ഓപ്പേറഷൻ തൂഫാൻ.2.0
September 29, 2026
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്
ഓപ്പറേഷൻ തൂഫാൻ 2.0
ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം
തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകൾ സംയോജിതമായി സുരക്ഷിതമായ ഭാവിയും ലഹരി വിമുക്തമായ സമൂഹത്തെയും ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന തൂഫാൻ 2.0 യുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28-09-2026 രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. തൂഫാൻ 2.0 യുടെ പതാക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിന്ദു പ്രദീപ് ഉയർത്തി.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബിന്ദു ജോർജ്ജ് അധ്യക്ഷയായ യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. ദിലീപ് കുമാർ സ്വാഗതം ആശംസിച്ചു. മലയാലപ്പുഴ എസ്.എച്ച്.ഒ ശ്രീ. ഷാൻ തൂഫാൻ വാരിയേഴ്സിന് ബാഡ്ജ് വിതരണം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബിന്ദു ജോർജ്ജ് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ശശികല, ശ്രീമതി. ഗീതാകുമാരി, ശ്രീ. മീരാൻ വടക്കുപുറം, ശ്രീമതി. മിനി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. വിഷ്ണുപ്രസാദ് കൃതജ്ഞത അറിയിച്ചു. ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർ, സി.ഡി.എസ് കുടുംബശ്രീ അംഗങ്ങൾ, മേറ്റുമാർ, തൊഴിലുറപ്പ് ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ, അംഗൻവാടി ടീച്ചർമാർ, ആശാ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.പരിപാടിയോട് അനുബന്ധിച്ച് പവർ പോയിന്റ് പ്രസന്റേഷനും ബോധവൽക്കരണ ക്ലാസ്സും നടന്നു.