യ വികസനത്തിനായി യഥാക്രമം 25 ലക്ഷം, 10 ലക്ഷം രൂപ വീതം ചെലവഴിച്ചുള്ള ഭാരത് നിർമ്മാൺ, രാജീവ്ഗാന്ധി സേവാ കേന്ദ്ര നിർമ്മാണം.
- സംസ്ഥാന സർക്കാരുമായുള്ള കൂടിയാലോചനകൾക്ക് ശേഷം കേന്ദ്ര ഗവണ്മെന്റ് വിജ്ഞാ പനം ചെയ്ത മറ്റേത് ജോലിയും.
- വിവരാവകാശ നിയമം - 2005
- പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യയും വിശ്വസ്തതയും വർദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിർത്തുന്നതിനും അഴിമതി നിർമ്മാർജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം - 2005 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു. ഭരണഘടനാ പ്രകാരമോ, ലോകസഭയുടേയോ, നിയമസഭയുടേയോ, നിയമം വഴിയോ, സർക്കാർ വിജ്ഞാപനം വഴിയോ, നിലവിൽ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും സ്ഥാപനങ്ങളും സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിൽ സഹായധനം ലഭിക്കുന്ന സർക്കാർ ഇതര സംഘടനകളും ഈ നിയമത്തിൻ്റെ പരിധിയിൽ വരും. ഒരു ജോലിയോ പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടേയോ പ്രമാണത്തിന്റേയോ കുറിപ്പുകളോ, സംക്ഷിപ്തമായോ എടുക്കൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, കമ്പ്യൂട്ടറോ അത് പോലുള്ള മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ച് വച്ചിട്ടുള്ള വിവരങ്ങൾ, പ്രിന്റ് ഔട്ടുകൾ, ഫ്ളോപ്പികൾ, ഡിസ്കുകൾ, ടേപ്പുകൾ, വീഡിയോ കാസറ്റുകൾ മുതലായ രൂപത്തിൽ പകർപ്പായി ലഭിക്കാനും ഏതൊരു പൗരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
- എല്ലാ സർക്കാർ ഓഫീസുകളിലും പബ്ളിക് ഇൻഫർമേഷൻ ഓഫീസർമാരേയും അസിസ്റ്റന്റ് പബ്ളിക് ഇൻഫർമേഷൻ ഓഫീസർമാരേയും നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു കാര്യത്തെ കുറിച്ച് വിവരം ലഭിക്കേണ്ടവർ 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ളിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ നൽകണം. അപേക്ഷ എഴുതി നൽകാൻ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തുമ്പോൾ അപേക്ഷ തയ്യാറാക്കുന്നതിന് പബ്ളിക് ഇൻഫർമേഷൻ ഓഫീസർ സഹായിക്കണം. അപേക്ഷകൻ വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല. ബന്ധപ്പെടുന്നതിന് വിലാസം മാത്രമേ അപേക്ഷയിൽ കാണിക്കേണ്ടതുള്ളു. വിവരങ്ങളും രേഖകളും ലഭിക്കുന്നതിനുള്ള ഫീസുകൾ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
- അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷിച്ച വിവരം നൽകണം. അസിസ്റ്റന്റ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷയാണെങ്കിൽ 35 ദിവസത്തിനകം വിവരം നൽകിയാൽ മതി. എന്നാൽ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തേയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ 48 മണിക്കൂറിനകം വിവരം നൽകി യിരിക്കണം. ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂർണ്ണവും അവാസ്തവവുമായ വിവരമാണ് കിട്ടിയതെങ്കിലോ അക്കാര്യത്തിൽ പരാതിയുള്ള വ്യക്തിയ്ക്ക് അപ്പീൽ സംവിധാനവും നിയമത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. നിയമം അനുശാസിക്കും വിധം വിവരം നൽകുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനാണ് വിവരാവകാശ നിയമം നടപ്പിലാക്കുന്നതും അവയിലെ പരാതികൾ തീർപ്പാക്കുന്നതും ശിക്ഷാ നടപടി സ്വീകരിക്കുന്നതുമായ അധികാര സ്ഥാനം. തിരുവനന്തപുരം പുന്നൻ റോഡിലാണ് കമ്മീഷന്റെ ആസ്ഥാനം.
- വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങളും രേഖകളും ലഭിക്കുന്നതിനുള്ള ഫീസുകളുടെ വിവരം
- 1. വകുപ്പ് 7 (1) പ്രകാരം
- (എ) വിവരങ്ങൾ എ4 വലിപ്പത്തിലുള്ള പേപ്പറിൽ ലഭിക്കുന്നതിന് ഓരോ പേജിനും : 3 രൂപ
- (ബി) വലിപ്പം കൂടുതലുള്ള പേപ്പറിൽ വിവരങ്ങൾ ലഭിക്കുന്നതിന് : അതിനുള്ള യഥാർത്ഥ ചെലവ്
- (സി) സാമ്പിളുകളും മോഡലുകളിലും ലഭിക്കുന്നതിന് : അതിനുള്ള യഥാർത്ഥ വില /ചെലവ്
- (ഡി) രേഖകളുടെ പരിശോധനയ്ക്ക് : ആദ്യത്തെ ഒരു മണിക്കൂറിന് ഫീസില്ല. അതിനുശേഷമുള്ള ഓരോ 30 മിനിട്ടിനും അതിൻ്റെ അംശത്തിനും 10 രൂപ വീതം.
- വകുപ്പ് 7 (5)
- (എ) സി.ഡി, ഫ്ളോപ്പി തുടങ്ങിയ ഇലക്ട്രോണിക് രൂപത്തിൽ വിവരം ലഭിക്കുന്നതിന് (ഓരോ
- ന്നിനും) : 75 രൂപ
- (ബി) പ്രിന്റ്റഡ് രൂപത്തിൽ വിവരങ്ങൾ ലഭിക്കുന്നതിന് (ഓരോ പേജിനും : 3 രൂപ
- കേരള സംസ്ഥാന സേവനാവകാശ നിയമം 2012
- 2012-ലെ കേരള സംസ്ഥാന സേവനാവകാശനിയമം നിശ്ചിത സമയപരിധിക്കുള്ള പൊതുജനങ്ങൾക്ക് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്നു.
- ഗ്രാമപഞ്ചായത്തുകളിൽ നിന്നും പ്രദാനം ചെയ്യുന്ന സേവനങ്ങളിൽ 16 സേവനങ്ങള് 2012- ലെ സേവനാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപ പഞ്ചായത്ത് ഡയറക്ടർ 26.04.2013 - ലെ കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
- സേവനാവകാശ നിയമം ബാധകമാക്കിയ സേവനങ്ങളുടെ പട്ടിക
- ജനന രജിസ്ട്രേഷൻ (1969- ലെ ജനന - മരണ രജിസ്ട്രേഷൻ ആക്ട് / 1999-ലെ കേ ജനന - മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ)
- ജനന രജിസ്റ്ററിൽ പേര് ചേർക്കൽ (ജനനം രജിസ്റ്റർ ചെയ്തപ്പോൾ പേര് ചേർത്തിട്ടില്ലാ ങ്കിൽ മാത്രം) (1969- ലെ ജനന - മരണ രജിസ്ട്രേഷൻ ആക്ട്/1999-ലെ കേരള ജനന - മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ)
- മരണ രജിസ്ട്രേഷൻ (1969- ലെ ജനന - മരണ രജിസ്ട്രേഷൻ ആക്ട്) (1999 - ലെ കേ ജനന - മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ)
- ജനനം/മരണം താമസിച്ചു രജിസ്റ്റർ ചെയ്യൽ (1969-ലെ ജനന-മരണ രജിസ്ട്രേഷന് ആക്ട്)
- ജനന / മരണ സർട്ടിഫിക്കറ്റ്
- ദത്തെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷൻ
- വിദേശത്ത് നടന്ന ജനനങ്ങളുടെ രജിസ്ട്രേഷൻ (ബന്ധപ്പെട്ട നിയമം/ചട്ടങ്ങൾക്ക് വിധേയമായി)
- വിവാഹ രജിസ്ട്രേഷൻ (1955- ലെ ഹിന്ദു വിവാഹ ആക്ട് / 1957 - ലെ കേരള ഹിന്ദു
- വിവാഹം താമസിച്ചു രജിസ്റ്റർ ചെയ്യൽ, 30 ദിവസത്തിന് ശേഷമുള്ളവ (1955- ലെ ഹിന്ദു വിവാഹ ആക്ട് / 1957 - ലെ കേരള ഹിന്ദു വിവാഹം രജിസ്റ്റർ ചെയ്യൽ ചട്ടങ്ങൾ)
