സേവന ചരിത്രം
സേവന ചരിത്രം
പഞ്ചായത്ത് ഭരണസമിതികൾ
കൊല്ലവർഷം 1123 കർക്കിടകം 23 ന് മലയാലപ്പുഴയിൽ വില്ലേജ് യൂണിയൻ രൂപീകരിക്കപ്പെട്ടു. ആദരണീയനായിരുന്ന താനുവേലിൽ ശ്രീ. ഗോവിന്ദക്കുറുപ്പായിരുന്നു പ്രസിഡന്റ്. ശ്രീ. കെ. ഗോപാലപിള്ള, സർവ്വശ്രീ. ഡി. നാരായണൻ നമ്പൂതിരി, പി. എം. തോമസ്, കെ. ഗോവിന്ദപ്പിള്ള, കെ. കിട്ടൻ, എം. കെ. ഗോപാലൻ എന്നിവർ അംഗങ്ങളുമായിരുന്നു. പൊതു പ്രാധാന്യമുള്ള എല്ലാകാര്യങ്ങളിലും സജീവമായി ഇടപെടുന്ന ആളായിരുന്നു ഗോവിന്ദക്കുറുപ്പ്.
1953 ൽ ആദ്യത്തെ പഞ്ചായത്തു തെരഞ്ഞെടുപ്പ് നടന്നു. ആനചാരിക്കൽ ശ്രീ. കെ. എസ്. കേശവൻ (പ്രസിഡന്റ്), ശ്രീ. എൻ. കെ. നീലകണ്ഠൻ (വൈ. പ്രസിഡന്റ്), ശ്രീ. റ്റി. എൻ. നാണുനായർ, എൻ. പരമേശ്വരൻപിള്ള, കെ. രാഘവൻ നായർ, പി. ജി. ഫിലിപ്പ്, വി. എ. കരുണാകരൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കെ. എസ്. കേശവന്റെ ശ്രമഫലമായാണ് കുമ്പഴ എസ്റ്റേറ്റ് (ഇന്നത്തെ 5-ാം വാർഡ്) മലയാലപ്പുഴയോടു ചേർക്കാൻ കഴിഞ്ഞത്. കെ. എസ്. കേശവൻ 01.01.1955 ൽ പ്രസിഡന്റു സ്ഥാനവും ഏതാനും മാസങ്ങൾക്ക് ശേഷം മെമ്പർ സ്ഥാനവും രാജി വച്ചു. 25.09.1955 ൽ ശ്രീ. റ്റി. എൻ. നാണുനായർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വി. എ. കരുണാകരൻ, എൻ. നീലകണ്ഠൻ എന്നിവർ രാജിവച്ച് പോയതിനെത്തുടർന്ന് എം. ജി. നാരായണൻ നായർ, കെ. ഗോപാലപിള്ള, കെ. എ. അയ്യപ്പൻ എന്നിവർ മെമ്പർമാരായി. മലയാലപ്പുഴ പഞ്ചായത്തിന്റെ ഭാഗമായിരുന്ന പള്ളിക്കുഴി, മയിലാടുപാറ പ്രദേശങ്ങൾ പത്തനംതിട്ട പഞ്ചായത്തിനോടു കൂട്ടിച്ചേർക്കപ്പെട്ടത് നമുക്ക് വലിയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.
1963 അവസാനം നടന്ന തെരഞ്ഞെടുപ്പിൽ സർവ്വശ്രീ. എം. എൻ. മാധവൻ നായർ, വി. ആർ. വേലായുധൻ നായർ, കെ. എ. അയ്യപ്പൻ, എൻ. എൻ. സദാനന്ദൻ, പി. എം. തോമസ്, പി. ജി. ഫിലിപ്പ്, വി. കെ. വാസുപിള്ള, റ്റി. എൻ. നാണുനായർ എന്നിവർ വിജയികളായി. പ്രസിഡന്റായി എൻ. എൻ. സദാനന്ദനേയും വൈസ് പ്രസിഡന്റായി പി. എം. തോമസിനേയും തെരഞ്ഞെടുത്തു. ശ്രീമതി കെ. കെ. സുമതിയമ്മയെ വനിതാ പ്രതിനിധിയായി നോമിനേറ്റ് ചെയ്തു. അവർ രാജിവച്ചതിനെ തുടർന്ന് ഇ. കെ. ചെല്ലമ്മ നോമിനേറ്റ് ചെയ്യപ്പെട്ടു. പഞ്ചായത്തിന് സ്വന്തമായി ഓഫീസ് കെട്ടിടം പണിയുകയും ഹൈസ്കൂൾ സ്ഥാപിക്കുകയും ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾ ഈ കമ്മിറ്റിയുടെ കാലത്ത് നടന്നിട്ടുണ്ട്. പതിനഞ്ചിലധികം വർഷം ഈ കമ്മിറ്റി ഭരണം നടത്തി.
