ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽകോന്നി ബ്ലോക്കിലാണ് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ, കോന്നിതാഴം, പത്തനംതിട്ട, വടശ്ശേരിക്കര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന് 27.53 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്.[2] കൊല്ലവർഷം 1123 (1948-ൽ) കർക്കിടക്കം 23-ന് മലയാലപ്പുഴ വില്ലേജുയൂണിയൻ രൂപീകരിക്കപ്പെട്ടു.[2]അതിരുകൾവടക്കുഭാഗത്ത് കല്ലാറും വടശ്ശേരിക്കര പഞ്ചായത്തും, തെക്കുഭാഗത്ത് അച്ചൻകോവിലാറും, കിഴക്കുഭാഗത്ത് കോന്നി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മൈലപ്ര പഞ്ചായത്തുമാണ് പടിഞ്ഞാറ്ലപത്തനംതിട്ട നഗരസഭയും മലയാലപ്പുഴയുടെ അതിരുകൾ.[2]ഭൂപ്രകൃതിഭൂവിസ്തൃതിയുടെ ഏതാണ്ട് 93%-വും മലനിരകളാണ്. വടക്കുപടിഞ്ഞാറുഭാഗത്തുനിന്നും തെക്കുകിഴക്കുഭാഗത്തേക്ക് ചരിഞ്ഞാണ് പഞ്ചായത്തിന്റെ കിടപ്പ്. ജില്ലയിൽ പൊതുവെ അനുഭവപ്പെടുന്ന കാലാവസ്ഥയാണ് പഞ്ചായത്തിലും ലഭിക്കുന്നത്....

ബിന്ദു വി ആർ

പ്രസിഡൻ്റ്

ശ്യാംലാൽ എ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്യാമള കെ ആർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജേഷ് എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദു ജോർജ്ജ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രവീൺ എസ്

സെക്രട്ടറി,മലയാലപ്പുഴ ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : മലയാലപ്പുഴ താഴം പി ഒ, പത്തനംതിട്ട ജില്ല, കേരളം, 689666

വാർഡുകൾ : 14, നിയമസഭാ മണ്ഡലം : കോന്നി ,  ലോകസഭാ മണ്ഡലം : പത്തനംതിട്ട

വില്ലേജുകൾ : മലയാലപ്പുഴ, കോന്നിതാഴം, പത്തനംതിട്ട, വടശ്ശേരിക്കര

ആകെ ജനസംഖ്യ (2011 സെൻസസ്) : 17033

വിസ്തീർണ്ണം: 27.53  ച കി മീ

 

K-SMART App

K-SMART - Mobile App

Download Now

decorative icons

മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

മലയാലപ്പുഴയ്ക്ക് വളരെ പുരാതനമായ ചരിത്രപാരമ്പര്യമുണ്ട്. മഹാശിലായുഗകാലത്തെ തൊപ്പിക്കല്ലുകൾ, മണ്കുടങ്ങൾ, ശിലാഗുഹകൾ എന്നിവ ഇവിടെ പുരാതന സംസ്കാരം നിലനിന്നിരുന്നതിന്റെ തെളിവുകളാണ്. മലയാലപ്പുഴ ദേവീക്ഷേത്രം ആയിരത്തിലധികം വർഷം പഴക്കമുള്ള പ്രധാന ക്ഷേത്രമാണ്. ഒരു കാലത്ത് പന്തളം രാജവംശത്തിന്റെയും ഇടപ്പള്ളി സ്വരൂപത്തിന്റെയും അധീനതയിലായിരുന്ന പ്രദേശത്ത് ജന്മിത്വ വ്യവസ്ഥ ശക്തമായിരുന്നു. പിന്നീട് ദേശീയ പ്രസ്ഥാനം, ശ്രീനാരായണ പ്രസ്ഥാനം, വൈക്കം സത്യാഗ്രഹം എന്നിവയുടെ സ്വാധീനത്തിൽ സാമൂഹിക മാറ്റങ്ങൾ ഉണ്ടായി; അസ്പൃശ്യത കുറയാൻ സഹായിച്ചു. 1940-കളിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും തുടർന്ന് കർഷക-മഹിളാ സംഘടനകളും ശക്തമായി വളർന്നു. വിദ്യാഭ്യാസരംഗത്ത് സ്കൂളുകളും പിന്നീട് ഹയർസെക്കന്ററി സ്കൂളും കോളേജും സ്ഥാപിതമായി. ആയുർവേദ ചികിത്സയ്ക്കും പ്രദേശത്തിന് നല്ല പാരമ്പര്യമുണ്ടായിരുന്നു.

കൂടുതൽ വായിക്കുക