- വിവാഹ സർട്ടിഫിക്കറ്റ് (1955-ലെ ഹിന്ദുവിവാഹനിയമപ്രകാരം നടത്തിയ രജിസ്ട്രേഷൻ)
- വിവാഹ രജിസ്ട്രേഷൻ (2008- ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ട ങ്ങൾ പ്രകാരം. ഒരു വർഷത്തിന് ശേഷമുള്ള വിവാഹ രജിസ്ട്രേഷൻ)
- കെട്ടിട ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യൽ
- കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
- താമസക്കാരനാണെന്നുള്ള സർട്ടിഫിക്കറ്റ്
- ഫാക്ടറികൾ, വ്യവസായ സ്ഥാനപങ്ങൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയവ ആരംഭിക്കുന്ന തിനുള്ള ലൈസൻസ്
- വ്യാപാര സ്ഥാപനത്തിനുള്ള ലൈസൻസ്
- ഈ പട്ടികയിലെ സേവനങ്ങൾ പ്രദാനം ചെയ്യുന്ന നിയുക്ത ഉദ്യോഗസ്ഥൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഒന്നാം അപ്പീൽ അധികാരി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും രണ്ടാം അപ്പീൽ അധികാരി പഞ്ചായത്ത് ഡയറക്ടറുമാണ്.
- സേവനം ലഭ്യമാക്കുന്ന നിശ്ചിത സമയപരിധി, അപേക്ഷകൻ പാലിക്കേണ്ട നിബന്ധനകൾ എന്നിവ ഈ പൗരാവകാശ രേഖയിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്.
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നേരിട്ടോ അല്ലാതെയോ നിയോഗിച്ചിട്ടുള്ളവരും സ്ഥലം മാറ്റപ്പെട്ടവ രുമായ ഉദ്യോഗസ്ഥർ എന്നിവരുടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലുണ്ടായേക്കാവുന്ന ക്രമ ക്കേടുകൾ, ദുർഭരണം, അഴിമതി എന്നിവയെ കുറിച്ചുള്ള പരാതികളിന്മേൽ അന്വേഷണം നടത്തി നടപടി എടുക്കുകയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന്റെ ചുമതല. ഓംബുഡ്സ്മാൻ സെക്രട്ടറി മുമ്പാകെ നേരിട്ടോ തപാൽ വഴിയോ ഏതൊരു വ്യക്തിയ്ക്കും പരാതി സമർപ്പിക്കാം.
- വിലാസം :
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ
- സാഫല്യം കോംപ്ലക്സ് (4-ാം നില)
- ട്രിഡാ ബിൽഡിംഗ്, യൂണിവേഴ്സിറ്റി. പി. ഒ.
- തിരുവനന്തപുരം
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണൽ
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരെയുള്ള അപ്പീൽ, റിവിഷൻ എന്നിവ പരിഗണിക്കുന്നതിനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂ ണലിനെ നിയമിച്ചിട്ടുള്ളത്. ഒരു ഉത്തരവിനെതിരെയുള്ള അപ്പീൽ ആ ഉത്തരവ് തീയതി മുതൽ 30 ദിവസങ്ങൾക്കുള്ളിൽ നൽകണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഫയൽ ചെയ് അപ്പീലിൽ 60 ദിവസങ്ങൾക്കുള്ളിൽ തീരുമാനമാകാത്ത സംഗതിയിൽ 90 ദിവസങ്ങൾക്കുള്ളിൽ ഹർജി സമർപ്പിക്കണം. ട്രൈബ്യൂണൽ മുമ്പാകെ നേരിട്ടോ രജിസ്ട്രേഡ് തപാൽ മുഖാന്തിരമോ ഹർജികൾ സമർപ്പിക്കാവുന്നതാണ്.