ശ്രീ. എൻ. എൻ സോമരാജൻ പ്രസിഡന്റും, എം. ജി. നാരായണൻ വൈസ് പ്രസിഡന്റും, സർവ്വശ്രീ. വി. കെ. വാസുപിള്ള, വർഗീസ് തോമസ്, തോമസ് വർഗീസ്, എം. എം. തോമസ്, എൻ. എൻ. സദാനന്ദൻ, ശ്രീമതി എ. എസ്. ചെല്ലമ്മ, ശ്രീമതി വി. എൻ. രത്നമ്മ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റി 01.10.1979 ൽ ഭരണം ഏറ്റു. കൃത്യം 5 വർഷം തികയുന്ന 30.09.1984 ൽ തന്നെ സർക്കാർ ഈ കമ്മിറ്റിയെ പിരിച്ചു വിട്ടു. പിന്നീട് 8.02.1988 വരെ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും സ്പെഷ്യൽ ഓഫീസർമാർ ഭരണം നടത്തി.
08.02.1988 ൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. ശ്രീ.മലയാലപ്പുഴ ഗോപാലകൃഷ്ണൻ (പ്രസിഡന്റ്), ശ്രീമതി മോളിക്കുട്ടി ജോർജ്ജ് (വൈസ് പ്രസിഡന്റ്), എം.എം.തോമസ്, കെ.എൻ.രാധാകുമാരിയമ്മ, എൻ.എൻ.ദാമോദരൻ, ജോർജ്ജ് തോമസ്, എസ്.കറുത്തയ്യ, കെ.കെ.വാസുദേവൻ നായർ, ശമുവേൽ കിഴക്കുപുറം എന്നിവരായിരുന്നു അംഗങ്ങൾ. മലയാലപ്പുഴ ഗോപാലകൃഷ്ണൻ പ്രസിഡന്റുപദം രാജിവച്ചതിനെ തുടർന്ന് 04.11.1991 ൽ ശ്രീ.എം.എം.തോമസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് 1995 ഒക്ടോബർ 2 ന് ശ്രീമതി ജഗദമ്മ സോമരാജന്റെ നേതൃത്വത്തിൽ ഭരണസമിതി നിലവിൽ വന്നു. അഡ്വ. കെ.ജി.സുരേഷ് വൈസ് പ്രസിഡന്റും, ശ്രീ.റ്റി.പി.ഗോപകുമാർ, ശ്രീമതി എലിസബത്ത് അബു, ശ്രീ.എൻ.പ്രസന്നകുമാരൻ നായർ, ശ്രീ.എം.ജി.സുരേഷ്, ശ്രീമതി എം.ആർ.ശാന്തകുമാരി, ശ്രീ.ബി.അനിൽ ലാൽ, ശ്രീ.കെ.സജികുമാർ എന്നിവർ പഞ്ചായത്ത് മെമ്പർമാരും ആയിരുന്നു. അധികാര വികേന്ദ്രീകരണ പ്രക്രിയക്കുശേഷം നടന്ന തെരഞ്ഞെടുപ്പിനുശേഷമാണ് ജനകീയാസൂത്രണ പരിപാടിക്ക് ആരംഭം കുറിച്ചത്.
തുടർന്ന് 05.10.2000 ൽ ശ്രീ.മലയാലപ്പുഴ ഗോപാലകൃഷ്ണൻ പ്രസിഡന്റായുള്ള ഭരണസമിതി അധികാരത്തിൽ വന്നു. ശ്രീ.വെട്ടൂർ ജ്യോതി പ്രസാദ് വൈസ് പ്രസിഡന്റും, ശ്രീമതി എലിസബത്ത് മാത്യൂസ്, ശ്രീമതി ജലീന മീരാൻ, ശ്രീ.ജോർജ്ജ് തോമസ്, ശ്രീ.മലയാലപ്പുഴ മോഹനൻ, ശ്രീ.എം.ജി.സുരേഷ്, ശ്രീമതി മേരിക്കുട്ടി ജോൺ, ശ്രീ.ബിജു കിളത്ത്, ശ്രീമതി വത്സല ചന്ദ്രൻ, ശ്രീ.എൻ.എസ്.ബാസി എന്നിവർ അംഗങ്ങളായിരുന്നു. 5 വർഷത്തിനു ശേഷം വാർഡ് പുനർ നിർണ്ണയം നടത്തി. വാർഡുകളുടെ എണ്ണം 13 ആകുകയും തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ.കെ.കെ. വാസുദേവൻ നായർ പഞ്ചായത്ത് പ്രസിഡന്റായുള്ള ഭരണ സമിതി 2.10.2005 ൽ അധികാരത്തിൽ വന്നു. ശ്രീ.എം.ജി.സുരേഷ് വൈസ് പ്രസിഡന്റും, ശ്രീ.ജോർജ്ജ് തോമസ്, ശ്രീമതി എം.ആർ.ശാന്തകുമാരി, ശ്രീമതി ഭാനുമതി ഗോപിനാഥ്, ശ്രീമതി ശാരദാ നാരായണൻ, ശ്രീമതി ഷീല രാമചന്ദ്രൻ, ശ്രീമതി റോസമ്മ ത്യാഗരാജൻ, ശ്രീ.ജോസഫ് മാത്യൂമേലക്കത്, ശ്രീ. വെട്ടൂർ ജ്യോതി പ്രസാദ്, ശ്രീ.മാത്യൂകുട്ടി തേവള്ളിൽ, ശ്രീ.അനിൽ എസ്. ഇളംപ്ലാക്കൽ, ശ്രീ.കെ.