- വിലാസം :
- സെക്രട്ടറി
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണൽ
- ന്യൂ കോർട്ട് കോംപ്ലക്സ്, വഞ്ചിയൂർ, തിരുവനന്തപുരം
- ഫ്രണ്ട് ഓഫീസ്
- സദ്ഭരണ നിർവ്വഹണത്തിന് വേണ്ടിയുള്ള ഒരു പ്രവേശന മാർഗ്ഗമാണ് ഫ്രണ്ട് ഓഫീസ് സംവിധാനം. ഫ്രണ്ട് ഓഫീസ് പഞ്ചായത്ത് ഓഫീസിൻ്റെ ഒരു ഭാഗം തന്നെ. ജനങ്ങൾ ജീവനക്കാരുടെയോ, സെക്രട്ടറിയുടേയോ, പ്രസിഡൻ്റിനടുത്തോ സേവനങ്ങൾക്കായി ചെല്ലുന്നതിന് പകരമുള്ള ഒരു ഏകജാലക സംവിധാനമാണിത്. കേരള നിയമസഭയുടെ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ ഓഫീസിനകത്ത് കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുന്നതിനും മെച്ചപ്പെട്ട സേവനം നൽകുന്നതിനുമായി ഒരു സേവന സംവിധാനം ഏർപ്പെടുത്തണമെന്ന് പഞ്ചായത്ത് ഡയറക്ടർ 18.01.2017 - ലെ എച്ച്.13380/06 നമ്പർ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുമുണ്ട്. ഇത് തന്നെയാണ് ഫ്രണ്ട് ഓഫീസ് സംവിധാനം വഴി യാഥാർത്ഥ്യമാകുന്നത്. അപേക്ഷ നൽകാനും, സേവനം ലഭ്യമാക്കാനും ഈ ഏകജാലകത്തെ സമീപിച്ചാൽ മതി.
- ഫ്രണ്ട് ഓഫീസ് പ്രവർത്തനങ്ങൾ
- ലഭിക്കുന്നതോ അല്ലാത്തതോ ആയ മുഴുവൻ തപാലുകളും ഫ്രണ്ട് ഓഫീസി ലാണ് സ്വീകരിക്കുന്നത്.
- കവറിൽ പേരോട് കൂടിയ തപാൽ ഒഴികെ മുഴുവൻ തപാലുകളും തുറന്ന് രജിസ്റ്റർ ചെയ്ത് കൈപ്പറ്റ് രസീതും നൽകും. രസീതിൽ സേവനം ലഭിക്കുന്ന തീയതി കൂടി രേഖപ്പെടുത്തി യിട്ടുണ്ടാകും.
- സ്വീകരിക്കുന്ന മുഴുവൻ തപാലുകളും പൂർണ്ണവും, ആവശ്യമായ രേഖകൾ അടങ്ങുന്നതു മാണെന്ന് ഫ്രണ്ട് ഓഫീസിൽ വച്ചു തന്നെ ഉറപ്പ് വരുത്തണം. അപാകത ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകും.
- പഞ്ചായത്തിലേയ്ക്കുള്ള പണ വരവുകളും ഫ്രണ്ട് ഓഫീസ് വഴിയാണ് സ്വീകരിക്കുന്നത്
- ഫ്രണ്ട് ഓഫീസ് പ്രവർത്തനം 10 മണി മുതൽ 5 മണി വരെയാണ്. (ഉച്ചയ്ക്ക് 1.15 വരെ 2 മണി വരെ ഇടവേള)
- പണം ഇടപാടുകൾ നടക്കുന്നത് 3 മണി വരെ
- പൊതുജനങ്ങൾക്കായുള്ള ഭൗതിക സൗകര്യങ്ങൾ
- സ.ഉ.123/2009/തസ്വഭവ, തീയതി 02.07.2009 പ്രകാരം പൊതുജനങ്ങൾക്കായി ഏർപ്പെടുത്തേണ്ട എല്ലാ സൗകര്യങ്ങളും സജ്ജീകരിക്കുകയും അവയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും നിരന്തരം ഉറപ്പു വരുത്തുന്നുമുണ്ട്.
- ഓഫീസ് പ്രവർത്തനത്തിന് ശേഷം വരുന്ന അപേക്ഷകൾ, നിക്ഷേപിക്കാനുള്ള പെട്ടി സ്ഥാപിക്കുകയും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അവ തുറന്ന് അപേക്ഷകൾ സ്വീകരി ക്കുകയും അത് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഫ്രണ്ട് ഓഫീസ് സൂപ്പർ വൈസർ ഉറപ്പു വരുത്തുണ്ട്.
- അപേക്ഷാഫോറങ്ങളും, സ്റ്റേഷനറി (പേന, പശ, നൂൽ, സ്റ്റാപ്ലർ, മൊട്ടുസൂചി, പേപ്പർ, പഞ്ച്) സാധനങ്ങൾ എല്ലാ ദിവസവും അവയുടെ ലഭ്യത സൂപ്പർവൈസർ ഉറപ്പ് വരുത്തുന്നുണ്ട്.
- ഫ്രണ്ട് ഓഫീസ് കൗണ്ടർ സൗകര്യപ്രദവും സുഖകരവുമായ ആശയ വിനിമയത്തിന് ഉത കുന്ന തരത്തിലും പരസ്പരം കാണാൻ കഴിയുന്ന രീതിയിലുമാണ്.
- പൊതുജനങ്ങൾക്കായി ടോയ്ലറ്റ് സജ്ജീകരിച്ചിട്ടുണ്ട്.
- പത്രമാസികകൾ വായിക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.
- വ്യവസ്ഥാപിതം
- ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന പൗരന്മാർക്ക് സമയബന്ധിതമായി ലഭ്യമാക്കുന്ന സേവനങ്ങൾ
- പ്രസിഡന്റിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ
- ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ
- മൊബൈൽ ടവർ
- 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ഗസറ്റ് തിയ്യതി :19-01-2023 ടി ഭേദഗതി പ്രകാരം ഇപ്പോൾ മൊബൈൽ ടവർ നിർമ്മാണത്തിന് നിശ്ചിത മാതൃകയിലുള്ള ( അനുബന്ധം A5) ഇന്റ്റിമേഷനോടടൊപ്പം നിയമാനുസൃത പ്ലാൻ ഉൾപ്പെടെയുള്ള അനുബന്ധ രേഖകളും ഫീസും ഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽകി നിർമ്മാണം ആരംഭിക്കാം.
- നിർമ്മാണം പൂർത്തീകരിച്ച ശേഷം അപേക്ഷകനും എഞ്ചിനിയറും ഒപ്പിട്ട കംപ്ലീഷൻ റിപ്പോർട്ടും ആദ്യം സമർപ്പിച്ച ഇന്റിമേഷൻ്റെ പകർപ്പും സഹിതം സെക്രട്ടറിക്ക് സമർപ്പിക്കണം. സെക്രട്ടറി സ്ഥലപരിശോധന നടത്തി നിർമ്മാണം നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തി 15 ദിവസത്തിനകം ഓക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകണം.
- ഫീസ് നിരക്ക് : മൊബൈൽ ടവർ : 10000 രൂപ
- പോൾ സ്ട്രക്ച്ചർ : 2500 രൂപ
- അനുബന്ധ മുറികൾ : ഒരു ച.മീ. ന് 15 രൂപ.
- ഗ്രാമപഞ്ചായത്ത് ഘടക സ്ഥാപനങ്ങൾ മുഖാന്തിരം ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ
- LID & EW എൻജിനീയറിംഗ് വിഭാഗം
- ഗ്രാമപഞ്ചായത്ത് - ഹോമിയോ ഡിസ്പെൻസറി
- ഗ്രാമപഞ്ചായത്ത് - കൃഷിഭവൻ
- ഗ്രാമപഞ്ചായത്ത് - വെറ്റിനറി ഹോസ്പിറ്റൽ
- ഗ്രാമപഞ്ചായത്ത് - വെറ്റിനറി കാര്യാലയം
- അങ്കണവാടികൾ - ഐ.സി.ഡി.എസ്. സൂപ്പർവൈസർ
- ആശാ പ്രവർത്തകരും പ്രവർത്തനങ്ങളും
- ഗർഭിണികളെ കണ്ടെത്തി ആശുപത്രിയിൽ രജിസ്റ്റർ ചെയ്യുക, സബ്സെൻ്ററുകളിൽ എത്തിച്ച് വേണ്ട മരുന്നുകൾ കാലാകാലങ്ങളിൽ ലഭ്യമാക്കുക, കുട്ടികളെ സബ്സെൻ്ററുകളിൽ രജിസ്റ്റർ ചെയ്ത് അവർക്ക് വേണ്ടത്ര പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാക്കുക, ആരോഗ്യ വിദ്യാഭ്യാസ ക്ലബ്ബുകൾ സംഘടിപ്പിക്കുക, മഴക്കാലരോഗ ശുചീകരണ പ്രവർത്തനങ്ങളായ ക്ലോറിനേഷൻ, പൾസ് പോളിയോ, മന്ത് നിവാരണം ഇവയിൽ സഹായിക്കുക.