ജയലാൽ എന്നിവർ അംഗങ്ങളായിരുന്നു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണം പുനർക്രമീകരിച്ച് 14 ആകുകയും, പുതിയ ചേരാടി വാർഡ് നിലവിൽ വരികയും ചെയ്തു. തെരഞ്ഞെടുപ്പിൽ ശ്രീമതി ജഗദമ്മ സോമരാജന്റെ നേതൃത്വത്തിൽ ഉള്ള ഭരണ സമിതി 01.11.2010 ൽ അധികാരത്തിൽ വന്നു. ശ്രീ.എം.ജി.സുരേഷ് വൈസ് പ്രസിഡന്റും, ശ്രീമതി തങ്കമണി തങ്കപ്പൻ, ശ്രീ.കെ.എം ഏബ്രഹാം, ശ്രീമതി ഷീലകുമാരി ചാങ്ങയിൽ, ശ്രീ.റ്റി.പി.സതീഷ്കുമാർ, ശ്രീമതി കലാബാലൻ, ശ്രീ.കെ.ജി.സോമൻ, ശ്രീമതി എലിസബത്ത് രാജു പുലിമുഖത്ത്, ശ്രീ.ഞാഴപ്പള്ളിൽ മോഹനൻ, ശ്രീമതി ശശിലത പടിപ്പുരയ്ക്കൽ, ശ്രീമതി ബിന്ദു ഗോപൻ, കുമാരി എം.അനിലാദേവി, ശ്രീമതി ശാന്തിമോൾ എസ് എന്നിവർ അംഗങ്ങളായിരുന്നു.
19/11/2015 ൽ ശ്രീ കെ ജയലാലിന്‍റെ നേതത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ വന്നു. ശ്രീമതി സുജാത അനിൽ വൈസ് പ്രസിഡന്റും, ശ്രീ ജോർജ്ജ്കുട്ടി പാണ്ടിപ്പുറത്ത് (വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ശ്രീമതി ബി.ശാന്തമ്മ പുളിമൂട്ടിൽ (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ശ്രീമതി പ്രമീള കെ.ജി (ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) ശ്രീമതി വിശാലിനി ആർ, ശ്രീമതി രാധാമണി ഭാസി, ശ്രീമതി കലാ ബാലൻ, ശ്രീമതി ശ്രീകല പി.അനിൽ, ശ്രീ.ബെന്നി ഈട്ടിമൂട്ടിൽ, ശ്രീ.സന്തോഷ് കുമാർ വി.വി, ശ്രീ.മുരളീധരക്കുറുപ്പ്, ശ്രീ.രാജേഷ് മോളുത്തരയിൽ, ശ്രീ.മനോജ് ജി.പിള്ള എന്നിവർ അംഗങ്ങളുമായിരുന്നു.
30.12.20 ൽ ശ്രീമതി ഷീലകുമാരി ചാങ്ങയിലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ വന്നു. ശ്രീ കെ ഷാജി വൈസ് പ്രസിഡന്റും, ശ്രീമതി പ്രീജ പി നായർ (വികസനകാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ), ശ്രീ എസ് ബിജു (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) , ശ്രീമതി എലിസബത്ത് രാജു (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ശ്രീ രജനീഷ് ഇടമുറി, ശ്രീ മഞ്ജേഷ് വടക്കിനേത്ത്, എൻ വളർമതി , ശ്രീ രഞ്ജിത്ത് റ്റി ആർ, ശ്രീ സന്തോഷ് കുമാർ വി വി, ശ്രീമതി സുമാ രാജശേഖരൻ, ശ്രീമതി ഷീബ രതീഷ്, ശ്രീമതി ബിന്ദു ജോർജ്ജ്, അഡ്വ ആശകുമാരി എന്നിവർ അംഗങ്ങളായിരുന്നു. 13/02/2023 തീയതിയിൽ ശ്രീമതി ഷീലകുമാരി പ്രസിഡന്റ് സ്ഥാനവും, ശ്രീമതി എലിസബത്ത് രാജു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനവും രാജി വെയ്ക്കുകയും, 23/02/2023 തീയതിയിൽ ശ്രീമതി പ്രീജ പി നായർ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുകയും, ശ്രീമതി ഷീലകുമാരി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും, ശ്രീമതി വളർമതി എൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണാകുകയും ചെയ്തു.
20.12.2025 ൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നു