- ഗ്രാമപഞ്ചായത്ത് - കുടുംബാരോഗ്യ കേന്ദ്രം
- ഗ്രാമപഞ്ചായത്ത് - കുടുംബക്ഷേമ കേന്ദ്രങ്ങൾ
- ഗ്രാമപഞ്ചായത്ത് - വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസ്
- മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം
- തൊഴിൽ കാർഡുള്ള കുടുംബങ്ങൾക്ക് വർഷത്തിൽ 100 ദിവസം തൊഴിലുറപ്പ് അവിദദ്ധ കായിക തൊഴിലിലൂടെ
- തൊഴിലിന് അപേക്ഷിച്ചാൽ 15 ദിവസത്തിനകം തൊഴിൽ
- അപേക്ഷ നൽകേണ്ടത് ഗ്രാമപഞ്ചായത്തിൽ
- താമസ സ്ഥലത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ തൊഴിൽ / 5 കിലോമീറ്ററിന് പുറ ത്താണെങ്കിൽ 10% അധികവേതനം
- ഒരു ദിവസത്തെ വേതനം 346 രൂപ
- വേതനം ചെയ്യുന്ന ജോലിയുടെ അനുപാതത്തിൽ
- കഴിയുന്നതും ആഴ്ചയിലൊരിക്കൽ വേതനം അല്ലെങ്കിൽ 15 ദിവസത്തിനകം
- സ്ത്രീകൾക്കും പുരുഷനും തുല്യ വേതനം
- തൊഴിൽ ചെയ്തത് സംബന്ധിച്ച വിവരങ്ങൾ തൊഴിൽ കാർഡിലും മസ്റ്റർ റോളിലും രേഖപ്പെടുത്തുന്നു.
- മസ്റ്റർ റോൾ സുതാര്യമാണ്. എല്ലാവർക്കും പരിശോധിക്കാം
- തൊഴിലിനിടയിൽ അപകടപ്പെട്ടാൽ സൗജന്യ ചികിത്സ
- തൊഴിലിനിടയിൽ അപകടമോ മരണമോ സ്ഥിരമായ അംഗവൈകല്യമോ ഉണ്ടാ യാൽ 75,000/- രൂപ എക്ഗ്രേഷ്യാ
- തൊഴിൽ സ്ഥലങ്ങളിൽ കുടിവെള്ളം, വിശ്രമസ്ഥലം, പ്രഥമശുശ്രൂഷ കിറ്റുകൾ
- സ്ത്രീ തൊഴിലാളികളോടൊപ്പം വരുന്ന 6 വയസിൽ താഴെയുള്ള അഞ്ചിലധികം കുട്ടികളുണ്ടെങ്കിൽ അവരെ നോക്കുവാൻ സൗകര്യം
- കൂടുതൽ വിവരങ്ങൾ ജില്ലാ പ്രോഗ്രാം കോ- ഓർഡിനേറ്റർ, ജോയിന്റ് പ്രോഗ്രാം കോ- ഓർഡിനേറ്റർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ, സെക്രട്ടറി എന്നിവരുടെ ഓഫീസുകളിൽ നിന്നും ലഭിക്കുന്നു.
- കുടുംബശ്രീ
- പഞ്ചായത്തിലെ ദാരിദ്ര്യ പിന്നോക്ക സമൂഹങ്ങളെ സംഘടിപ്പിച്ച് പ്രവർത്തനം ആരംഭിച്ച സംവിധാനമാണ് കുടുംബശ്രീ അയൽകൂട്ടങ്ങൾ. ബി.പി.എൽ., എ. പി.എൽ. വിഭാഗത്തിലെ തൊഴിൽ രഹിതരായ കുടുംബാംഗങ്ങളെ ചേർത്ത് അയൽകൂട്ടങ്ങൾ രൂപീകരിച്ച് കുടുംബശ്രീ മിഷനുമായി അഫിലിയേറ്റ് ചെയ്ത് പ്രവൃത്തിച്ചു വരുന്നു.
- വാർഡ് തലത്തിൽ എ.ഡി.എസും., പഞ്ചായത്ത് തലത്തിൽ സി.ഡി.എസും കുടും ബശ്രീ അയൽക്കൂട്ട പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നു.
- കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾ
- ലഘു സമ്പാദ്യ പദ്ധതി
- ലഘുവായ്പാ പദ്ധതി
- തൊഴിലധിഷ്ഠിത ബാങ്ക് ലിങ്കേജ് വായ്പ
- വനിതാ ശാക്തീകരണ പരിപാടി
- ആശ്രയ പുനരധിവാസപദ്ധതി
- ബോധവത്ക്കരണ പരിപാടി
- സംഘകൃഷി
- ബാലസഭ
- ആഴ്ചയോഗങ്ങൾ പ്രതിമാസ മേഖലായോഗങ്ങളെ പഞ്ചായത്ത് തല സി.ഡി.എസ്. യോഗ ങ്ങൾ, വിലയിരുത്തൽ യോഗങ്ങൾ എന്നിവയാണ് ചട്ടപ്രകാരമുള്ള സാധാരണ ഒത്തു ചേരലുകൾ
- കുടുംബശ്രീ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും കണക്കുകളുടെ ക്രമീകരണത്തിനും കേന്ദ്രീകൃത പരിശീലനം വിപണനം എന്നിവയ്ക്കും ഉതകുന്ന വിധത്തിൽ ഒരു സി.ഡി. എസ്. ഓഫീസ് ഗ്രാമപഞ്ചായത്തിൽ പ്രവൃത്തിക്കുന്നു.
- പഞ്ചായത്തു തല വിലയിരുത്തൽ സമിതി
- കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് സൊസൈറ്റി (സി.ഡി.എസ്) (ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, അംഗങ്ങൾ)
- ഏര്യാ ഡവലപ്മെന്റ്റ് സൊസൈറ്റി (എ.ഡി.എസ്.) വാർഡ് യോഗങ്ങൾ (മെമ്പർ സെക്രട്ടറി)
11. ജാഗ്രതാ സമിതി
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ, അവകാശ ലംഘനം തുടങ്ങിയ വിഷയങ്ങളിൽ പരാതി സ്വീകരിക്കുകയും ഇടപെട്ട് പരിഹരിക്കുകയും സാമൂഹിക ബോധവൽക്കരണം നടത്തുകയും ചെയ്യുന്നതിനാണ് ജാഗ്രതാ സമിതികൾ രൂപീകരിച്ചിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വനിതാ കമ്മീഷന്റെ സഹായത്തോടെ ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നു.
12. പൗരധർമ്മം – പൗരന്റെ ചുമതലകളും കർത്തവ്യങ്ങളും
- പൗരന്റെ ചുമതലകളും കർത്തവ്യങ്ങളും
- നികുതികൾ യഥാസമയം തന്നെ അടക്കുക. പിഴപലിശ, ജപ്തി, പ്രോസിക്യൂഷൻ എന്നിവ ഒഴി വാക്കുക
- പുതിയ കെട്ടിടം നിർമ്മിക്കുമ്പോൾ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുശാസി ക്കുന്ന പ്രകാരം അംഗീകരിച്ച പ്ലാനിനും പെർമിറ്റിനും വിധേയമായി മാത്രം പണി ചെയ്യുക
- കെട്ടിടം പുതുതായി നിർമ്മിക്കുകയോ നിലവിലുള്ളവ പുതുക്കി പണിയുകയോ ചെയ്താൽ പണി പൂർത്തിയായാൽ ഉടൻ തന്നെ പഞ്ചായത്തിൽ വിവരം അറിയിക്കുകയും നികുതി നിർണ്ണയം /പുനർനിർണ്ണയം നടത്തുകയും ചെയ്യുക.
- പൊതു സ്ഥലങ്ങൾ, റോഡുകൾ എന്നിവ വൃത്തിയായി സൂക്ഷിക്കുവാൻ സഹകരിക്കുക. ആവ ശ്യമില്ലാത്ത സാധനങ്ങൾ പൊതുവഴിയിലും, പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്ന ശീലം മതി യാക്കുക. ഇവ പൊതുജനങ്ങൾക്ക് ഉപദ്രവമില്ലാത്ത വിധം നിക്ഷേപിക്കുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. മാലിന്യങ്ങൾ വലിച്ചെറിയുന്നത് കുറ്റകരവും ശിക്ഷാർഹവുമാ ៣.
- പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതും മദ്യം കഴിക്കുന്നതും ഉപേക്ഷിക്കുക. അപ്രകാരം ചെയ്യു ന്നവരെ നിരുത്സാഹപ്പെടുത്തുക. നിശ്ചിത മൈക്രോണിൽ കുറവുള്ള പ്ലാസ്റ്റിക്കുകൾ ബഹിഷ്ക രിക്കുക.
- പാൻപരാഗ്, ഹാൻസ് തുടങ്ങിയ പേരുകളിൽ വിൽക്കപ്പെടുന്ന ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം ഉപേക്ഷിക്കുക.
- ഹോട്ടലുകൾ, പഴക്കടകൾ, മറ്റ് സ്ഥാപനങ്ങൾ, പൗൾട്രിഫാം എന്നിവയുടെ അവശിഷ്ട്ടം സ്വന്തം നിലകളിൽ സംസ്ക്കരിക്കുക.
- വളർത്ത് മൃഗങ്ങൾ, കോഴി, താറാവ് എന്നിവയും പൊതു സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും അലഞ്ഞ് തിരിയുവാൻ അനുവദിക്കരുത്. പരിസരവാസികൾക്ക് ഇവ മൂലം ശല്യമുണ്ടാകാതിരി ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
- വ്യാജവാറ്റ് പോലുള്ള സാമൂഹ്യതിന്മകൾ അവസാനിപ്പിക്കുകയും അവ ചെയ്യുന്നവരെ നിരുത്സാ ഹപ്പെടുത്തുകയും അധികാര സ്ഥാപനങ്ങളിൽ വിവരമറിയിക്കുകയും ചെയ്യുക. ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ ഒരു സ്ഥാപനവും നടത്താതിരിക്കുക.
- പൊതുവായ കുടിവെള്ള സ്രോതസ്സുകൾ മലിനമാകാതെ ശ്രദ്ധിക്കണം
- ഗ്രാമസഭാ യോഗങ്ങളിൽ പങ്കെടുക്കുകയും നാടിൻ്റെ വികസനത്തിന് പങ്കാളിയാകുകയും ചെയ്യുക
- അയൽകൂട്ടങ്ങളുടെ രൂപീകരണത്തിന് താല്പര്യം കാണിക്കുകയും അവയെ ശക്തിപ്പെടുത്താനും നിലനിർത്താനും പരിശ്രമിക്കുകയും ചെയ്യുക.
- സ്വന്തം പറമ്പിലെ മരമോ അതിൻ്റെ കൊമ്പുകളോ അന്യൻ്റെ കെട്ടിടത്തിന് ഭീഷണിയായി നിൽക്കു കയോ അവരുടെ കൃഷിയ്ക്ക് ദോഷകരമായി നൽകുകയോ, അവരുടെ കുടിവെള്ള സ്രോതസ്സിന് മലിനമാക്കുന്ന വിധത്തിൽ ആയിരിക്കുകയോ ചെയ്യുന്നുവെങ്കിൽ ആ മരമോ അതിൻ്റെ കൊമ്പു കളോ മുറിച്ച് മാറ്റുകയും തടസ്സം നീക്കുകയും നിയമനടപടികളിൽ നിന്നും ഒഴിവാകുകയും ചെയ്യുക.
- പഞ്ചായത്ത് രാജ് നിയമങ്ങളുടെ ലംഘനം, പഞ്ചായത്ത്രാജ് ആക്ടിലെ വിവിധ ചട്ടങ്ങൾ പ്രകാരം ശിക്ഷാർഹമാണെന്നും അറിയുക.
13. മാലിന്യ നിയന്ത്രണം – പൗരന്റെ ഉത്തരവാദിത്വം
- പൊതു സ്ഥലങ്ങൾ, റോഡുകൾ എന്നിവ വൃത്തിയായി സൂക്ഷിക്കാൻ സഹകരിക്കുക.
- ആവശ്യമില്ലാത്ത സാധനങ്ങൾ പൊതുവഴിയിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയാതിരിക്കുക.
- വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
- മാലിന്യങ്ങൾ നിയമാനുസൃതമായി സംസ്കരിക്കുകയും ഹരിത കർമ്മ സേന ഉൾപ്പെടെയുള്ള അംഗീകൃത സംവിധാനങ്ങളുമായി സഹകരിക്കുകയും ചെയ്യുക.
14. രേഖയുടെ പരിധി
പൗരാവകാശരേഖ – 2026